കോണ്‍ഗ്രസിനെ നയിക്കുന്നത് പാപ്പരായ നേതൃത്വം: എസ‌് ആർ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കോണ്‍ഗ്രസിനെ നയിക്കുന്നത് പാപ്പരായ നേതൃത്വം: എസ‌് ആർ പി


തൃശൂർ 
പാപ്പരായ രാഷ്ട്രീയനേതൃത്വമാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. എൽഡിഎഫ് കണ്ടാണശേരി മേഖലാ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആർ പി.  ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങി പ്രഗത്ഭനിര കോൺഗ്രസിനെ നയിച്ചിരുന്ന കാലത്ത്  മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിന് പോറലേൽപ്പിക്കാതെ സംരക്ഷിക്കാനായിരുന്നു.  ഇന്ന‌് കോൺഗ്രസ് നേതൃത്വം, ബിജെപിയുടെ ബി ടീമാണ‌്.

അതിനിർണായക സാഹചര്യത്തിലാണ് ലോക‌് സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് വേണോ, ഭരണഘടനയെ സംരക്ഷിക്കണോ, മതനിരപേക്ഷത സംരക്ഷിക്കണോ എന്നീ അതിപ്രധാന കാര്യങ്ങൾ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ബിജെപി നേതൃത്വത്തിൽ വീണ്ടും കേന്ദ്രസർക്കാർ  വന്നാൽ  ഭരണഘടനയെന്നല്ല, തെരഞ്ഞെടുപ്പുതന്നെ ഉണ്ടാകില്ലെന്നാണ് ആർഎസ്എസ് നേതാവ് സാക്ഷി മഹാരാജ് എംപി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ പ്രസ്താവന വ്യക്തമാക്കുന്നത‌്. കോടതി, പാർലമെന്റ്, നിയമാധിഷ‌്ഠിതമായ മറ്റു സ്ഥാപനങ്ങളേയും    തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നിൽക്കാത്ത സംസ്ഥാന സർക്കാരുകളെയും കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാനലക്ഷ്യം. അതിനായി മുഴുവൻ ഇടതുപക്ഷ സ്ഥാനാർഥികളെയും വിജയിപ്പിക്കണം. ഇടതുപക്ഷ ജനാധിപത്യ പാർടികൾക്ക് സ്വാധീനമുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും എസ് ആർ പി പറഞ്ഞു. ബിജെപിയെ തകർക്കാൻ മതേതര പാർടികളുടെ ഐക്യം യുപിയിൽ വന്നുകഴിഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ഐക്യം രൂപപ്പെടുന്നുണ്ട്. ഇതിനെ തകർക്കുന്ന രീതിയിലുള്ള നടപടിയാണ് കോൺഗ്രസിൽനിന്ന് ഉണ്ടാകുന്നത്.

വയനാട്ടിൽ രാഹുൽ മത്സരിക്കാൻ വന്നത്, യുപിയിൽനിന്നും ബിജെപിയിൽനിന്നും ഒളിച്ചോടിയതിന് തുല്യമായി.  കേരളത്തിൽ മത്സരിക്കാൻ ആരുതന്നെവന്നാലും അതിനെ നേരിടാനുള്ളശേഷി ഇവിടത്തെ ഇടതുപക്ഷത്തിനുണ്ട‌്.  കേരളത്തിലെ എൽഡിഎഫ് സർക്കാർ അതിസമർഥമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ചില പത്രങ്ങളും ചാനലുകളും ഇടതുപക്ഷത്തിനെതിരെ നടത്തുന്ന കള്ളപ്രചാരണങ്ങൾക്കെതിരെ ജാഗ്രതവേണമെന്നും എസ് ആർ പി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2IjmQAl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages