ഫണ്ട് ഓഡിറ്റ്: മാധ്യമ വാർത്തകൾ തെറ്റിദ്ധാരണമൂലം–- ദേവസ്വം പ്രസിഡന്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ഫണ്ട് ഓഡിറ്റ്: മാധ്യമ വാർത്തകൾ തെറ്റിദ്ധാരണമൂലം–- ദേവസ്വം പ്രസിഡന്റ്


പത്തനംതിട്ട
ദേവസ്വം ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ അടുത്ത ദിവസം നടക്കാനിരിക്കുന്ന പരിശോധനയെപ്പറ്റി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണ മൂലമാണെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ.  ഹൈക്കോടതിയിൽ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരമാണ് പരിശോധനയെന്നും  പത്മകുമാർ പറഞ്ഞു. ആറന്മുളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കാണിക്കയായി ലഭിക്കുന്ന സ്വർണത്തിന്റെ കാര്യത്തിൽ അവ്യക്തത എന്നാണ് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എന്നാൽ സ്വർണം സൂക്ഷിക്കുന്നതിൽ അവ്യക്തതയുണ്ടെന്ന് മനസ്സിലാക്കിയ ഇപ്പോഴത്തെ ബോർഡ് നേതൃത്വം ഇതിന് ക്രമീകൃതമായ ഇടപെടൽ നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ബോർഡിന് ബാധ്യത വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും പെൻഷൻ തടയാനും തീരുമാനിച്ചു. ഇത്തരത്തിൽ പെൻഷൻ ലഭിക്കാതെ ആറ് വർഷം മുൻപ് പെൻഷൻ ആയ അക്കൗണ്ടന്റ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇത് സംബന്ധിച്ച് കോടതി കാരണം ആരാഞ്ഞപ്പോൾ ബാധ്യത നിർണയിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും തിരുവാഭരണ കമീഷണറും ഇത് സംബന്ധിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. തിരുവാഭരണ കമീഷണർ നടത്തിവരുന്ന പരിശോധന 80 ശതമാനവും പൂർത്തിയായി. എന്നാൽ, അതിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ആറു വർഷം മുമ്പ് ഉണ്ടായ സംഭവത്തിന് വ്യക്തത വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അത് ഇപ്പോഴത്തെ ബോർഡിന് കീഴിൽ നടന്നതായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ഓഡിറ്റ് റിപ്പോർട്ട് കിട്ടിയാൽ അത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുമെന്നും പത്മകുമാർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2X7F5NX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages