തിരുവനന്തപുരം
കഥാപ്രസംഗകലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍. പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലകളിൽ ആരംഭിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളിൽ കഥാപ്രസംഗകലയ്ക്ക് പരിശീലനവും അതിനൊപ്പം പ്രദർശനത്തിനുള്ള സജീകരണങ്ങളുമൊരുക്കും. പുതിയ പരീക്ഷണങ്ങളിലൂടെ കഥാപ്രസംഗത്തെ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. ഇതിനായി കഥാപ്രസംഗമേഖലയിൽ ഫലപ്രദമായ ഇടപെടൽ വേണം. കുട്ടികളെ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. ഇതിന്റെ ഭാഗമായാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പിൽ 1000 കലാകാരന്മാർക്ക് സർക്കാർ സ്കോളർഷിപ് നൽകുന്നത്. കഥാപ്രസംഗമേഖലയിലുണ്ടായ നിരാശ മാറ്റിയെടുക്കണം. മേഖലയുടെ ഉന്നമനത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. വി സാംബശിവൻ സ്മാരക അവാർഡ് തേവർതോട്ടം സുകുമാരന് മന്ത്രി സമ്മാനിച്ചു. മുതിർന്ന കാഥികരെ ആദരിച്ചു.
ആയിലം ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സി കെ ഹരീന്ദ്രൻ എംഎൽഎ, പ്രമോദ് പയ്യന്നൂർ, ഇടക്കൊച്ചി സലിം കുമാർ, സീന പള്ളിക്കര, ഞെക്കാട് ശശി, കായിക്കര ബിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചിറക്കര സലിം കുമാർ സ്വാഗതവും വിനോദ് ചമ്പക്കര നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2XeZr89
via IFTTT
No comments:
Post a Comment