സ്വന്തം ലേഖകൻ
രാജ്യത്തെ ആദ്യ സമ്പൂർണ കടലാസ് രഹിത നിയമസഭയാകാനൊരുങ്ങുകയാണ് കേരള നിയമസഭ. 14 മാസത്തിനുള്ളിൽ ആദ്യഘട്ട പ്രവർത്തനം പൂർത്തിയാകുമെന്ന് സ‌്പീക്കർ പി ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷം വിവിധ രേഖകളുംമറ്റും അച്ചടിക്കുന്നതിന് 35 മുതൽ 40 കോടി രൂപവരെ ചെലവാകുന്നുണ്ട്.
ഡിജിറ്റൽ നിയമസഭയായി മാറുന്നതോടെ വിവിധ രേഖകൾ വിരൽത്തുമ്പിൽ ലഭ്യമാകും. സഭയിൽ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങൾ നിശ്ചിത സമയത്തിന് മുമ്പ് സാമാജികരുടെ മുന്നിലുള്ള ലാപ്ടോപ്പിൽ ലഭ്യമാക്കും. ഊരാളുങ്കൽ സൊസൈറ്റിയുടെ സൈബർ പാർക്കാണ് സംവിധാനം നിയമസഭയിൽ ഏർപ്പെടുത്തുന്നത്. ഇതിനുശേഷം ബജറ്റ് അവതരണവും ഡിജിറ്റലാകും.
ഒരുവർഷം പ്രിന്റിങ്ങിന‌് ചെലവാകുന്നതുക ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താം. ഇതിന്റെ ഭാഗമായി 21 നും 22 നും എംഎൽഎമാർക്ക‌് പരിശീലനം നൽകും. ഒന്നരവർഷത്തെ വിശദ ചർച്ചക്കുശേഷമാണ് തീരുമാനമെടുത്തതെന്നും സ്പീക്കർ പറഞ്ഞു. 27 മുതൽ ജൂൺ അഞ്ചുവരെ നിയമസഭ ചേരുമെന്നും സ്പീക്കർ അറിയിച്ചു. ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകളും വോട്ടെടുപ്പും നടക്കും.
from Kerala || Deshabhimani Online News http://bit.ly/2JOuvaV
via IFTTT
No comments:
Post a Comment