കപടനാടകങ്ങൾ ജനം തള്ളും: കോടിയേരി ബാലകൃഷ്‌ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

കപടനാടകങ്ങൾ ജനം തള്ളും: കോടിയേരി ബാലകൃഷ്‌ണൻ


സ്വന്തം ലേഖകൻ
യുഡിഎഫും ബിജെപിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എൽഡിഎഫിന‌് വൻഭൂരിപക്ഷം നൽകുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ  പറഞ്ഞു.

വോട്ടർമാരെ കബളിപ്പിക്കാൻ എന്ത്‌ കപട നാടകം കളിക്കാനും യുഡിഎഫിനും ബിജെപിക്കും മടിയില്ലെന്ന്‌ കലാശക്കൊട്ടിനിടയിൽ നടന്ന സംഭവങ്ങളെപ്പറ്റിയുള്ള വ്യാജപ്രചരണങ്ങൾ തെളിയിക്കുന്നു. ആലത്തൂരിൽ യുഡിഎഫ്‌ സ്ഥാനാർഥിയെ കല്ലെറിഞ്ഞെന്നും, വേളിയിൽ  ആന്റണിയുടെ റോഡ്‌ ഷോ തടഞ്ഞുവെന്നും തുടങ്ങിയ ആക്ഷേപങ്ങൾ എൽഡിഎഫിനെതിരെ പ്രചരിപ്പിച്ചെങ്കിലും വസ്‌തുതകൾ വൈകാതെ തെളിഞ്ഞു.
ആലത്തൂരിൽ കൊട്ടിക്കലാശത്തിൽ കല്ലേറ്‌ നടത്തിയത്‌ കോൺഗ്രസ്സ്‌ പ്രവർത്തകരാണെന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുഡിഎഫിന്റെ പ്രചാരണ വാഹനത്തിന്റെ പിന്നിൽ നിന്നാണ്‌ കല്ലേറുണ്ടായത്‌.

‘ചതിക്കല്ലേടാ’ എന്ന്‌ അനിൽ അക്കര എംഎൽഎ ആർത്തുവിളിച്ച്‌, കല്ലെറിയുന്ന സ്വന്തം അനുയായികളോട്‌ പറയുന്നതും വീഡിയോയിൽ കേൾക്കാം. എൽഡിഎഫ്‌ പ്രവർത്തകരെ ഉന്നം വെച്ച കല്ലുകൾ മാറിവീഴുകയായിരുന്നു. യുഡിഎഫ്‌ സ്ഥാനാർഥി ആശുപത്രിയിൽ ചികിത്സ തേടിയത്‌ എൽഡിഎഫിനെ പ്രതിക്കൂട്ടിലാക്കുന്നതിനുള്ള കപടനാടകത്തിന്റെ ഭാഗമായിരുന്നു.

തിരുവനന്തപുരത്ത്‌ വേളിയിൽ എ കെ ആന്റണിയേയും ശശി തരൂരിനേയും റോഡ്‌ ഷോയ്‌ക്കിടെ എൽഡിഎഫ്‌ തടഞ്ഞു എന്ന പ്രചാരണവും വസ്‌തുതാവിരുദ്ധമാണ്‌. ആന്റണിയെ പോലെയൊരു നേതാവ്‌ അസത്യം പറഞ്ഞ്‌ വോട്ടർമാരിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച്‌ മുതലെടുപ്പ്‌ രാഷ്ട്രീയത്തിനിറങ്ങുന്നത്‌ നന്നല്ല. എൽഡിഎഫിന്റേയും യുഡിഎഫിന്റേയും റോഡ്‌ ഷോകൾ മുഖാമുഖം എത്തിയപ്പോഴുണ്ടായ ഗതാഗതക്കുരുക്കായിരുന്നു പ്രശ്‌നം. ഗതാഗത തടസ്സം മാറ്റി ആന്റണിയുടെ വാഹനം കടത്തിവിടാൻ എൽഡിഎഫ്‌ നേതാക്കൾ ശ്രമിക്കുന്നതിനിടെ ആന്റണിയും മറ്റും വാഹനത്തിൽ നിന്നിറങ്ങി നടന്നുപോകുകയായിരുന്നു. പരിഹാസ്യമായ കള്ളപ്രചാരവേലകൾക്ക്‌ നേതൃത്വം നൽകുകയായിരുന്നു പിന്നീട‌് ആന്റണി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ്‌ പ്രവർത്തകർക്ക്‌ നേരെ അക്രമം അഴിച്ചുവിടുകയാണ്‌ യുഡിഎഫും ബിജെപിയും ചെയ്‌തത്‌. അമ്പലപ്പുഴയിൽ ക്ഷേത്ര കാണിക്കാമണ്ഡപം തകർത്ത്‌ കലാപമുണ്ടാക്കാൻ ബിജെപി നോക്കി. ഒരു ഡസനിലധികം എൽഡിഎഫ്‌ പ്രവർത്തകർക്ക്‌ പരുക്കേറ്റു. സിഐടിയു പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തു. സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ജനാലചില്ലകൾ എറിഞ്ഞു തകർത്തു.

പൊലീസുകാർക്കും ആർഎസ്‌എസ്‌ ആക്രമണത്തിൽ പരുക്കേറ്റു. താനൂരിൽ പി വി അൻവറിന്റെ തിരദേശ റോഡ്‌ ഷോയ്‌ക്കുനേരെ മുസ്ലീംലീഗുകാരുടെ നേതൃത്വത്തിൽ കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്‌തു. യുഡിഎഫും ബിജെപിയും നടത്തുന്ന പ്രകോപനങ്ങളിൽ വീഴാതെ സമാധാനപൂർവമായി വോട്ടെടുപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ എല്ലാ എൽഡിഎഫ്‌ പ്രവർത്തകരോടും അനുഭാവികളോടും കോടിയേരി  അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2VqkUxe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages