കൊച്ചി> സംസ്‌ഥാനത്തെ 20 മണ്ഡ്‌ലങ്ങളിലും ആദ്യഘട്ടവോട്ടുകൾ എണ്ണിയപ്പോൾ 19 ഇടത്ത് യുഡിഎഫ് മുന്നിലാണ്. ആലപ്പുഴയിൽ സിപിഐ എമ്മിലെ എ എം ആരിഫ് 861 വോട്ടിന് മുന്നിലാണ്. കാസർകോട് 9 ശതമാനം വോട്ടെണ്ണിയപ്പോൾ രാജ്‌മോഹൻ ഉണ്ണിത്താൻ 14736 വോട്ടിന് മുന്നിലാണ്. കണ്ണൂരിൽ കെ സുധാകരൻ 10900 വോട്ടിന് മുന്നിലാണ്.
വയനാട് 7 ശതമാനം എണ്ണികഴിഞ്ഞപ്പോൾ രാഹുൽഗാന്ധി 34989 വോട്ടുകൾക്ക് മുന്നിലാണ്.
പൊന്നാന്നിയിൽ ഇടി മുഹമ്മദ് ബഷീർ 5194 വോട്ടിനും മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി 21804 വോട്ടിനും മുന്നിലാണ്.
കോഴിക്കോട് എം കെ രാഘവൻ 14460 വോട്ടിനും വടകരയിൽ കെ മുരളീധരൻ 4000 വോട്ടിനും പാലക്കാട് വി കെ ശ്രീകണ്‌ഠൻ 21062 വോട്ടിനുംആലത്തൂരിൽ രമ്യ ഹരിദാസ് 11506 വോട്ടിനും മുന്നിലാണ്.
തൃശൂരിൽ ടി എൻ പ്രതാപൻ 7247 വോട്ടിനും ചാലക്കുടിയിൽ ബെന്നി ബെഹ്‌ന്നാൻ 9298 വോട്ടിനും എറണാകുളത്ത് ഹൈബി ഈഡൻ 17748 വോട്ടിനും മുന്നിലാണ്.
ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് 19975 വോട്ടിനും കോട്ടയത്ത് തോമസ് ചാഴിക്കാടൻ 11091 വോട്ടിനും പത്തനംതിട്ടയിൽ ആന്റോ ആന്റണി 8039 വോട്ടിനും
മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് 4269 വോട്ടിനും മുന്നിലാണ്.
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 12996 വോട്ടിനും ആറ്റിങ്ങലിൽ അടൂർ പ്രകാശ് 7399 വോട്ടിനും തിരുവനന്തപുരത്ത് ശശി തരൂർ 4905 വോട്ടിനും മുന്നിലാണ്.
from Kerala || Deshabhimani Online News http://bit.ly/2QgE8jP
via IFTTT
No comments:
Post a Comment