പ്ലാസ‌്റ്റിക്കിനെ വിട്ടേക്കൂ, ഇതാ ‘ഭാഗീ ദാരി’ ബാഗുകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

പ്ലാസ‌്റ്റിക്കിനെ വിട്ടേക്കൂ, ഇതാ ‘ഭാഗീ ദാരി’ ബാഗുകൾ



മലപ്പുറം
വിലക്കുറവും സൗകര്യവും ആകർഷകമാക്കുന്നുണ്ടെങ്കിലും പ്ലാസ‌്റ്റിക് ഉപയോഗശേഷം നിയന്ത്രണമില്ലാതെ വലിച്ചെറിയുന്നതാണ‌് മാലിന്യസംസ‌്ക്കരണ രംഗത്തെ പ്രധാന വെല്ലുവിളി‌.  പ്ലാസ‌്റ്റിക്കിന്റെ ദൂഷ്യമകറ്റാൻ  പരിസ്ഥിതി സൗഹൃദ ബാഗുകൾ പരിചയപ്പെടുത്തുകയാണ‌് തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ‌്മയിൽ പിറന്ന ഭാഗീദാരി. പൂർണമായും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാൽ നെയ‌്തെടുത്ത സെമിനാർ ബാഗുമുതൽ ട്രാവലിങ്‌ ബാഗുവരെ ഇവരുടെ കൈവശമുണ്ട‌്. 

സാധാരണ കോട്ടൺ തുണിമുതൽ ജൂട്ടുവരെ ഉപയോഗിച്ചാണ‌് നിർമാണം. സഞ്ചികൾ ആകർഷകമാക്കാൻ മുളയുൽപ്പന്നങ്ങളും ഉപയോഗിക്കുന്നു.
   കേരള ശാസ‌്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോട്ടക്കുന്ന‌് ഡിടിപിസി ഹാളിൽ പ്രദർശനത്തിനും വിൽപ്പനക്കുമായി ഭാഗീ ദാരി സഞ്ചികൾ എത്തിച്ചപ്പോൾ ആവശ്യക്കാർ ഏറെ. ചെലവ‌് കുറഞ്ഞതും പരിസ്ഥിതിക്ക‌് കോട്ടമില്ലാത്തതുമാണിവ.

2012ല്‍ തൃശൂർ വരടിയം ടെക‌്നിക്കൽ ഹയർ സെക്കൻഡറി സ‌്കൂളിൽ നാഷണൽ സർവീസ‌് സ‌്കീം കോ–- ഓർഡിനേറ്ററായിരിക്കെ  ഷേർലിക്ക‌് തോന്നിയ ആശയമാണ‌് ഇന്ന‌് പ്ലാസ‌്റ്റിക്കിന് ബദലായി വളർന്നത‌്. വിദ്യാർഥികൾക്ക‌് പേപ്പർ ബാഗ‌്, പേപ്പർ പേന നിർമാണം  എന്നിവയിൽ പരിശീലനത്തിൽ തുടങ്ങിയ ആശയം  പരിസ്ഥിതി പ്രേമികളുടെ സഹായംകൂടി ലഭിച്ചതോടെ ഭാഗീ ദാരിയായി പരിണമിച്ചു. തൃശൂർ അയ്യന്തോളിൽ 12 സ‌്ത്രീകൾക്ക‌് ജോലി നൽകുന്ന സഞ്ചി നിർമാണ യൂണിറ്റ‌് ആരംഭിച്ചതോടെ ഭാഗീ ദാരി സംസ്ഥാനത്താകെ അറിയപ്പെടാൻ തുടങ്ങി. ഇതിനിടെ  സ്ഥലംമാറ്റം ലഭിച്ചെങ്കിലും കൂട്ടായ‌്മയുടെ നായകത്വം തുടരാൻ ഷേർലി  മടികാട്ടിയില്ല. ജോലിയുടെ ഇടവേളകളിലും ഒഴിവുസമയങ്ങളിലും വിവിധയിടങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും എക‌്സിബിഷനുകളിലും എത്തി  ഭാഗീ ദാരി സഞ്ചികൾ ജനങ്ങൾക്കുമുന്നിൽ പരിചയപ്പെടുത്തി.

   ഹാൻഡ‌്‌ലൂം കോട്ടൺ, ജൂട്ട‌്, ഖാദി, ജീൻസ‌്, കോറ, ക്യാൻവാസ‌് കോട്ടൺ തുടങ്ങിയ തുണിത്തരങ്ങൾ കൊണ്ടാണ‌് സഞ്ചി നിർമാണം.  കണ്ണൂരിലെ കൈത്തറി സംഘങ്ങളിൽനിന്നും തിരുപ്പൂർ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുമാണ‌് തുണി വാങ്ങുന്നത‌്. വയനാട്ടുനിന്ന‌് മുള ഉൽപ്പന്നങ്ങളും എറണാകുളത്തുനിന്ന‌് ജൂട്ടും നേരിട്ട‌് വാങ്ങിക്കും.

   പൂർണമായും തുണിയിലും മുളയിലും നിർമിച്ച സ‌്കൂൾ, ട്രാവൽ, ലാപ‌്ടോപ്, ലേഡീസ‌്, സെമിനാർ, ലഞ്ച‌്, പെൻസിൽ, ക്യാരി ബാഗ‌ുകൾ ഭാഗീ ദാരിക്കുണ്ട‌്. സ‌്കൂൾ ബാഗിന‌് 400, ട്രാവൽ ബാഗ‌്–- 800, ലാപ‌്ടോപ് ബാഗ‌്–- 500, ലേഡീസ‌് ബാഗ‌്–- 200 രൂപ മുതലാണ‌് വിൽപ്പന. ആവശ്യാനുസരണം മുൻകൂർ അറിയിച്ചാൽ 40 രൂപമുതൽ വിലയുള്ള സമ്മേളന, സെമിനാർ ബാഗുകളും  നിർമിച്ചുനൽകും.

   സർക്കാർ ഓഫീസുകളിലും സ‌്കൂളുകളിലും പ്ലാസ‌്റ്റിക‌്, റെക‌്സിൻ ബാഗുകൾ  പൂർണമായും നിരോധിച്ചാൽമാത്രമെ പ്ലാസ‌്റ്റിക‌് വർജനം യാഥാർഥ്യമാകൂവെന്ന‌് ഷേർലി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2V2G5AQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages