കെഎസ‌്ആർടിസി സൂപ്പർ ഫാസ‌്റ്റ‌് സർവീസ‌് പുനഃക്രമീകരിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

കെഎസ‌്ആർടിസി സൂപ്പർ ഫാസ‌്റ്റ‌് സർവീസ‌് പുനഃക്രമീകരിക്കുന്നു

തിരുവനന്തപുരം
കെഎസ‌്ആർടിസി സൂപ്പർ ഫാസ‌്റ്റ‌് സർവീസുകൾ പുനഃക്രമീകരിക്കാനൊരുങ്ങി ഗതാഗതവകുപ്പ‌്.  പതിനഞ്ച‌് മിനിറ്റിന്റെ ഇടവേളകളിൽ സർവീസ‌് നടത്താനാണ‌് തീരുമാനം. തിങ്കളാഴ‌്ചമുതൽ പരീക്ഷണാടിസ്ഥാനത്തിൽ  തിരുവനന്തപുരം, തൃശൂർ മേഖലകളിലാകും ക്രമീകരണം ആദ്യം നടപ്പാക്കുക.

വെള്ളി, ശനി ദിവസങ്ങളിലും തിങ്കളാഴ‌്ചയും തിരക്കുള്ള സീസണുകളിലും 15 മിനിറ്റിന‌് താഴെയാകും ഇടവേള. നിലവിൽ അടുപ്പിച്ച‌് സർവീസ‌് നടത്തുന്ന ബസുകൾ പിൻവലിച്ച‌്  വയനാട‌് ഉൾപ്പെടെയുള്ള ജില്ലകളിലേക്ക‌് മാറ്റും. 
ഇതിനുപുറമെ സംസ്ഥാനത്തിനകത്ത‌് നിയമവിരുദ്ധമായി സർവീസ‌് നടത്തുന്നതിന‌് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക‌് പകരമായി ഇത്തരം സ്ഥലങ്ങളിലും

ഈ ബസുകൾ സർവീസ‌് നടത്തും. ടെക‌്നോപാർക്ക‌് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക‌ും സർവീസ‌് ആരംഭിക്കും. സംസ്ഥാന വ്യാപകമായി ഫാസ‌്റ്റ‌് പാസഞ്ചറിന്റെ റൂട്ട‌് ക്രമീകരിക്കാൻ  കരട‌് റിപ്പോർട്ട‌് തയ്യാറാക്കാൻ കെഎസ‌്ആർടിസി എംഡിയെ ചുമതലപ്പെടുത്തി.
നിയമവിരുദ്ധ സർവീസ‌് നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യബസുകൾക്ക‌് എതിരെയുള്ള നടപടി തുടരും. ശനിയാഴ‌്ച 175 ബസുകൾക്ക‌് എതിരെ  കേസെടുത്തു. ഇതിൽ 16 ബസ‌്‌ കല്ലടയുടേതാണ‌്. 4, 36, 600 രൂപ പിഴ ഈടാക്കി. സ‌്റ്റേറ്റ‌് ക്യാര്യേജായി ഓടിയതിന‌് 117 ബസുകൾക്കും ചരക്ക‌് കടത്തിന‌് ഒരു ബസിനും എതിരെ കേസ‌് രജിസ‌്റ്റർ ചെയ‌്തു. എൽഎപിടി ലൈസൻസ‌് മാനദണ്ഡം ലംഘിച്ചതിന‌് ഒരു ടിക്കറ്റ‌് ബുക്കിങ‌് ഏജൻസിക്ക‌് നോട്ടീസ‌് നൽകി. പരിശോധന ആരംഭിച്ചശേഷം ഇതുവരെ 45, 36,600 രൂപ പിഴ ഇനത്തിൽ ലഭിച്ചു.

ബംഗളൂരു റൂട്ടിൽ പുതുതായി സർവീസ‌് ആരംഭിക്കാനുള്ള കെഎസ‌്ആർടിസി നടപടികളും പുരോഗമിക്കുന്നു. ബസ‌് ലഭ്യമാക്കാൻ സന്നദ്ധരായവർ സമർപ്പിച്ച ടെൻഡർ ഒമ്പതിന‌് തുറക്കും. 15ന‌് ശേഷം പുതിയ സർവീസ‌് ആരംഭിക്കാനാകുമെന്നാണ‌് കണക്കുകൂട്ടൽ.



from Kerala || Deshabhimani ​Online ​News http://bit.ly/2DPhSZc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages