ദയയില്ലാത്ത ലോകമേ, അവനും മടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ദയയില്ലാത്ത ലോകമേ, അവനും മടങ്ങി

കൊച്ചി> അമ്മയുടെ ക്രൂരമർദനത്തിന‌് ഇരയായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുവയസ്സുകാരൻ മരിച്ചു. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം. തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനമേറ്റ‌ു ഏഴുവയസുകാരൻ മരിച്ചതിനുപിന്നാലെയാണ‌് സംസ്ഥാനത്തെ ഞെട്ടിച്ച ഈ സംഭവം.
ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു.

അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില വെള്ളിയാഴ്ച പുലർച്ചയോടെ വഷളായി. രാവിലെ 9.45ന‌് മരിച്ചു.
കുഞ്ഞിനെ ക്രൂരമായി മർദിച്ച ജാർഖണ്ഡ് സ്വദേശിനിയായ അമ്മ ഹേനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെപേരിൽ കൊലക്കുറ്റം ചുമത്തി. കുട്ടിയുടെ അച്ഛനും പൊലീസ‌് കസ്റ്റഡിയിലാണ‌്. കുടുംബത്തിന്റെ മറ്റുവിവരങ്ങൾ അന്വേഷിക്കാൻ പൊലീസ‌് സംഘം ജാർഖണ്ഡിലേക്കും ബംഗാളിലേക്കും തിരിച്ചു.
അടിയേറ്റ കുഞ്ഞിന്റെ തലച്ചോറിന്റെ ഇടതുഭാഗം പൂർണമായും തകർന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വ്യാഴാഴ്ച നടന്നെങ്കിലും തലച്ചോറിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനായില്ല.  ഇതിനുള്ള ചികിത്സ പുരോഗമിക്കവെയാണ‌് മരണം. ചികിത്സാചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേകസംഘം കുട്ടിയെ പരിശോധിക്കുകയും തുടർചികിത്സകൾ നിർദേശിക്കുകയും ചെയ്തു.
 

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾത്തന്നെ ശരീരത്തിൽ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മാതാപിതാക്കളെ ചോദ്യംചെയ‌്തപ്പോൾ മർദനവിവരം പുറത്തുവന്നു. കളിക്കുന്നതിനിടെ കുട്ടി ഏണിപ്പടിയിൽനിന്ന് വീണ് പരിക്കേറ്റെന്നാണ് ആദ്യം പറഞ്ഞത്. അനുസരണക്കേട് കാട്ടിയ കുട്ടിയ ചട്ടുകംകൊണ്ട് പൊള്ളിക്കുകയും തടികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതായി അമ്മ കുറ്റസമ്മതം നടത്തി.
കുട്ടിയുടെ അച്ഛൻ പശ‌്ചിമബംഗാൾ സ്വദേശിയാണ്. ഒരുവർഷമായി റോക്കി ട്രാവൽസിലെ പുള്ളർ ഡ്രൈവറായി മെട്രോ യാർഡിലുണ്ട്.  20 ദിവസം മുമ്പാണ് കുട്ടിയുമായി അമ്മ ഏലൂരെത്തിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2UwBG93
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages