മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിന‌ു നേരെ ആർഎസ‌്‌എസ‌് കൈയേറ്റം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിന‌ു നേരെ ആർഎസ‌്‌എസ‌് കൈയേറ്റം

ഒറ്റപ്പാലം
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിനും ബോർഡംഗങ്ങൾക്കും നേരെ ആർഎസ‌്‌എസ‌് കൈയേറ്റശ്രമം. വെള്ളിയാഴ്ച് വൈകിട്ട‌് ചുനങ്ങാട് -വരോട് ചാത്തൻ കണ്ടാർക്കാവ് സന്ദർശിക്കാനെത്തിയ   ബോർഡ് പ്രസിഡന്റ് ഒ കെ വാസു, കമീഷണർ കെ മുരളി, അസി. കമീഷണർ സതീശൻ, ബോർഡ് അംഗങ്ങളായ എ പ്രദീപൻ, പി എൻ സുബ്രഹ്മണ്യൻ എന്നിവരെയാണ‌് ആർഎസ‌്എസ‌ുകാർ അസഭ്യംപറഞ്ഞ‌് തടഞ്ഞത്.   ഉത്സവകമ്മിറ്റി ഭാരവാഹികൾ,  ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചക്ക‌് ശേഷം ക്ഷേത്രദർശന സമയത്തായിരുന്നു അതിക്രമം. ആർഎസ്എസ് നേതാവ് മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഇരുപത്തോളം ക്രിമിനലുകൾ ഇവരെ വളഞ്ഞു.

അസഭ്യം പറയുകയും  ക്ഷേത്രത്തിൽ തുടർന്നും  പ്രവേശിച്ചാൽ കാലുവെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഒ കെ വാസു പറഞ്ഞു.
വരോട് കുളങ്ങര മണികണ്ഠൻ, വലിയ വീട്ടിൽ ഹരിദാസൻ, മാത്തുപറമ്പിൽ സജിത്, ഉണ്ണികൃഷ്ണൻ, പുവത്തിങ്ങൽ സുരേഷ്, കാവു പറമ്പിൽ അനുപ് എന്നിവർക്കും കണ്ടാലറിയുന്ന രണ്ടു പേർക്കുമെതിരെയാണ് പരാതി. ഒറ്റപ്പാലം പൊലീസ‌് സംഭവത്തിൽ കേസെടുത്തു. ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് എറ്റെടുത്തതിൽ ആർഎസ്എസിന് എതിർപ്പുണ്ടായിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ള നേതാക്കളെ കൊണ്ടുവന്ന് ക്ഷേത്രം പിടിച്ചെടുക്കാനും മുമ്പ‌് ശ്രമം നടന്നിരുന്നു.

ഇതിനയെല്ലാം മറികടന്നാണ് ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് എറ്റെടുത്തത്. ഏറെ കാലം ആർഎസ്എസിന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം. ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള  സൗകര്യങ്ങളും വികസനവും കൊണ്ടുവരുമെന്ന് ഒ കെ വാസു പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2WjG2lP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages