കൈപ്പത്തിക്ക് വോട്ടുചെയ്യുമ്പോള്‍ തെളിയുന്നത് താമര; വോട്ടിംഗ് യന്ത്രം പലയിടത്തും പണിമുടക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

കൈപ്പത്തിക്ക് വോട്ടുചെയ്യുമ്പോള്‍ തെളിയുന്നത് താമര; വോട്ടിംഗ് യന്ത്രം പലയിടത്തും പണിമുടക്കി

തിരുവനന്തപുരം> കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ചു.പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍  തെളിയുന്നത് താമരയാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. തിരുവനന്തപുരം ചൊവ്വരയിലാണ് ഇത്തരത്തില്‍ തകരാര്‍ സംഭവിച്ചത്.   76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്.ചൊവ്വരയിലെ 151-ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ് വിലാസം സ്‌കൂളിലാണ് സംഭവം.

വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാര്‍ ഉണ്ടെന്നും ഇത്തരത്തില്‍ പോയാല്‍ രാത്രിയായാലും വോട്ടെടുപ്പ് തീരില്ലെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങുന്ന സ്ഥിതിയും ഉണ്ടായി.. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമായി.ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങിയത്.

പാലക്കാട് അന്‍പതോളം സ്ഥലത്ത് യന്ത്രത്തകരാര്‍ മൂലം തിരഞ്ഞെടുപ്പ് വൈകി.കൊല്ലം ജില്ലയിലെ പരവൂരില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറായതിനാല്‍ പോളിങ് വൈകി.പരവൂര്‍ നഗരസഭയിലെ 81, 91 നമ്പര്‍ ബൂത്തുകളിലും പൂതക്കുളം പഞ്ചായത്തിലെ 111, 115 നമ്പര്‍ ബൂത്തുകളിലുമാണ് യന്ത്രം തകരാറിലായത്. അര മണിക്കൂര്‍ വൈകിയാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

ആലപ്പുഴ

ആലപ്പുഴ മണ്ഡലത്തിലെ ചേര്‍ത്തല ബൂത്ത് നമ്പര്‍ 88ല്‍ വോട്ടുകള്‍ താമരയില്‍ പതിഞ്ഞു. മോക്.പോളിങ്ങില്‍ തന്നെ സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ ഇത് കണ്ടെത്തി. വേറെ യാന്ത്രം സ്ഥാപിച്ച് 45 മിനിട്ടോളം വൈകി പോളിങ് ആരംഭിച്ചു

മലപ്പുറം

കീഴാറ്റൂര്‍ പൂന്താനം 144 നമ്പര്‍ ബൂത്തില്‍ വോട്ടിംങ്ങ് യന്ത്രം തകരാറുകാരണം രണ്ട് മണിക്കൂര്‍  വോട്ടിംങ്ങ് മുടങ്ങി.എഞ്ചിനീയര്‍മാര്‍ എത്തി നന്നാക്കി .143ലും വെട്ടത്തൂര്‍ പള്ളിപ്പടി 130-ാം നമ്പര്‍ ബൂത്തിലും യന്ത്രതകരാറുണ്ടായി.

കാസര്‍കോട്

കാസര്‍കോട് മണ്ഡലത്തില്‍ 54,56,60 നമ്പര്‍ ബൂത്തുകളില്‍ യന്ത്രത്തകരാറ് മൂലം മണിക്കൂറുകളോളം വോട്ടിംഗ് നിലച്ചു. കടുമേനി, പുത്തരിയംകല്ല്, പെരുമ്പട്ട എന്നീ ബൂത്തുകളുലാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്









 



from Kerala || Deshabhimani ​Online ​News http://bit.ly/2L5FSgW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages