സൗരയൂഥം സ്വപ്‌നംകണ്ട‌് കുട്ടികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

സൗരയൂഥം സ്വപ്‌നംകണ്ട‌് കുട്ടികൾ


തിരുവനന്തപുരം
സൗരകുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള വലിപ്പവും ദൂരവും താരതമ്യപ്പെടുത്തിനോക്കി കുട്ടികൾ. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി കോവളം അനിമേഷൻ സെന്ററിൽ നടത്തിയ സർഗവസന്തം ശാസ്ത്രക്യാമ്പിൽ അവസാനദിവസമായ ഞായറാഴ്ച നടത്തിയ ശാസ്ത്രപരീക്ഷണങ്ങൾക്കിടെയാണ‌് കുട്ടികൾ സൗരയൂഥത്തിലെ അത്ഭുതങ്ങൾ മനസ്സിലാക്കിയത‌്.

കുട്ടികൾക്കുമുന്നിൽ വിരിഞ്ഞ രണ്ടുമീറ്റർ വലിപ്പമുള്ള സൂര്യനിൽനിന്ന‌് ബുധനിലേക്കുള്ള ദൂരമളന്ന കുട്ടികൾ അമ്പരന്നു. ക്യാമ്പ് നടക്കുന്ന ഇടം മതിയാവില്ല അതിന്. ഭൂമിയെ സ്ഥാപിക്കണമെങ്കിലാകട്ടെ ഒരു കിലോമീറ്ററോളം സഞ്ചരിക്കണം. സൗരയൂഥത്തിന്റെ വലിപ്പം തങ്ങളുടെ ഭാവനയ്ക്കും മുകളിലാണെന്ന് അവർ അനുഭവിച്ചറിയുകയായിരുന്നു.

സൂര്യന്റെ ഒരുദിവസത്തെ സഞ്ചാരം അടയാളപ്പെടുത്തി അതിൽനിന്ന‌് കൃത്യമായ വടക്കുദിശ അടയാളപ്പെടുത്താനും പ്രാദേശിക ഉച്ച കണ്ടെത്താനും കുട്ടികൾക്കായി.
സ്വന്തമായി ലേസർഷോ നടത്താനും കുട്ടികൾക്ക‌് കഴിഞ്ഞു. ശാസ്ത്രപരീക്ഷണങ്ങൾക്ക് ആസ്ട്രോ കേരള അംഗങ്ങളായ ആർ ‌എസ‌് അശ്വതി, ശരത് പ്രഭാവ്, വി എൽ അനിരുദ്ധ് എന്നിവർ നേതൃത്വം നൽകി.  സമാപനച്ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ മധു സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരായ ജെ എൻ സെലിൻ, നവനീത് കൃഷ്ണൻ എസ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.



from Kerala || Deshabhimani ​Online ​News http://bit.ly/300BPpq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages