ആഴ‌്ചയിൽ 4 പിരീഡ‌് ഐടി പഠനം ഉറപ്പാക്കണം; ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക‌് അംഗീകാരം വേണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ആഴ‌്ചയിൽ 4 പിരീഡ‌് ഐടി പഠനം ഉറപ്പാക്കണം; ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക‌് അംഗീകാരം വേണം


തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ‌്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ കംപ്യൂട്ടർ അധിഷ‌്ഠിത പഠന പ്രവർത്തനങ്ങൾ മുഴുവൻ വിദ്യാർഥികൾക്കും പ്രയോജനപ്പെടുത്തുന്നതിന‌് പൊതുവിദ്യാഭ്യാസ ഡയറക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പാക്കുന്നതിനും അക്കാദമിക‌് ഭരണപ്രക്രീയയുടെ സുഗമവും കാര്യക്ഷമവും സുതാര്യവുമായ നടത്തിപ്പിന‌് വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന‌ുള്ള നിർദേശങ്ങളാണ‌്  സർക്കുലറിലൂടെ നൽകിയിട്ടുള്ളത‌്. ക്ലാസ‌് മുറികൾക്ക‌് നൽകിയിട്ടുള്ള ലാപ‌്ടോപ‌് മൾട്ടിമീഡിയ പ്രൊജക്ടർ, ശബ്ദ സംവിധാനം, ബ്രോഡ‌്ബാൻഡ‌് ഇന്റർനെറ്റ‌് കണക്ടിവിറ്റി, ഡിജിറ്റൽ പഠനവിഭവഗങ്ങൾ എന്നിവ വിദ്യാർഥികളുടെ പഠന ബോധന പ്രവർത്തനങ്ങൾക്ക‌് ഉപയോഗപ്പെടുത്തണം.

ഐസിടി ഉപകരണങ്ങൾ സ‌്കൂളുകളിൽ വിന്യസിക്കുന്നതിന‌് മുന്നോടിയായി പ്രധാന അധ്യാപകർ  ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം കംപ്യൂട്ടർ ഉപകരണങ്ങളിൽ പഠന പ്രവർത്തനങ്ങൾ നടത്താൻ എല്ലാ വിദ്യാർഥികൾക്കും തുല്യാവകാശമുണ്ട‌്. മുഴുവൻ കുട്ടികൾക്കും ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു എന്നത‌് പ്രധാനാധ്യാപകൻ ഉറപ്പാക്കണം.

മാർഗനിർദേശങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ:

കൈറ്റിൽനിന്ന‌് പരിശീലനം ലഭിച്ച അധ്യാപകർക്കായിരിക്കണം ഐടി പാഠപുസ‌്തക വിനിമയത്തിന്റെ ചുമതല, എട്ടുമുതൽ 12 വരെയുള്ള സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലെ ക്ലാസ‌് മുറികൾ ഹൈടെക‌് ആക്കിയതിനാൽ  എട്ട‌്, ഒമ്പത‌്, 10 ക്ലാസുകളിൽ ആഴ‌്ചയിൽ നല‌് പീരീഡ‌് (രണ്ട‌് തീയറി, രണ്ട‌് പ്രാക്ടീക്കൽ) ക്രീമീകരിച്ച‌് മുഴുവൻ കുട്ടികൾക്കും ഈ സൗകര്യങ്ങളും സേവനങ്ങളും ക്ലാസ‌് അധ്യാപകർ ഉറപ്പാക്കണം , എൽപി, യുപി ക്ലാസുകളിലും കംപ്യൂട്ടർ ഉപകരണങ്ങൾ ഉടൻ എത്തുന്നതിനാൽ ഐടി ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി പാഠപുസ‌്തകങ്ങൾ വിനിമയം ചെയ്യണം,  ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായതിനാൽ ഐടി ലാബ‌് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രാക്ടിക്കൽ ക്ലാസുകൾ സ‌്കൂൾ തലത്തിൽ ഒരുക്കണം,  വിദ്യാഭ്യാസ വകുപ്പ‌് അംഗീകരിച്ച ഡിജിറ്റൽ ഉള്ളടക്കങ്ങളേ (പഠന വിഭവങ്ങൾ) മാത്രമേ സ‌്കൂളുകളിൽ ഉപയോഗിക്കാവൂ, ഐടി അധിഷ‌്ഠിത പഠന പ്രവർത്തനങ്ങൾ സ‌്കൂളുകളിൽ നടക്കുന്നുണ്ടെന്ന‌് പരി‌ശോധനയിലൂടെ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും അവലോകനയോഗങ്ങളുടെ ചുമതലയും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്കായിരിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2QfM7O2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages