ജോസഫിനെ ലീഡറാക്കണമെന്ന‌് മോൻസ്; പറ്റില്ലെന്ന‌് ജോസ്‌ വിഭാഗം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ജോസഫിനെ ലീഡറാക്കണമെന്ന‌് മോൻസ്; പറ്റില്ലെന്ന‌് ജോസ്‌ വിഭാഗം



കോട്ടയം
കെ എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിൽ  ഉടലെടുത്ത തർക്കം പുതിയ തലത്തിലേക്ക്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കെ എം മാണി ലീഡർ എന്ന നിലയിൽ ഇരുന്ന കസേര പി ജെ ജോസഫിന് നൽകണമെന്ന് ആവശ്യപ്പെട്ട‌് മോൻസ് ജോസഫ് എംഎൽഎയും അനുവദിക്കരുതെന്ന‌് ആവശ്യപ്പെട്ട‌് റോഷി അഗസ‌്റ്റിൻ എംഎൽഎയും സ്പീക്കർക്ക് കത്ത് നൽകി. തിങ്കളാഴ‌്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് കസേര തർക്കം രൂക്ഷമായത‌്.
പാർടിയുടെ പാർലമെന്ററി പാർടി സെക്രട്ടറി എന്ന നിലയിലാണ് മോൻസ് ഞായറാഴ്ച കത്ത് നൽകിയത്.

ഇതറിഞ്ഞ മാണി വിഭാഗം, ജോസ് കെ മാണിയുമായി ചർച്ചചെയ്ത് രണ്ടാമത്തെ കത്തും നൽകി. ഭരണഘടനാ പ്രകാരം ലീഡറെ തെരഞ്ഞെടുത്തിട്ടില്ലെന്നും അതിനുള്ള സാവകാശം നൽകണമെന്നുമാണ് റോഷിയുടെ ആവശ്യം.

ചെയർമാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നുവേണം ഈ തെരഞ്ഞെടുപ്പ് നടത്താന്നെന്നും വകുപ്പുകൾ ഉദ്ധരിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രൊഫ. എൻ ജയരാജ് എംഎൽഎയും ഈ പക്ഷക്കാരനാണ്. ഡെപ്യൂട്ടി ചെയർമാർ സി എഫ് തോമസാകട്ടെ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ലീഡർ മാണിയുടെ മരണത്തോടെ ഒഴിവുവന്ന നിയമസഭയിലെ കക്ഷി നേതാവിനുള്ള കസേര ഡെപ്യൂട്ടി ലീഡറും മുതിർന്ന അംഗവുമായ ജോസഫിന‌് അർഹതപ്പെട്ടതാണെന്ന് മോൻസും വാദിക്കുന്നു. ജോസഫ‌് ഇക്കാര്യം തൊടുപുഴയിൽ പരസ്യമായി പറഞ്ഞിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/30K9Zy5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages