മറയൂർ > അതിർത്തി പട്ടണങ്ങളായ തമിഴ്നാട്ടിലെ പഴനി, ദിണ്ഡുഗൽ മേഖലയിൽനിന്ന് കാർബൈഡ് വച്ച് പഴുപ്പിച്ച 2500 കിലോ മാമ്പഴങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. കേരള വിപണികളിലേക്ക് കയറ്റി അയയ‌്ക്കാനായി ഒരുക്കിവച്ച മാമ്പഴങ്ങളാണ് ദിണ്ഡുഗല്ലിൽ പിടികൂടിയത്. ദിണ്ഡുഗൽ, പഴനി, ആയക്കുടി, ബാലസമുദ്രം, കൊടൈക്കനാൽ റോഡ്, അമരാവതി, കല്ലാപുരം എന്നീ മേഖലകളിൽ വൻ തോതിൽ മാവ‌് കൃഷിയുണ്ട‌്.
മാമ്പഴത്തിന്റെ സീസണായതിനാൽ വിളവെടുക്കുന്ന ടൺ കണക്കിന‌് മാങ്ങകളാണ‌് മാർക്കറ്റിലെത്തുന്നത്. ഇവയാണ് രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്നത്. ദിണ്ഡുഗൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫീസർ നടരാജന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ വിവിധ ഭാഗങ്ങളിൽനിന്നായി 2500 കിലോ കാർബൈഡ് വച്ച് പഴുപ്പിച്ച മാമ്പഴങ്ങർ പിടിച്ചെടുത്തു നശിപ്പിച്ചു.
പ്രകൃതിദത്തമായി പഴുക്കുന്ന മാമ്പഴങ്ങളെക്കാൾ എത്തലീൻ പൗഡറും കാർബൈഡും ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങളാണ് വിപണിയിൽ കൂടുതലായി എത്തുന്നത‌്. രാസപദാർഥങ്ങൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങൾ കഴിച്ചാൽ ശാരീരികമായ അസ്വസ്ഥത ഉണ്ടാകുമെന്ന‌് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു. റംസാൻ കാലമായതിനാൽ പഴവർഗങ്ങൾക്ക‌് ആവശ്യം ഏറിയ സാഹചര്യത്തിലാണ് രാസവസ്തു ഉപയോഗിച്ച് മാങ്ങ പഴുപ്പിച്ച് വിറ്റഴിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്ന സ്ഥാപനങ്ങളും ഗോഡൗണുകളും അടച്ചുപൂട്ടുമെന്നും അധികൃതർ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2XlkOUY
via IFTTT
No comments:
Post a Comment