കുരുന്നുകളും കരുവാകുമ്പോൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

കുരുന്നുകളും കരുവാകുമ്പോൾ


ടെലിപതി, അതീന്ദ്രിയ ജ്ഞാനം... കൗതുകത്തോടെയും അത്ഭുതത്തോടെയും കേൾക്കുന്ന വാക്കുകൾ. കേരളത്തിൽ ഇത്തരം അബദ്ധങ്ങളിൽ ചെന്ന‌ുചാടുന്നവരുടെ എണ്ണം കുറവല്ല. കുട്ടികൾപോലും ഇതിന‌് ഇരയാകുന്നത‌് അപൂർവമല്ല. കുട്ടിക്ക‌് അത്ഭുതസിദ്ധിയുണ്ടെന്ന‌് വിശ്വസിക്കുന്ന മാതാപിതാക്കളും മറ്റുള്ളവരും കൂട്ടുനിൽക്കുകകൂടി ചെയ്യുമ്പോൾ നഷ്ടമാകുന്നത‌് കുരുന്നിന്റെ ജീവിതമാണ‌്.

ആ ‘ടെലിപതി’ സർക്കാർ അന്വേഷിച്ചപ്പോൾ
കുഞ്ഞിന‌് മനസ‌് വായിക്കാൻ ശേഷിയുണ്ടെന്നായിരുന്നു അവകാശവാദം. ഡോക്യുമെന്ററി നിർമാണത്തിന‌് സഹായിക്കണമെന്ന‌് ആവശ്യപ്പെട്ട‌ാണ‌് കുട്ടിയുമായി രക്ഷാകർത്താവ‌് സർക്കാരിനെ സമീപിച്ചത‌്. കുട്ടി ഓട്ടിസം ബാധിതനായതിനാൽ സാമൂഹ്യനീതി സെക്രട്ടറി വിഷയം പരിഗണിക്കാൻ സാമൂഹ്യസുരക്ഷാ മിഷന‌ിലേക്ക‌് അയച്ചു. വിദഗ‌്ധസമിതി രൂപീകരിച്ച‌് കുട്ടിയെ നിരീക്ഷണവിധേയമാക്കാൻ മിഷൻ തീരുമാനിച്ചു. സമിതി അംഗമായ ഡോ. പി എസ‌് ജിനേഷിന്റെ വാക്കുകളിൽ അന്ന‌് നടന്നത‌് ഇങ്ങനെ: സമിതി നാലു പരിശോധനകൾ നടത്തി. മറ്റൊരാൾ ആലോചിക്കുന്നത് വായിക്കാനും മറ്റൊരാൾ എഴുതുന്നത് കാണാതെ തന്നെ എന്തെന്ന് പറയാനും ഇതുവരെ കേൾക്കാത്ത ഭാഷയിൽ മറുപടി പറയാനും സാധിക്കും ഇതായിരുന്നു അവകാശവാദങ്ങൾ. കുട്ടി പറയില്ല, പകരം ലാപ്ടോപ്പിൽ ടൈപ് ചെയ്യും. ടെസ‌്റ്റ‌് തുടങ്ങി. പേപ്പറിൽ ഒമ്പത‌്‌ അക്കമുള്ള നമ്പർ എഴുതി. 

ഇത‌്രക്ഷാകർത്താവോ കുട്ടിയോ കണ്ടിട്ടില്ല. കുട്ടിക്ക് നമ്പർ ടൈപ് ചെയ്യാനായില്ല. "വാക്കം' എന്ന‌് എഴുതി രക്ഷാകർത്താവിനെ കാണിച്ചു. അരമണിക്കൂർ കൊണ്ട് കുട്ടി അത‌് ടൈപ്പ‌് ചെയ്തു. രക്ഷാകർത്താവ് കുട്ടിയെ നിരന്തരം സ്പർശിക്കുന്നുണ്ടായിരുന്നു. ക്രേസി ഡോഗ‌് ജമ്പ‌്ഡ‌് ഓവർ എന്ന് എഴുതി രക്ഷാകർത്താവിനെ കാണിച്ചു. ഈ സമയം കുട്ടിയെയും രക്ഷാകർത്താവിനെയും തമ്മിൽ പത്തു സെന്റീമീറ്റർ അകലത്തിലിരുത്തി, കുട്ടി ഒന്നും ടൈപ്പ‌് ചെയ്തില്ല. കുട്ടിയെ രക്ഷാകർത്താവിന്റെ മടിയിൽ ഇരുത്തിയപ്പോൾ മുക്കാൽ മണിക്കൂർ കൊണ്ട് ടൈപ്പ‌് ചെയ്തു. സ‌്പർശനത്തിന‌് അനുസരിച്ച‌് ടൈപ്പ‌് ചെയ്യാൻ പരിശീലിപ്പിച്ചതാണ‌് കുട്ടിയുടെ ‘ടെലിപതിക്ക‌്’ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ‘വിദ്യ’ എന്ന‌് സമിതി കണ്ടുപിടിച്ചു.

രക്ഷാകർത്താവ‌് അവകാശപ്പെടുന്നത‌ുപോലുള്ള കഴിവില്ലെന്നു കണ്ടെത്തി. കുട്ടിക്ക‌് ശാ‌സ‌്ത്രീയ ചികിത്സകളും തെറാപ്പികളും പരിശീലനങ്ങളുമാണ‌് നൽകേണ്ടതെന്നും പറഞ്ഞാണ‌് അവരെ മടക്കിയതെന്ന‌് സാമൂഹ്യസുരക്ഷാ മിഷൻ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ഡോ. മുഹമ്മദ‌് അഷീൽ ‘ദേശാഭിമാനിയോട‌്’ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2HD8Q2x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages