തിരുവനന്തപുരം> ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക‌്ഷന്‍ സ്വന്തമാക്കി കെഎസ്‌ആര്‍ടിസി. ഏപ്രിലിൽ 189.84 കോടിരൂപ നേടിയാണ‌് വരുമാനത്തിൽ റെക്കോഡ‌് കുതിപ്പ‌് നടത്തിയത‌്. ജനുവരിയിൽ–-189.71, ഫെബ്രുവരി–-168.58, മാർച്ചിൽ–-183.68 കോടി രൂപയുമായിരുന്നു വരുമാനം. ശബരിമല സീസൺ ഉൾപ്പെടെ ഏറ്റവും കൂടുതൽ കളക‌്ഷൻ ലഭിക്കാറുള്ള 31 ദിനമുള്ള ജനുവരിയേക്കാൾ 30 ദിവസമുള്ള ഏപ്രിലിൽ കളക‌്ഷൻ കൂടി. പരിമിതമായ സാഹചര്യങ്ങളിലും വരുമാന വർധനയ‌്ക്കാനായി കെഎസ‌്ആർടി സ്വീകരിച്ച നടപടികളാണ‌് ഫലം കണ്ടത‌്. ഇതിന്റെ ഭാഗമായി ഓരോ റൂട്ടുകളിലും ബസുകളുടെ കോൺവോയ് ഒഴിവാക്കി ചെയിൻ സർവീസുകൾ അടക്കം ക്രമീകരിച്ചു.
മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും യൂണിറ്റ് ഓഫീസർമാരുടെയും അവലോകനയോഗങ്ങൾ ചേർന്ന‌് തുടർനടപടികളും സ്വീകരിച്ചു. എല്ലാ ഡിപ്പോകൾക്കും പ്രത്യേകം പ്രത്യേക വരുമാന പരിധിയും നിശ്ചയിച്ചു. ഓരോ ഡിപ്പോയിലെയും ഷെഡ്യൂളുകൾക്ക‌് ആനുപാതികമായി ടാർജറ്റ് ഇൻസ്പെക്ടർമാർക്ക് വിഭജിച്ച് മേൽനോട്ടച്ചുമതല നൽകി. വരുംദിവസങ്ങളിലും ഇൻസ്പെക്ടർമാരെ പോയിന്റ‌് ഡ്യൂട്ടിക്കായി നിയോഗിച്ചും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഷെഡ്യൂളുകളും ബസുകളും ലഭ്യമാക്കും.
കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ കർണാടകയിലേക്ക് നടത്താനുളള നടപടികളും പൂർത്തിയായി. പുതിയ മേഖലകളിലേക്ക് ചെയിൻ സർവീസുകൾ വ്യാപിപ്പിക്കുമെന്ന‌് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ എം പി ദിനേശ് അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2vAt8nH
via IFTTT
No comments:
Post a Comment