കൊച്ചി> അണിയിച്ചൊരുക്കലിലും സൗന്ദര്യസംരക്ഷണത്തിലും പരിശീലനം നേടിയ ട്രാൻസ്‌ജെൻഡർമാരുടെ നേതൃത്വത്തിൽ ഇതാ ഒരു ബ്യൂട്ടിപാർലർ. ജൂൺ അവസാനവാരം കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്ന ബ്യൂട്ടിപാർലർ രാജ്യത്ത‌് ട്രാൻസ്‌ജെൻഡർമാരുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ആദ്യ ബ്യൂട്ടിപാർലറാകും.
ഇന്റീരിയർ ഡിസൈനിങ്, പാർലർ സജ്ജീകരണം എന്നിവയുൾപ്പെടെ പാർലറിന്റെ എല്ലാ മേഖലയും കൈകാര്യം ചെയ്യുന്നത് ട്രാൻസ്‌ജെൻഡറുകളായിരിക്കും. ധ്വയ ട്രാൻസ്‌ജെൻഡേഴ്‌സ് ആർട്ട് ചാരിറ്റബിൾ സൊസൈറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. സാമൂഹ്യനീതിവകുപ്പും ധ്വയ ട്രാൻസ്‌ജെൻഡേഴ്‌സ് ആർട്ട് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് പാലാരിവട്ടത്ത് ഒരുക്കിയ ബ്യൂട്ടി അക്കാദമിയിൽ 35 ട്രാൻസ്‌ജെൻഡർമാർക്ക് പരിശീലനം നൽകിയിരുന്നു. ഇതിൽനിന്ന് തെരഞ്ഞെടുത്ത പത്തുപേരാണ‌് പാർലറിൽ പ്രവർത്തിക്കുക.
എല്ലാവിധ ആധുനിക മേയ്ക്കപ്പ് രീതികളിലും സൗന്ദര്യ ട്രീറ്റ്‌മെന്റുകളിലും പരിശീലനം നേടിയവരാണ് ഇവർ. 1000 സ്‌ക്വയർഫീറ്റിൽ അഞ്ചുലക്ഷം രൂപ ബജറ്റിലാണ് ബ്യൂട്ടിപാർലർ ആരംഭിക്കുന്നത്. ട്രാൻസ്‌ജെൻഡർമാർക്ക് സർക്കാർ ആവിഷ്‌കരിച്ച സ്വയംതൊഴിൽ പദ്ധതിയിലൂടെയാണ് പണം കണ്ടെത്തിയത്. ഇടപ്പള്ളിക്കും കളമശേരിക്കുമിടയിൽ പാർലർ സ്ഥാപിക്കുന്നതിനുള്ള കെട്ടിടം വാടകയ്‌ക്കെടുക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ട്രാൻസ്‌ജെൻഡർ മേയ്ക്കപ്പ് ആർട്ടിസ്റ്റ‌് രഞ്ജു രഞ്ജിമാർ പറഞ്ഞു. ലക്ഷ്യ, അശ്വതി, സാൻഡ്രിയ, സായ എന്നിവർ കൊച്ചിയിലെ വിവിധ പാർലറുകളിൽ ജോലിയിൽ പ്രവേശിച്ചു. അടുത്ത ബാച്ചിന്റെ പരിശീലനം ഉടൻ ആരംഭിക്കും.
from Kerala || Deshabhimani Online News http://bit.ly/2ZYx3ZB
via IFTTT
No comments:
Post a Comment