കോഴിക്കോട്ട്‌ ചെള്ളുപനി സ്ഥിരീകരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

കോഴിക്കോട്ട്‌ ചെള്ളുപനി സ്ഥിരീകരിച്ചു

മുക്കം
കാരശേരി പഞ്ചായത്തിൽ ചെള്ളുപനി സ്ഥിരീകരിച്ചു. ഈ മാസം  നാലിന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ  മരിച്ച മൈസൂർമല മായങ്ങൽ ആദിവാസി കോളനിയിലെ രാമ(55)ന്റെ രക്തസാമ്പിൾ പരിശോധിച്ചതിൽ  നിന്നാണ് സ്ഥിരീകരിച്ചത്. ഒരു മാസത്തിലധികമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു രാമൻ. പനിയും തലവേദനയും മൂർച്ഛിച്ച് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും പിന്നീട് അബോധാവസ്ഥയിലായി മരണപ്പെടുകയുമായിരുന്നു. 
ബുധനാഴ്ചയാണ് പരിശോധനാഫലം വന്നത്. വയനാട് ജില്ലയിലെ വിവിധ ആദിവാസി കോളനികളിൽ റിപ്പോർട്ട് ചെയ്ത പനി കോഴിക്കോട് ജില്ലയിലെ  മലയോര മേഖലയിൽ ആദ്യമാണ്.  രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജില്ല വെക്ടർ കൺട്രോൾ ബോർഡ് അംഗങ്ങൾ കോളനിയിൽ പരിശോധന നടത്തിയെങ്കിലും രോഗവാഹകരായ ചെള്ളുകളെ കണ്ടെത്തിയിട്ടില്ല.ആരോഗ്യവകുപ്പ് കണ്ടെത്തിയതിനാൽ കാരശേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

ചെള്ളുപനി
ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. ഒരിനം ടൈഫസ് പനിയാണിത്. എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ രോഗം പിടിപെടും.  കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം. കടിയേറ്റശേഷം പത്ത് പന്ത്രണ്ടു ദിവസങ്ങൾ കൊണ്ട് രോഗലക്ഷണം പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ, വിറയൽ തുടങ്ങിയവയാണ് പ്രധാനം. വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ പ്രതിരോധശേഷി തകരാറിലാകുകയും  മരണം സംഭവിക്കുകയും ചെയ്യും.



from Kerala || Deshabhimani ​Online ​News http://bit.ly/2QkfkqX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages