യുവമോർച്ച യൂണിറ്റ് സെക്രട്ടറി കഞ്ചാവുമായി പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

യുവമോർച്ച യൂണിറ്റ് സെക്രട്ടറി കഞ്ചാവുമായി പിടിയിൽ

കരകുളം> യുവമോർച്ച യൂണിറ്റ് സെക്രട്ടറി കഞ്ചാവുമായി എക്‌സൈസ് പിടിയിൽ. മുക്കോല തോപ്പിൽ തടത്തരികത്ത് വീട്ടിൽ സഞ്ചു (23) ആണ് നെടുമങ്ങാട് എക്സെെസിന്റെ പിടിയിലായത്. യുവമോർച്ച മുല്ലശേരി യൂണിറ്റ് സെക്രട്ടറിയാണ് സഞ്ചു. വ്യാഴാഴ‌്ച രാത്രി എട്ടോടെ ഏണിക്കര മാർക്കറ്റിന് സമീപംവച്ചാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
 
ചെറിയ പൊതികളാക്കിയ നിലയിലാണ് കഞ്ചാവ് കരുതിയിരുന്നത്. മൂന്ന് ദിവസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കരകുളം സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സഞ്ചു . ഇയാൾക്കെതിരെ നെടുമങ്ങാട് ,മണ്ണന്തല സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.


from Kerala || Deshabhimani ​Online ​News http://bit.ly/2JwE1zk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages