ബിജെപിയുടെയുംകോണ്‍ഗ്രസിന്റെയും അതിമോഹം തകര്‍ന്നടിയും; എല്‍ഡിഎഫ് പ്രശംസനീയമായ വിജയം നേടും:മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

ബിജെപിയുടെയുംകോണ്‍ഗ്രസിന്റെയും അതിമോഹം തകര്‍ന്നടിയും; എല്‍ഡിഎഫ് പ്രശംസനീയമായ വിജയം നേടും:മുഖ്യമന്ത്രി

കണ്ണൂര്‍>ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ കാണാനാകും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വോട്ടുചെയ്ത ശേഷം പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപവും വംശഹത്യയും സംഘടിപ്പിച്ചവര്‍ ഇവിടെവന്നു റോഡ്‌ ഷോ നടത്തി ജനങ്ങള്‍ പാട്ടിലാക്കാം എന്നു കരുതി. രാജ്യത്ത് ബിജെപിയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ആകട്ടെ  സ്വന്തം പ്രകടന പത്രികയെപ്പറ്റി പോലും ഇവിടെ മിണ്ടിയില്ല.വസ്തുതാവിരുദ്ധമായ പ്രചരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് അതുവഴി വോട്ടുനേടാം എന്ന് അവര്‍ കരുതി. ഈ രണ്ടുകൂട്ടരുടെയും മോഹങ്ങള്‍ നടപ്പില്ല. എല്‍ഡിഎഫ് കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. പ്രശംസനീയമായ വിജയം നേടുകയും ചെയ്യും.

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് ബുദ്ധിമ്മുമുടുണ്ടാക്കി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു.സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹകരിയ്ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പിണറായി ആര്‍ സി അമല ബേസിക് യു പി സ്കൂളില്‍ വോട്ടുചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

 



from Kerala || Deshabhimani ​Online ​News http://bit.ly/2VhusKN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages