ആലപ്പുഴ> വോട്ടെണ്ണലിനായി എത്തിയ സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ഹൃദയാഘാതത്തെ തുർന്ന് മരിച്ചു. ചമ്പക്കുളം അമിച്ചകരി കൊട്ടിത്തറ വീട്ടിൽ കെ ഡി മോഹനൻ (72) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രീ 10.30 തോടെ ആണ് സംഭവം. വ്യാഴാഴ്ച പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൗട്ടിംഗ് ഏജന്റായ ഇദ്ദേഹം വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എത്തുന്നതിനായി മറ്റ് എൽ ഡി എഫ് പ്രവർത്തകർക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തു താമസിക്കുമ്പോൾ നെഞ്ചുവേദന അനുഭവ പൊട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടുന്നു കൂടുതൽ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുമ്പോൾ മരണം സംഭവിച്ചു.
കെ പി എം സി ന്റെ മുൻ സംസ്ഥാന പ്രസിഡന്റും ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. നിലവിൽ ബികെ എം യു വിന്റെ സംസ്ഥാന ഭാരവാഹിയും ആലപ്പുഴ ജില്ലാ പ്രസിഡൻറുമാണ്. ലിലാമ്മയാണ് ഭാര്യ,സ്മിത, സന്തോഷ്, സതീശൻ എന്നിവർ മക്കളും ,വാട്സൺ ദേവസ്യ, രഞ്ചു രാജൻ, ദിലിജ മോൾ ജോസഫ് എന്നിവർ മരുമക്കളുമാണ്.
from Kerala || Deshabhimani Online News http://bit.ly/2wcUxMZ
via IFTTT
No comments:
Post a Comment