മരണാനന്തര അവയവദാനചട്ടം ലഘൂകരിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

മരണാനന്തര അവയവദാനചട്ടം ലഘൂകരിക്കുന്നു


സംസ്ഥാനത്ത‌് മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട നടപടികളിൽ സുതാര്യത ഉറപ്പാക്കി ചട്ടങ്ങൾ ലഘൂകരിക്കാൻ ആരോഗ്യവകുപ്പ‌ിന്റെ ഉന്നതതല
സമിതി ശുപാർശ.  കേരള നെറ്റ‌് വർക്ക‌് ഓർഗൻ ഷെയറിങ‌്(കെഎൻഒഎസ‌്) ആഭിമുഖ്യത്തിൽ മസ‌്തിഷ‌്ക മരണം സ്ഥിരീകരിക്കുന്നതിന‌് പട്ടികയിലുള്ള സർക്കാർ–- സ്വകാര്യ (എംപാനൽ) ഡോക്ടർമാർക്ക‌് വിദഗ‌്ധ പരിശീലനം നൽകാനാണ‌് പ്രധാന നിർദേശം.  കെഎൻഒഎസിന്റെ പരിശീലന  സർട്ടിഫിക്കറ്റ‌് ലഭിച്ചവരേ ഈ നടപടികളിൽ ഭാഗമാക്കാവൂ എന്നാണ‌് റിപ്പോർട്ട‌് പറയുന്നത‌്. ഇതിനെതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ‌്  നിയമപരിരക്ഷയോടെയുള്ള  നടപടികൾ ആസൂത്രണം ചെയ്യുന്നത‌്.

മസ‌്തിഷ‌്ക മരണം സ്ഥിരീകരിക്കൽ നടപടികൾക്ക‌് മാർഗനിർദേശം നൽകുന്നതിനായി ഒരു മാസം മുമ്പ‌് ആരോഗ്യവകുപ്പ‌് നിയോഗിച്ച തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ന്യൂറോളജി മെഡിസിൻ  വിഭാഗത്തിലെ പ്രൊഫ. തോമസ‌് ഐപ്പ‌് ചെയർമാനായ അഞ്ചംഗ കമ്മിറ്റിയാണ‌് ഇത‌് സംബന്ധിച്ച റിപ്പോർട്ട‌്‌ കഴിഞ്ഞ ദിവസം സർക്കാരിന‌് കൈമാറിയത‌്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട‌് ശുപാർശകൾ ഉത്തരവായി വരുമെന്നാണ‌് അറിയുന്നത‌് . അവയവ ദാനം എന്ന ലക്ഷ്യത്തിനല്ലാതെ  സംസ്ഥാനത്തുണ്ടാകുന്ന എല്ലാ   മസ‌്തിഷ‌്ക മരണങ്ങളും റിപ്പോർട്ട‌് ചെയ്യാനും  തീരുമാനിച്ചിട്ടുണ്ട‌്. 

നിലവിൽ നാല് ഡോക്ടർമാരാണ് മസ‌്തിഷ‌്ക മരണ സ്ഥിരീകരണ സംഘത്തിൽ ഉള്ളത‌്. ഇതിൽ  സർക്കാർ ചുമതലപ്പെടുത്തുന്ന ഡോക്ടർമാർക്കാണ‌് കെഎൻഒഎസ‌്  കൃത്യമായ മാനദണ്ഡത്തോടെ  പരിശീലനം നൽകുക. ഓരോ ജില്ലയുടെയും ആവശ്യം കണക്കാക്കി  കൂടുതൽ ഡോക്ടർമാരെ കണ്ടെത്തും.

ആപ‌്നിയ പരിശോധന: ദൃശ്യം പകർത്തുന്നത‌് ഒറ്റത്തവണയാക്കും 
മരണം സ്ഥിരീകരിക്കുന്നതിനായി രണ്ടുതവണയായി ചെയ്യുന്ന ആപ‌്നിയ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുന്നത‌് ഒറ്റത്തവണയായി ലഘൂകരിക്കാനും  ശുപാർശ ചെയ്‌തിട്ടുണ്ട‌്. ആറുമണിക്കൂർ കൂടുമ്പോൾ  വീഡിയോ രണ്ട‌് തവണയും  എടുക്കണമെന്നാണ് നിലവിലെ നിയമം. എന്നാൽ ഇത് പലപ്പോഴും നടപടികളിൽ കാലതാമസവും അസൗകര്യവും ഉണ്ടാക്കുന്നതിനാൽ അവസാന തവണ മാത്രം ദൃശ്യം പകർത്തിയാൽ മതിയെന്നാണ‌് തീരുമാനിച്ചത്.

മസ്തിഷ്ക മരണങ്ങൾ നിരവധി നടക്കുന്നുവെങ്കിലും അവയവദാനത്തിനല്ലാതെ റിപ്പോർട്ട് ചെയ്യാറില്ല. എന്നാൽ ഇപ്പോൾ അവയവദാന സാധ്യതയുള്ളതിനാൽ ആശുപത്രികൾ ഇത‌് റിപ്പോർട്ട് ചെയ്യുന്നത് തട്ടിപ്പെന്ന തെറ്റായ പ്രചാരണമുണ്ട‌്.  എല്ലാ മസ്തിഷ്ക മരണവും റിപ്പോർട്ട് ചെയ്യാൻ കൃത്യമായ നിയമാവലി തയ്യാറാക്കി ഇത്തരം  പ്രചാരണങ്ങളെ അതിജീവിക്കുകയാണ‌് ലക്ഷ്യം.



from Kerala || Deshabhimani ​Online ​News http://bit.ly/2VQdhB8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages