തിരുവനന്തപുരം > എംപി ഫണ്ട് വിനിയോഗത്തിൽ കേരള കോൺഗ്രസ് (എം) എംപിമാർ വൻ പരാജയം. ജോസ് കെ മാണി കോട്ടയം എംപി സ്ഥാനം രാജിവെച്ചതിലൂടെ നാടിന്റെ വികസനത്തിനായി ഉപയോഗിക്കാമായിരുന്ന രണ്ടരകോടി രൂപയാണ് പാഴായത്. രാജ്യസഭാ എംപിയായ ശേഷവും മാണിയുടെ മകൻ ഫണ്ട് വിനിയോഗത്തിൽ അലംഭാവം തുടർന്നു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി എംപി ഫണ്ടിൽനിന്ന് ഒരുകോടി രൂപ നൽകാൻ അനുവാദം നൽകിയിരുന്നു. എന്നാൽ ഒരു രൂപപോലും ഉപയോഗിക്കാൻ ജോസ് കെ മാണി തയാറായില്ല. കേരളത്തിൽനിന്നുള്ള രാജ്യ സഭാംഗങ്ങളായ എം പി വീരേന്ദ്രകുമാർ, എളമരം കരീം, കെ കെ രാഗേഷ്, ബിനോയ് വിശ്വം, എ കെ ആന്റണി എന്നിവർ ഒരുകോടി രൂപ വീതം നൽകിയിരുന്നു. രാജ്യത്തെ 58 രാജ്യസഭാ എംപിമാർ ചേർന്ന് 30.77 കോടി രൂപ അനുവദിച്ചപ്പോഴാണ് ജോസ് കെ മാണി കേരളത്തിനോട് മുഖംതിരിച്ചത്.
ജോയ് എബ്രഹാം 16.37കോടിയും പാഴാക്കി
2012 മുതൽ 2018വരെ രാജ്യസഭ അംഗമായിരുന്ന കേരള കോൺഗ്രസ് നേതാവ് ജോയ് എബ്രഹാമിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. രാജ്യസഭ അംഗമായിരുന്നു ആറുവർഷ കാലയളവിൽ നാമമാത്രമായ ഫണ്ട് വിനിയോഗം മാത്രമാണ് നടത്തിയത്. പ്രതിവർഷം അഞ്ചുകോടിവീതം 30 കോടി രൂപ ജോയ് എബ്രഹാമിന് എംപി ഫണ്ടായി ലഭിച്ചത്. അതിൽ 13.63 കോടിമാത്രമാണ് ചെലവഴിച്ചത്. എംപിയുടെ നിരുത്തരവാദിത്വപരമായ നിലപാടുകൊണ്ട് നഷ്ടമായത് 16.37 കോടിയുടെ വികസനമാണ്. ഫണ്ട് വിനിയോഗത്തിൽ അമ്പേ പരാജമായ ജോയ് എബ്രഹാമിന് 17 കോടിയുടെ പദ്ധതിയ്ക്ക് മാത്രമാണ് ഭരണാനുമതി ലഭിച്ചത്. 2017--18, 2018-- 2019 സാമ്പത്തിക വർഷങ്ങളിൽ ഒരു പദ്ധതി ശുപാർശ സമർപ്പിക്കാൻ പോലും അദ്ദേഹം തയാറായില്ല. 2016--17 കാലഘട്ടത്തിൽ അഞ്ച് കോടി രൂപ ഫണ്ട് ഉണ്ടെന്നിരിക്കെ 45 ലക്ഷത്തിന്റെ പദ്ധതി ശുപാർശ മാത്രമാണ് സമർപ്പിച്ചത്. ഫണ്ട് ഉപയോഗിക്കാതിരുന്നതിനെതിരെ ഉയരുന്ന പ്രതിഷേധം മറയിടാനായി 2018 ജൂലെെ ഒന്നിന് 274 പദ്ധികളിലായി 18.49 കോടി രൂപയുടെ ശുപാർശ എബ്രഹാം സമർപ്പിച്ചു. എന്നാൽ കാലാവധി കഴിഞ്ഞതിനാൽ ഇതെല്ലാം ജില്ലാ ഭരണകൂടം നിരസിച്ചു.
from Kerala || Deshabhimani Online News https://ift.tt/2FPzrZp
via IFTTT
No comments:
Post a Comment