ആലപ്പുഴ
ഇടതുപക്ഷം ജയിച്ചാൽ മോഡി അധികാരത്തിൽ വരുമെന്ന എ കെ ആന്റണിയുടെ പ്രസ‌്താവന ആനമണ്ടത്തരമെന്ന‌് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ‌് വിശ്വം എംപി. ആലപ്പുഴ പ്രസ‌്ക്ലബ്ബിന്റെ ‘ജനസമക്ഷം’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂക്കുസഭയാണ‌് വരുന്നതെങ്കിൽ എംപിമാർക്ക‌് വിലയിടുമെന്നുറപ്പാണ‌്. അത്തരം സാഹചര്യമുണ്ടായാൽ കോൺഗ്രസിൽനിന്ന‌് ആരും പോകില്ലെന്ന‌് പറയാൻ ആന്റണിക്ക‌് ധൈര്യമുണ്ടോ. ബിജെപിക്ക‌് ഒപ്പം പോകില്ല എന്നുറപ്പുള്ളത‌് രാജ്യത്തെ ഇടതുപക്ഷം മാത്രമാണ‌്. ബിജെപിയെ അധികാരത്തിൽനിന്ന‌് അകറ്റിനിർത്താൻ ഇടതുപക്ഷത്തിന‌് കൂടുതൽ എംപിമാരുണ്ടാകേണ്ടത‌് അനിവാര്യമാണ‌്. ബിജെപി വിരൽഞ്ഞൊടിച്ച‌് വിളിച്ചാൽ കോൺഗ്രസുകാർ കൂട്ടത്തോടെ അങ്ങോട്ടുപോകും. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കോൺഗ്രസ‌് മുഖ്യമന്ത്രിമാരായിരുന്ന പലരും ഇന്ന‌് ബിജെപിയിലാണ‌്. എംപിമാർ, എംഎൽഎമാർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ തുടങ്ങി ബിജെപിയിലേക്ക‌് ഒഴുകിയ കോൺഗ്രസ‌് നേതാക്കളുടെ പട്ടികയ‌്ക്ക‌് അവസാനമില്ല. എന്നിട്ടും ഇടതുപക്ഷത്തിന‌് വോട്ടുചെയ‌്താൽ മോഡി അധികാരത്തിൽവരുമെന്ന‌് പറയുന്നത‌് അപാര തൊലിക്കട്ടി ഉള്ളതുകൊണ്ടാണ‌്. ഇടതുപക്ഷ വിരോധത്തിന്റെ ധർമയോഗത്താൽ കോൺഗ്രസ‌് താനല്ലയോ ബിജെപി എന്ന‌് സംശയിക്കേണ്ട കാര്യം പോലുമില്ലാത്ത വിധം രണ്ടും ഒന്നായി മാറുന്ന രാഷ‌്ട്രീയ ഉൽപ്രേക്ഷയാണ‌് ഇന്നുകാണുന്നതെന്നും ബിനോയ‌് വിശ്വം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2G7riB2
via IFTTT
No comments:
Post a Comment