വയനാട്ടിൽ 84 കടുവകൾ, സംസ്ഥാനത്താകെ വനങ്ങളിൽ 176 കടുവകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

വയനാട്ടിൽ 84 കടുവകൾ, സംസ്ഥാനത്താകെ വനങ്ങളിൽ 176 കടുവകൾ


മാനന്തവാടി
വയനാട‌ിന്റെ ഭംഗി നുകരാനെത്തുന്നവർ വന്യജീവി സങ്കേതത്തിലേക്ക‌് പ്രവേശിക്കുമ്പോൾ അൽപ്പം കരുതിയിരിക്കണം. മാൻകൂട്ടങ്ങളും കാട്ടുപോത്തുകളും മാത്രമായിരിക്കില്ല മുമ്പിൽപെടുക. കടുവകൾ ഗർജിച്ച‌്  ചാടിവീണേക്കാം. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ കടുവകളുടെ എണ്ണത്തിൽ വയനാട‌് മുമ്പിൽതന്നെയെന്ന‌് വനംവകുപ്പിന്റെ  പുതിയ പഠനവും കാണിക്കുന്നു. പറമ്പിക്കുളം, പെരിയാർ കടുവസംരക്ഷണകേന്ദ്രം ഫൗണ്ടേഷനുമായി സഹകരിച്ച‌് കേരള വനം വകുപ്പ‌് നടത്തിയ പഠനത്തിലാണ‌് കടുവകളുടെ എണ്ണത്തിൽ വയനാട‌് ആധിപത്യം തുടരുന്നതായി കണ്ടെത്തിയത‌്.  പുതിയ കണക്ക‌് പ്രകാരം വയനാട‌് വന്യജീവി സങ്കേതത്തിൽ കടുവകളുടെ എണ്ണം 75 ആണ‌്. സംസ്ഥാനത്താകെ വനങ്ങളിൽ 176 കടുവകളുണ്ടെന്നും കണ്ടെത്തി.

കേരളത്തിലെ വനങ്ങളിൽ പ്രത്യേക കടുവാ നിരീക്ഷണ പദ്ധതിയാണ‌് വനം വകുപ്പ‌് നടപ്പാക്കിയത‌്. ക്യാമറാ ട്രാപ്പിലൂടെയായിരുന്നു നിരീക്ഷണം. വന്യജീവി സങ്കേതങ്ങളുൾപ്പെടെ സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ പത്തായി തിരിച്ച‌് 1640 ക്യാമറകൾ സ്ഥാപിച്ചായിരുന്നു നിരീക്ഷണം. കടുവകളുടെ രണ്ട‌് ലക്ഷത്തോളം ഫോട്ടോകൾ ക്യാമറകളിൽ പതിഞ്ഞു. ഈ ചിത്രങ്ങൾ സൂക്ഷ‌്മമായി നിരീക്ഷിച്ചാണ‌് കടുവകളുടെ എണ്ണം കണക്കാക്കിയത‌്. ഒന്നരവർഷത്തോളം നീണ്ട കടുവാ നിരീക്ഷമാണ‌് നടത്തിയത‌്.

പറമ്പിക്കുളം, പെരിയാർ കടുവാസങ്കേതങ്ങളിൽ 25 വീതം കടുവകളാണുള്ളത‌്.  വയനാട്ടിലെ നോർത്ത‌്, സൗത്ത‌് വനമേഖലകളിൽ ഒമ്പത‌് കടുവകളെയും കണ്ടെത്തി. ഇതുകൂടി കണക്കാക്കിയാൽ വയനാട്ടിലെ കടുവകൾ 84 ആകും. ഇടുക്കി വന്യജീവി സങ്കേതത്തിൽ കടുവയെ കണ്ടെത്താനായില്ല. കാസർകോട‌് ഫോറസ‌്റ്റ‌് ഡിവിഷനിലും കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചില്ല. മാവോയിസ്റ്റ‌് ഭീഷണി ഉള്ളതിനാൽ നിലമ്പൂർ വനമേഖലകളിൽ നിരീക്ഷണം നടത്തിയില്ല. വാച്ചർമാർ മുതൽ റെയ‌്ഞ്ചർമാർവരെയുള്ള 500 വനം ഉദ്യോഗസ്ഥർ പഠനത്തിൽ പങ്കെടുത്തു. ഇതിനായി ഇവർക്ക‌് പരിശീലനം നൽകിയിരുന്നു. 

ഒരു വയസിൽ താഴെയുള്ള കടുവ കുട്ടികളുടെ എണ്ണം മൊത്തം കടുവകളുടെ എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. മൊത്തം കടുവകളുടെ എണ്ണത്തിന്റെ 25 ശതമാനത്തോളം കുട്ടികളും ഉണ്ടാകും. മാനുകളും പോത്തുകളും വയനാട‌് വന്യജീവി സങ്കേതത്തിൽ കൂടുതലുള്ളതാണ‌് ഇവിടെ കടുവകൾ വർധിക്കാൻ സഹായകമാകുന്നതെന്നാണ‌് നിഗമനം. കാടുവിട്ട‌് നാട്ടിൽവരെ കടുവകൾ ചുറ്റിത്തിരിയുന്നുണ്ട‌്. ജനജീവിതത്തിന‌് ഭീഷണിയാകുന്നവയെ വനവകുപ്പ‌് പിടികൂടി മൃഗശാലകളിൽ എത്തിക്കുകയാണ‌്. നേരത്തെ നരഭോജി കടുവയെ വയനാടിനോട‌് ചേർന്ന‌് തമിഴ‌്നാട‌് അതിർത്തിയിൽ വെടിവച്ച‌് കൊന്നിരുന്നു.  

നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ വയനാട‌് വന്യജീവി സങ്കേതം കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള, തമിഴ‌്നാട്ടിലെ  മുതുമല വന്യജീവി സങ്കേതങ്ങളുമായി ചേർന്ന‌് കിടക്കുന്നു. ബത്തേരി, മുത്തങ്ങ, കുറിച്യാട‌്, തോൽപ്പെട്ടി റെയ‌്ഞ്ചുകളിലായി 344 ചതുരശ്ര കിലോമീറ്റർ വിസ‌്തീർണമുള്ള വയനാട‌് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2JmLUba
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages