തീരദേശപരിപാലനനിയമം ലംഘിച്ചു ; മരട‌ിലെ 5 അപ്പാർട്ട‌്മെന്റുകൾ പൊളിക്കണം: സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

തീരദേശപരിപാലനനിയമം ലംഘിച്ചു ; മരട‌ിലെ 5 അപ്പാർട്ട‌്മെന്റുകൾ പൊളിക്കണം: സുപ്രീംകോടതി


ന്യൂഡൽഹി
എറണാകുളം മരട‌് മുനിസിപ്പാലിറ്റിയിൽ തീരദേശപരിപാലനനിയമം ലംഘിച്ച‌് നിർമിച്ച അഞ്ച‌് അപ്പാർട്ട‌്മെന്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവ‌്. ഹോളി ഫെയ‌്ത്ത‌് അപ്പാർട്ട‌്മെന്റ‌്, ജെയ‌ിൻ ഹൗസിങ‌്, ആൽഫാവെഞ്ചേഴ‌്സ‌്, നെട്ടൂരിൽ അനുവദിച്ച ഹോളിഡേ ഹെറിറ്റേജ‌്, കായലോരം അപ്പാർട്ട‌്മെന്റ‌്സ‌് എന്നിവ ഒരുമാസത്തിനുള്ളിൽ പൊളിച്ചുനീക്കി സുപ്രീംകോടതി മുമ്പാകെ റിപ്പോർട്ട‌് സമർപ്പിക്കണമെന്ന‌് ജസ‌്റ്റിസുമാരായ അരുൺമിശ്ര, നവിൻസിൻഹ എന്നിവർ അംഗങ്ങളായ ബെഞ്ച‌് ഉത്തരവിട്ടു. അനധികൃതനിർമാണങ്ങൾക്ക‌് നിയമസാധുത നൽകാനാകില്ലെന്നും അത്തരം കെട്ടിടങ്ങൾ മൂലമുണ്ടാകുന്ന പ്രളയദുരന്തം താങ്ങാൻ കേരളത്തിനാകില്ലെന്നും ജസ‌്റ്റിസ‌് അരുൺമിശ്ര നിരീക്ഷിച്ചു.

തീരദേശ നിയന്ത്രണമേഖലയിലെ (സിആർസെഡ‌്) നിരോധിതപ്രദേശത്ത‌് നിർമാണം നടത്തിയതിനെതിരെ  കേരള തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജി പരിഗണിച്ചാണ‌് സുപ്രീംകോടതി ഉത്തരവ‌്. അപ്പാർട്ട‌്മെന്റുകൾ സ്ഥിതിചെയ്യുന്നത‌് സിആർസെഡ‌് കാറ്റഗറി–-3ൽ ഉൾപ്പെടുന്ന പ്രദേശത്താണെന്ന‌് ചൂണ്ടിക്കാണിച്ച‌് തദ്ദേശവകുപ്പ‌് സെക്രട്ടറി, കലക്ടർ, മുൻസിപ്പാലിറ്റി ചീഫ‌്കമീഷണർ എന്നിവർ അംഗങ്ങളായ വിദഗ‌്ധസമിതി നൽകിയ റിപ്പോർട്ട‌് കൂടി പരിഗണിച്ചാണ‌് സുപ്രീംകോടതി കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത‌്. കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത‌് സിആർസെഡ‌് കാറ്റഗറി–- 2 ൽ ഉൾപ്പെടുന്ന പ്രദേശത്താണെന്നാണ‌് ഫ‌്ളാറ്റ‌് ഉടമകൾ വാദിച്ചത‌്. തീരദേശം കടന്നുപോകുന്നതും ഇതുവരെ നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്തതുമായ ഗ്രാമ, നഗരപ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ‌് സിആർസെഡ‌് കാറ്റഗറി–-3ൽ ഉൾപ്പെടുന്നത‌്.

സിആർസെഡ‌് പ്രദേശങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന‌് തദ്ദേശസ്ഥാപനങ്ങൾ തീരദേശപരിപാലന അതോറിറ്റിക്ക‌് അപേക്ഷയും അനുബന്ധരേഖകളും കൈമാറണമെന്ന‌് നിയമമുണ്ട‌്. എന്നാൽ, ഈ വ്യവസ്ഥ ലംഘിച്ച‌് മുനിസിപ്പാലിറ്റി നിർമാണപ്രവർത്തനങ്ങൾക്ക‌് അനുമതി നൽകി.  തീരദേശപരിപാലന അതോറിറ്റി ചട്ടലംഘനം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന‌് മുനിസിപ്പാലിറ്റി 2007 ജൂണിൽ ഫ‌്ളാറ്റ‌് നിർമാതാക്കൾക്ക‌് നോട്ടീസ‌് നൽകി.  നോട്ടീസിന‌് വിശദീകരണം നൽകാതെ ഫ‌്ളാറ്റ‌് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. 2012ൽ ഹൈക്കോടതി സിംഗിൾബെഞ്ചും ഡിവിഷൻബെഞ്ചും ഫ‌്ളാറ്റ‌്നിർമാതാക്കൾക്ക‌് അനുകൂലമായ വിധി പുറപ്പെടുവിച്ചതിനെ തുടർന്ന‌് തീരദേശപരിപാലന അതോറിറ്റി സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചു.

രാജ്യത്തെ തന്നെ വലിയ തണ്ണീർത്തടങ്ങളിൽ ഒന്നാണ‌് മരട‌് മുനിസിപ്പാലിറ്റിയിലെ നിർമാണം നടക്കുന്ന പ്രദേശമെന്നും അവിടെ അനധികൃതനിർമാണം നടത്തുന്നത‌് വലിയ പാരിസ്ഥിതികപ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഈ വാദങ്ങളും വിദഗ‌്ധസമിതി റിപ്പോർട്ടും അംഗീകരിച്ചാണ‌് സുപ്രീംകോടതി നടപടി. തീരദേശപരിപാലന അതോറിറ്റിക്ക‌് വേണ്ടി അഡ്വ. റോമി ചാക്കോ, ഫ‌്ളാറ്റ‌് നിർമാതാക്കൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വി ഗിരി, സംസ്ഥാന സർക്കാരിനുവേണ്ടി സ‌്റ്റാൻഡിങ‌്‌ കോൺസൽ ജി പ്രകാശ‌് എന്നിവർ ഹാജരായി.

ഫ്ലാറ്റുകൾ പൊളിക്കാൻ കോടതിവിധി: 188 ഓളം കുടുംബങ്ങൾ ആശങ്കയിൽ
മരടിലെ കായൽക്കാറ്റ് കൊതിച്ച് സ്വപ്നഭവനങ്ങൾ സ്വന്തമാക്കിയവർക്ക‌് തിരിച്ചടിയായി സുപ്രീംകോടതി വിധി. തീരപരിധി നിയമം ലംഘിച്ചതായി കണ്ടെത്തിയ മരട് നഗരസഭയിലെ അഞ്ച‌് ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി വന്നതോടെ ആശങ്കയുടെ മുൾമുനയിലായത് 188 ഓളം കുടുംബങ്ങളാണ്.

കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, നെട്ടൂരിലെ ജയിൻസ്‌ കോറൽ ലൗ, ആൽഫ, മരട് കണ്ണാടിക്കാടിലെ കായലോരം, നെട്ടൂരിൽ അനുവദിച്ച ഹോളിഡേ ഹെറിറ്റേജ‌് എന്നിവയാണ് അനധികൃത നിർമാണമായി കണ്ടെത്തിയിട്ടുള്ളത്.

90 ഫ്ലാറ്റുകളുള്ള ഹോളി ഫെയ്ത്തിൽ നിലവിൽ 47 കുടുംബങ്ങളാണ് താമസം, മറ്റുള്ളവർ വിദേശത്താണ്‌. കണ്ണാടിക്കാട് കായലോരത്ത് 45 ഫ്ലാറ്റുകൾ ഉണ്ട്. ഇവിടെയും 27 പേരാണ് താമസമുള്ളത്. നെട്ടൂർ ആൽഫയിൽ 33ഉം ജെയിനിൽ 20 പേരും താമസമുണ്ട്.  നിയമവഴിയിൽ കോടതി ഉത്തരവിനെതിരെ അപ്പീൽ അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഫ്ലാറ്റ‌് നിവാസികൾ പറയുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/309Wp6C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages