റഷീദ‌് ആനപ്പുറം
ശ്രീലങ്കൻ ചാവേർ ആക്രമണത്തിന്റെ പശ‌്ചാത്തലത്തിൽ സംസ്ഥാന ഇന്റലിജൻസ‌് തയ്യാറാക്കിയ പട്ടികയിലെ 40 തൗഹീദ‌് ജമാഅത്ത‌് പ്രവർത്തകരെക്കുറിച്ച‌് വിശദമായ അന്വേഷണത്തിന‌് കേരള പൊലീസ‌് തമിഴ‌്നാട്ടിലേക്ക‌്. തമിഴ‌്നാട‌് പൊലീസിലെ ക്യൂബ്രാഞ്ചുമായി ബന്ധപ്പെട്ടാകും അന്വേഷണം. 40 പേരെയും പൊലീസ‌് ചോദ്യം ചെയ‌്തതായി സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ പറഞ്ഞു. ഇവരുടെ ഫോൺ രേഖകൾ അടുത്തദിവസം പരിശോധിക്കും.സ‌്ഫോടനത്തിൽ ചാവേറായ ഷഹ‌്റാൻ ഹാഷിമിന‌് കേരളത്തിലെ ചിലരുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ‌് 40 പേരുടെ പട്ടിക തയ്യാറാക്കിയത‌്. ഇതിൽ ഏതാനുംപേർ തമിഴ‌്നാട്ടുകാരാണ‌്. കേരളത്തിലുള്ളവരെ അതത‌് പൊലീസ‌് സ‌്റ്റേഷനുകളിൽ വിശദമായി ചോദ്യംചെയ‌്തു.
കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടതിന‌് എൻഐഎ അറസ‌്റ്റ‌് ചെയ‌്ത പാലക്കാട‌് മുതലമടയിലെ റിയാസ‌് അബൂബക്കറുമായോ മറ്റ‌് തീവ്രവാദ ഗ്രൂപ്പുകളുമായോ ഇവർക്ക‌് ബന്ധമുണ്ടോയെന്ന‌് കണ്ടെത്താനാണ‌് ഫോൺ രേഖ പരിശോധിക്കുന്നത‌്.
നിലവിൽ ചോദ്യം ചെയ‌്തതിൽ ഇവർക്ക‌് തീവ്രവാദ ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്ന‌് പൊലീസ‌് മേധാവി പറഞ്ഞു. എന്നാൽ, ശ്രീലങ്കൻ സ‌്ഫോടനത്തിന്റെ പശ‌്ചാത്തലത്തിൽ ഇവർ കർശന നിരീക്ഷണത്തിലാണ‌്. എല്ലാ ദിവസവും സ‌്റ്റേഷനിൽ റിപ്പോർട്ട‌് ചെയ്യാനും ചിലർക്ക‌് പൊലീസ‌് നിർദേശം നൽകി.
40 പേരുടെ പ്രവർത്തനം സംശയാസ‌്പദം
തൗഹീദ‌് ജമാഅത്തിന്റെ പ്രധാനകേന്ദ്രം തമിഴ‌്നാടാണ‌്. ശ്രീലങ്ക, അമേരിക്ക, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പ്രവർത്തനമുണ്ട‌്. കേരളത്തിലും ഇവർക്കു യൂണിറ്റുണ്ട‌്. മതപ്രബോധനവും സാമൂഹ്യസേവനവുമാണ‌് ഇവരുടെ പ്രധാന പ്രവർത്തനമെന്നാണ‌് പറയുന്നത‌്. എന്നാൽ, സംസ്ഥാന ഇന്റലിജൻസ‌് കണ്ടെത്തിയ 40 പേരുടെയും പ്രവർത്തനം സംശയാസ‌്പദമാണ‌്. ഇതിനാലാണ‌് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇന്റലിജൻസ‌് മേധാവി സംസ്ഥാന പൊലീസ‌് മേധാവിക്ക‌് റിപ്പോർട്ട‌് നൽകിയത‌്.
from Kerala || Deshabhimani Online News http://bit.ly/2V6LPd6
via IFTTT
No comments:
Post a Comment