പുതിയ 100 സർവീസ‌്: ബംഗ‌ളൂരു റൂട്ടിൽ ടെൻഡർ ക്ഷണിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

പുതിയ 100 സർവീസ‌്: ബംഗ‌ളൂരു റൂട്ടിൽ ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം> അന്തർസംസ്ഥാന ബസുകളെ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി പുതിയ 100 സർവീസുകൾ ആരംഭിക്കാൻ കെഎസ‌്ആർടിസി നടപടി തുടങ്ങി.  ബസുകൾ വാടകയ‌്ക്ക‌് നൽകാൻ താൽപ്പര്യമുള്ളവരിൽ നിന്നും  ടെൻഡർ ക്ഷണിച്ചു. 50 ബസാണ‌് വാടകയ‌്ക്ക‌് എടുക്കുന്നത‌്. ഏഴുവരെ ടെൻഡർ  സമർപ്പിക്കാം. ഒമ്പതിന‌്  തുറക്കും.

സ്വകാര്യ ലോബികൾക്ക‌് കർശന നിയന്ത്രണം ഏർപ്പെടുത്താനും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനുമാണ‌് പുതിയ സർവീസ‌ുക. പ്രധാനമായും ബംഗ‌ളൂരുവിലേക്കായിരിക്കും  സർവീസുകൾ. മൂന്നുമാസത്തേക്ക‌് താൽക്കാലിക കരാർ അടിസ്ഥാനത്തിലാകുമിത‌്. ജീവനക്കാരെയും ഇന്ധനവും കെഎസ‌്ആർടിസി തന്നെ ലഭ്യമാക്കുന്ന തരത്തിലുള്ള നടത്തിപ്പിനാണ‌് മുൻഗണന. കർണാടകയും ഇതിനൊപ്പം കേരളത്തിലേക്ക‌് സർവീസ‌് നടത്തും. 50 സർവീസ‌് തന്നെയാകും കർണാടക സർക്കാരും നടത്തുക.

നിയമലംഘനം തടയാൻ കൂടുതൽ കർശനനടപടികളിലേക്ക‌് കടക്കാൻ ഗതാഗതവകുപ്പ‌് തീരുമാനിച്ചു. പെർമിറ്റ‌് റദ്ദാക്കൽ നടപടി സ്വീകരിക്കാനാണ‌് തീരുമാനം. എൽഎപിടി ലൈസൻസുള്ള ബുക്കിങ‌് ഏജൻസികളുമായുള്ള  കരാറിന്റെ കൂടി അടിസ്ഥാനത്തിലാണ‌് പെർമിറ്റ‌് നേടി ബസ്സുകൾ സംസ്ഥാനത്ത‌് സർവീസ‌് നടത്തുന്നത‌്. എന്നാൽ ഗതാഗതവകുപ്പിന്റെ പരിശോധനയിൽ സംസ്ഥാനത്ത‌് എൽഎപിടി ലൈസൻസുള്ള ഏജൻസികൾ ചുരുക്കമാണ‌്. ലൈസൻസുള്ള 33 ഏജൻസികളാകട്ടെ മാനദണ്ഡം പൂർണമായും പാലിച്ചിട്ടില്ല.

ഇവർക്ക‌് ഗതാഗതവകുപ്പ‌് നോട്ടീസ‌് നൽകിയിരുന്നു. എന്നാൽ അപര്യാപ‌്തത പരിഹരിച്ച‌് ലൈസൻസ‌് പുതുക്കാൻ ഇവർ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ‌് നിയമവിരുദ്ധമായി ഏജൻസികളുമായി ഒത്തുകളിച്ച‌് സർവീസ‌് നടത്തുന്ന ബസ്സുകളുടെ പെർമിറ്റ‌് റദ്ദാക്കുന്നത‌്. ഏജൻസികൾക്ക‌് എതിരെയും നടപടിയുണ്ടാകും. ഓപ്പറേഷൻ നൈറ്റ‌് റൈഡേഴ‌്സ‌് തുടരും. വ്യാഴാഴ‌്ച 125 ബസുകൾക്ക‌് എതിരെ കേസെടുത്തു. ഇതിൽ 20 എണ്ണം കല്ലടയുടേതാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2PIDgnC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages