പി കെ ഫിറോസിന്റെ ഹര്‍ജിയില്‍ കഴമ്പില്ല: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

പി കെ ഫിറോസിന്റെ ഹര്‍ജിയില്‍ കഴമ്പില്ല: ഹൈക്കോടതി

കൊച്ചി > മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് നൽകിയ ഹർജിയിൽ കഴമ്പില്ലെന്ന് ഹെെക്കോടതി. ഇത്തരം ഹർജികളുമായി സമയം മെനക്കെടുത്തരുതെന്നും കോടതി പറഞ്ഞു.
ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷനിലെ നിയമനം സംബന്ധിച്ച് മന്ത്രിക്കെതിരെ കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്നായിരുന്നു ഹർജി. നിയമനത്തിലെ  പ്രശ്നങ്ങളെയാണോ അതോ മന്ത്രിയെ ആണോ ഹർജിക്കാരൻ ലക്ഷ്യമിടുന്നതെന്ന‌് വാദത്തിനിടെ കോടതി ചോദിച്ചു. ആറ‌് കാര്യങ്ങളിൽ വിശദീകരണവും തേടി.

നിയമനത്തെ മറ്റാരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ, യോ​ഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവിനെ ആരെങ്കിലും ചോദ്യംചെയ്തിട്ടുണ്ടോ, മന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതിക്കായി ഹർജിക്കാരൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടോ, സാധാരണ നിയമനമാണോ ഡെപ്യുട്ടേഷനിലുള്ള നിയമനമാണോ, നിയമിക്കപ്പെട്ടയാൾ നിയമവിരുദ്ധമായി എന്തെങ്കിലും ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ടോ, അഴിമതി തടയൽ നിയമപ്രകാരം ന‌ടപടി സ്വീകരിക്കാവുന്ന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഫിറോസ് വിശദീകരിക്കേണ്ടത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Va5Lwt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages