കുട്ടികൾക്കെതിരായ അതിക്രമം:നിയമഭേദഗതിക്ക‌് ശ്രമിക്കും: മന്ത്രി ശൈലജ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

കുട്ടികൾക്കെതിരായ അതിക്രമം:നിയമഭേദഗതിക്ക‌് ശ്രമിക്കും: മന്ത്രി ശൈലജ

തിരുവനന്തപുരം> കുട്ടികൾക്ക‌ുനേരെയുള്ള അതിക്രമം തടയാനുള്ള കേന്ദ്രനിയമത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുമെന്ന‌് മന്ത്രി കെ കെ ശൈലജ പറഞ്ഞു. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം ഭേദഗതിചെയ്യാനുള്ള നടപടി സ്വീകരിക്കും. ഇത്തരം കേസുകളിൽ പ്രതികളാകുന്നവരുടെ സ്വത്ത‌് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ ആലോചിക്കും.

ആലുവയിലെ സംഭവം അറിഞ്ഞയുടൻ കുട്ടിയുടെ ചികിത്സയും സംരക്ഷണവും സാമൂഹ്യനീതിവകുപ്പ് ഏറ്റെടുത്തു. കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനാകുമായിരുന്നില്ല. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തണൽപദ്ധതിയിലെ 1517 ഹെൽ‌പ്പ‌്‌ലൈനിൽ അറിയിക്കണം. പദ്ധതി ആവിഷ്കരിച്ച് രണ്ടു വർഷത്തിനകം 24,000ൽ അധികം ആളുകൾ വിളിച്ചതായും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Zmb3Y6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages