വിദ്യാർഥിനികൾ മുഖം മറയ‌്ക്കുന്നത‌് നിരോധിച്ച‌് എംഇഎസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

വിദ്യാർഥിനികൾ മുഖം മറയ‌്ക്കുന്നത‌് നിരോധിച്ച‌് എംഇഎസ‌്

കോഴിക്കോട്‌> മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റിയുടെ(എംഇഎസ‌്)  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടുത്ത അധ്യയനവർഷം മുതൽ  മുഖം മറച്ചുള്ള വസ‌്ത്രധാരണം നിരോധിച്ചു. എംഇഎസ‌് പ്രസിഡന്റ‌് ഡോ. പി എ ഫസൽഗഫൂറാണ‌്  ഇത‌് സംബന്ധിച്ച സർക്കുലർ ഇറക്കിയത‌്. പൊതുസമൂഹത്തിന‌് സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങൾ ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാനാവില്ലെന്ന‌്  സർക്കുലറിൽ പറഞ്ഞു.  എംഇഎസ‌് കോളേജ‌് പ്രിൻസിപ്പൽമാർക്കും സെക്രട്ടറിമാർക്കുമാണ‌്  നിർദേശം നൽകിയത‌്.

തീരുമാനം നടപ്പാക്കാൻ സ്ഥാപനമേധാവികളും മാനേജ‌്മെന്റ‌് ഭാരവാഹികളും ജാഗ്രത പുലർത്തണം. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർഥിനികൾ മുഖംമറച്ച‌്   ക്ലാസിൽ വരുന്നില്ലെന്ന‌് വിവാദത്തിന‌് ഇടം കൊടുക്കാത്തവിധം  ഉറപ്പാക്കണം. 
വിദ്യാർഥികളുടെ ഡ്രസ‌് കോഡ‌് സംബന്ധിച്ച‌് കഴിഞ്ഞ ഡിസംബറിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ‌്  ഈ നിർദേശം. കഴിഞ്ഞ മാസം 17നാണ‌് സർക്കുലർ ഇറക്കിയത‌്.

എംഇഎസിനെതിരെ സമ‌സ‌്ത


മുഖംമറച്ച വസ‌്ത്രധാരണം വിലക്കിയ എംഇഎസിനെതിരെ സമസ‌്ത ഇ കെ വിഭാഗം രംഗത്ത‌്. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ എംഇഎസിന‌് അധികാരമില്ലെന്ന‌് സമസ‌്ത പ്രസിഡന്റ‌് സയ്യദ‌് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. നിഖാബ‌് ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണ‌്. അതിൽ ഇടപെടാൻ ഫസൽ ഗഫൂറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഫസൽ ഗഫൂറിന‌് അതിനുള്ള അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2PKtktU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages