ചില്ലറ നല്‍കാത്തതില്‍ തര്‍ക്കം; സ‌്ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

ചില്ലറ നല്‍കാത്തതില്‍ തര്‍ക്കം; സ‌്ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ചു

അമ്പലപ്പുഴ
ചായക്കട നടത്തിപ്പുകാരിയെ വെട്ടിപ്പരിക്കേല്‍പിച്ചു. കളർകോട് ക്ഷേത്രത്തിനു സമീപം ചായക്കട നടത്തുന്ന കളർകോട് ദേവസ്വംപറമ്പിൽ ബാലു മേനോന്റെ ഭാര്യ സരസ്വതി (47) ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ കളർകോട് സനാതനപുരം തൈപ്പറമ്പിൽ വീട്ടിൽ വാടകയ‌്ക്കു താമസിക്കുന്ന മണിയപ്പനെ (66) പുന്നപ്ര പൊലീസ് അറസ‌്റ്റ‌് ചെയ‌്തു.  ശനിയാഴ‌്ച രാവിലെ പത്തിനാണ‌് സംഭവം. തലക്ക് ആഴത്തിൽ മുറിവേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജില്‍  പ്രവേശിപ്പിച്ചു. വെള്ളിയാഴ‌്ച മണിയപ്പൻ ഇവരുടെ കടയിലെത്തി ചായകുടിച്ച ശേഷം 500 രൂപനൽകി. സരസ്വതിക്കു പകരം മറ്റൊരാളാണ് ഈ സമയം കടയിലുണ്ടായിരുന്നത്.

ബാക്കി നൽകാൻ ചില്ലറയില്ലാതിരുന്നതിനാൽ പിന്നീട് നൽകാമെന്നറിയിച്ചു. ശനിയാഴ‌്ച രാവിലെയെത്തി സരസ്വതിയോട് പണമാവശ്യപ്പെട്ടെങ്കിലും ഇവർക്ക് ബാക്കി നൽകാനുള്ള പണത്തെക്കുറിച്ച് അറിയില്ലായിരുന്നു. പണം വാങ്ങിയയാൾ എത്തിയിട്ട് നൽകാമെന്നറിയിച്ചു. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് വഴിവച്ചു. മണിയപ്പൻ കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് സരസ്വതിയെ വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിമുക്തഭടനായ ഇയാൾ അച്ഛനെക്കൊന്ന കേസിൽ രണ്ടുവർഷം മുമ്പാണ് ജീവപര്യന്തം ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. മണിയപ്പനെതിരെ വധശ്രമത്തിന് കേസെടുത്തു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Wojmkj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages