കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി:2.61 കോടി വോട്ടർമാർ വിധിയെഴുതും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി:2.61 കോടി വോട്ടർമാർ വിധിയെഴുതും

തിരുവനന്തപുരം> പതിനേഴാം ലോക് സഭാതെരെഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് കേരളത്തില്‍ തുടക്കമായി. രാജ്യത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന്.കേരളത്തിലെ 20 സീറ്റടക്കം 117 മണ്ഡലങ്ങളിലാണ‌് തെരഞ്ഞെടുപ്പ‌്.  മെയ‌് 23നാണ‌് വോട്ടെണ്ണൽ.

ചൊവ്വാഴ‌്ച രാവിലെ 7 മുതൽ വൈകിട്ട‌് 6 വരെ തുടർച്ചയായാണ‌് പോളിങ‌്. രാവിലെ 6ന‌് രാഷ‌്ട്രീയ പാർടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്ക‌് പോൾ നടന്നു.ചിലമണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി.

വൈകിട്ട‌് 6 ന‌് ക്യൂവിലുള്ളവർ വോട്ട‌് രേഖപ്പെടുത്തുന്നതുവരെ പോളിങ‌് തുടരും. 2,61,51,534 വോട്ടർമാരാണ‌് കേരളത്തില്‍ ഇത്തവണയുള്ളത‌്. ഇതിൽ 2,88,191 പേർ കന്നിവോട്ടർമാരാണ‌്. 1,34,66,521 പേർ സ്ത്രീ വോട്ടർമാരും  1,26,84,839 പുരുഷ വോട്ടർമാരുമുണ്ട്. 174 ട്രാൻസ്‌ജെൻഡർമാരും. മലപ്പുറം ജില്ലയിലാണ‌് കൂടുതൽ വോട്ടർമാർ, 31,36,191. കുറവ് വയനാട് ജില്ലയിലും–- 5,94,177.

സംസ്ഥാനത്ത‌് 24,970 പോളിങ‌് സ്‌റ്റേഷനാണ‌് തിങ്കളാഴ‌്ച രാത്രിയോടെ സജ്ജീകരിച്ചത‌്. വോട്ടിങ‌് യന്ത്രങ്ങളടക്കമുള്ള സാധനങ്ങൾ വിവിധ വിതരണ കേന്ദ്രങ്ങളിൽനിന്ന‌് ഏറ്റുവാങ്ങി. മലപ്പുറത്താണ‌് ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത‌്–- 2750. വയനാട്ടിൽ 575 ഉം. 3621 ബൂത്തിൽ വെബ് കാസ്റ്റിങ‌് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 35,193 വോട്ടിങ‌് മെഷീനും 32,746 കൺട്രോൾ യൂണിറ്റും 44,427 ബാലറ്റ് യൂണിറ്റുമാണ‌് തയ്യാറാക്കിയിരിക്കുന്നത‌്. വോട്ടിങ‌് യന്ത്രങ്ങളിൽ തകരാർ ഉണ്ടായാൽ പോളിങ‌് തടസ്സപ്പെടാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. എല്ലാ ബൂത്തുകളിലും വിവിപാറ്റ‌് യന്ത്രമുള്ളതിനാൽ വോട്ട‌് ചെയ‌്തത‌് ആർക്കാണെന്ന‌് വോട്ടർക്ക‌് കാണാനാകും.ആഴ‌്ചകൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് വോട്ടെടുപ്പ്. ഇക്കുറി പോളിങ‌് ശതമാനം ഉയരാനാണ‌് സാധ്യതയെന്നാണ് സൂചന.

പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും രണ്ട‌് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 116 മണ്ഡലത്തിലാണ‌് വോട്ടെടുപ്പ‌്. ആകെ 1612 സ്ഥാനാർഥികളാണ‌് ജനവിധി തേടുന്നത‌്. ഇതിൽ 142 വനിതകൾ. കേരളത്തിലെ 20  മണ്ഡലത്തിലും ഗുജറാത്തിലെ 26  മണ്ഡലത്തിലും ചൊവ്വാഴ‌്ച ഒറ്റഘട്ടമായി വോട്ടെടുപ്പ‌് പൂർത്തിയാകും.

രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ‌് നടക്കേണ്ടിയിരുന്ന കിഴക്കൻ ത്രിപുര മണ്ഡലത്തിലും ചൊവ്വാഴ‌്ചയാണ‌് പോളിങ‌്. സുരക്ഷാസന്നാഹങ്ങൾ തൃപ‌്തികരമല്ലെന്ന‌് കണ്ടെത്തിയതിനെത്തുടർന്നാണ‌്  ഇവിടെ  വോട്ടെടുപ്പ‌് മാറ്റിയത‌്. കർണാടകം, ഛത്തീസ‌്ഗഢ‌്, അസം എന്നിവിടങ്ങളിലും വോട്ടെടുപ്പ‌് ചൊവ്വാഴ‌്ച പൂർത്തിയാകും. മഹാരാഷ്ട്രയിലെ 14 മണ്ഡലത്തിലും യുപിയിലെ 10 മണ്ഡലത്തിലും ഒഡിഷയിലെ ആറ‌് മണ്ഡലത്തിലും ബിഹാറിലെയും ബംഗാളിലെയും അഞ്ച‌് മണ്ഡലത്തിൽവീതവും ജമ്മു -കശ‌്മീരിലെ അനന്ത‌്ഗനാഗ‌് മണ്ഡലത്തിലെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച വോട്ടെടുപ്പുണ്ട‌്.

ഗോവയിലെ രണ്ടും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര–-നഗർഹവേലി, ദാമൻ–-ദിയു എന്നിവിടങ്ങളിലും വോട്ടെടുപ്പ‌്  ചൊവ്വാഴ‌്ചയാണ‌്. ഗുജറാത്തിലെ ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത‌് ഷാ, യുപിയിലെ മെയിൻപുരിയിൽ മുലായം സിങ‌് യാദവ‌്, പിലിബിത്തിൽ വരുൺ ഗാന്ധി, മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപിയുടെ സുപ്രിയ സുലെ, കർണാടകത്തിലെ ഗുൽബർഗയിൽ കോൺഗ്രസ‌് ലോക‌്സഭാ നേതാവ‌് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരാണ‌് മൂന്നാംഘട്ടത്തിൽ മത്സരരംഗത്തുള്ള പ്രമുഖർ.

ബംഗാളിലെ മൂർഷിദാബാദിൽ ബദറുദോസാ ഖാനും കിഴക്കൻ ത്രിപുരയിൽ ജിതേന്ദ്ര ചൗധരിയും സിപിഐ എമ്മിനായി സീറ്റ‌് നിലനിർത്താൻ രംഗത്തുണ്ട‌്. പ്രണബ‌് മുഖർജിയുടെ മകൻ അഭിജിത‌് മുഖർജി ബംഗാളിലെ ജങ്കിപ്പുരിൽ മൂന്നാംവട്ടം ജനവിധി തേടുന്നു



from Kerala || Deshabhimani ​Online ​News http://bit.ly/2KVRgM8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages