പത്തനംതിട്ട> ആറന്മുള ആവേശത്തിലാണ‌്. തെരുവോരങ്ങൾക്ക‌് ആത്മവിശ്വാസത്തിന്റെ നെടുവീർപ്പ‌്. മണ്ണിനും മരത്തിനുംമേൽ പ്രതീക്ഷയുടെ കിരണങ്ങൾ പതിക്കുന്നു. അതിരു കവിഞ്ഞ ആത്മവിശ്വാസത്തോടെ അവർ ആവർത്തിക്കുന്നു. അതെ, ഈ നാട‌് നിങ്ങളുടേതാണ‌്. മാനവികതയും പുരോഗതിയും വികസനവും പൂർണമാക്കാൻ കഴിയുന്ന ഇടതുപക്ഷത്തിന്റേത‌്. എൽഡിഎഫ‌് സ്ഥാനാർഥി വീണാ ജോർജിന്റെ ആറന്മുള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ‌് പര്യടനത്തിന്റെ രണ്ടാംഘട്ടവും അത്യാവേശത്തിലാണ‌് പൂർത്തിയാക്കിയത‌്.
പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗം തന്വംഗി തമ്പുരാട്ടിയുടെ ആശീർവാദത്തോടെയാണ‌് ശനിയാഴ‌്ച പര്യടനം തുടങ്ങുന്നത‌്. കുളനട പഞ്ചായത്തിലെ കൈപ്പുഴയിൽനിന്ന‌് തുടക്കം. 46 സ്വീകരണ കേന്ദ്രം. സ്വീകരണ പരിപാടി അലങ്കോലപ്പെടുത്തുമെന്ന‌് വർഗീയവാദികളുടെ ഭീഷണിയുണ്ടായിരുന്നു. അവയെല്ലാം അവഗണിക്കുന്ന ജനാധിപത്യ മുന്നേറ്റത്തോടെയാണ‌് ഇടതു മുന്നണിയുടെ പുരോഗതിയുടെ പ്രയാണം. ഇടത‌് മുന്നണിയുടെ നേതാക്കളുടെ നീണ്ടനിര ഓരോ കേന്ദ്രങ്ങളിലും വിശദീകരിക്കുന്നു. എന്തുകൊണ്ട‌് ഇടതുപക്ഷം വിജയിക്കണം?. നാടുമായി സംവദിക്കുകയാണ‌്. ലോക‌്സഭ മണ്ഡലമാകെ നെഞ്ചേിറ്റിയ സ്ഥാനാർഥി വീണാ ജോർജിനെ കാണാനും ആശീർവദിക്കാനും രാഷ്ട്രീയം മറന്നാണ‌് ആളുകളുടെ കാത്തുനിൽപ്പ‌്. കുഞ്ഞുങ്ങളെ കൈയിലേന്തി സ‌്ത്രീകൾ. തീപാറിയ വെയിലിലും അവർ മണിക്കൂറുകൾ കാത്തുനിന്നത‌് നാടിന്റെ നല്ലഭാവി വീണയിലുടെ എന്നതുകൊണ്ട‌് മാത്രമാണ‌്.
ആറന്മുള മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന‌് വർഷംകൊണ്ട‌് വീണാ ജോർജ‌് ചെയ‌്തത‌് എണ്ണം നിരത്തി വിശദീകരിക്കുന്നു. 1200 രൂപയിൽപരം കോടിയുടെ വികസനം. ഓരോ പഞ്ചായത്തിലെയും പുരോഗതികൾ അതാത‌് സ്വീകരണ കേന്ദ്രങ്ങളിൽ വീണയിൽനിന്ന‌് തന്നെ കേട്ടപ്പോഴാണ‌് പാതയോരങ്ങളിൽ കൂടിയവരുടെ ആവേശം അതിരുവിട്ടത‌്. സ്വീകരണം ഞെട്ടൂരും മാന്തുകയും ഉള്ളന്നൂരും പാണിലും പിന്നിട്ടു. പുന്നക്കുന്നും രാമഞ്ചിറയും അമ്പലക്കടവും ഹർഷാരവത്തോടെ വരവേറ്റു. മുട്ടത്തുകോണത്ത‌് പുത്തൻമണ്ണിൽ ജെ ജെ വില്ലയിൽ ജോസഫ‌് ജോണിന്റെ നിര്യാണത്തെ തുടർന്ന‌് ഇവിടത്തെ സ്വീകരണം ഒഴിവാക്കി. ജോസ‌് ജോണിന്റെ വീട്ടിലെത്തി വീണ അന്ത്യാഞ‌്ജലി അർപ്പിച്ചു. ബന്ധുമിത്രാദികൾ വീണയ‌്ക്ക‌് പ്രത്യാദരം പ്രകടിപ്പിച്ചു.
ചെന്നീർക്കര ഐടിഐ ജങ‌്ഷനിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ഐടിഐയിലെ വിദ്യാർഥികൾക്ക‌് അൽപനേരം പങ്കെടുക്കണമെന്ന‌് ആഗ്രഹം. അവകാശം നിഷേധിച്ച ഐടിഐ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച‌് പഠിപ്പു മുടക്കിയാണ‌് നൂറുകണക്കിന‌് വിദ്യാർഥികൾ വീണാ ജോർജിനെ വരവേൽക്കാനെത്തിയത‌്. മാത്തൂരും മുള്ളനിക്കാടും വാഴമുട്ടവും കടന്ന‌് മണ്ണാറമലയിൽ. 11.30ന‌് എത്തേണ്ട തോട്ടുപുറത്ത‌് എത്തിയപ്പോൾ 12.30. ഓമല്ലൂർ അമ്പലം ജങ‌്ഷനിലും മിൽമാ ജങ‌്ഷനിലും കഴിഞ്ഞ‌് പിന്നീട‌് പ്രക്കാനത്തെ സ്വീകരണ ശേഷം ഉച്ചഭക്ഷണം. വിശ്രമം. തുടർന്ന‌് 3.30ഓടെ വലിയവട്ടത്ത‌് നിന്ന‌് പര്യടനം തുടരുകയാണ‌്. ഇലന്തൂർ, നാരങ്ങാനം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ‌് പ്രയാണം. നാരങ്ങാനം കണമുക്കിലെത്തിയപ്പേഴേക്കും സമയം 06.15. ഇവിടെ വൻ ജനാവലയുടെ സാന്നിധ്യമാണ‌് വരവേറ്റത‌്. മുണ്ടുകോട്ടയ‌്ക്കലിൽനിന്ന‌് ആകാശത്തേക്കുയരുന്ന ദീപനാളങ്ങളുടെ അകമ്പടിയിലാണ‌് സ്വീകരണം കൊഴുത്തത‌്. പത്തനംതിട്ട നഗരസഭയിലേക്ക‌് പ്രവേശം. പതിനാല‌് കേന്ദ്രങ്ങളിലെ പര്യടനശേഷം മൈലാടുപാറയിൽ സമാപനം.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ‌് നേതാക്കളായ പ്രൊഫ. ടി കെ ജി നായർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, ജിജി ജോർജ‌്, കെ സി രാജഗോപാലൻ, ബാബു കോയിക്കലേത്ത‌്, എം വി സഞ‌്ജു, എസ‌് നിർമലദേവി, ജെറി ഈശോ ഉമ്മൻ, ചെറിയാൻ ജോർജ‌് തമ്പു, സുബിൻ തോമസ‌്, കെ ഐ ജോസഫ‌്, രാജു കടകരപ്പള്ളി, സജിത‌് പി ആനന്ദ‌്, മാത്യൂസ‌് ജോർജ‌്, വി കെ പുരുഷോത്തമൻപിള്ള, ഷാഹുൽ ഹമീദ‌്, എന്നിവർ സംസാരിച്ചു. എ പി ജയൻ, എൻ സജികുമാർ, ആർ അജയകുമാർ, അബ‌്ദുൾ ഷുക്കൂർ, പി ആർ പ്രദീപ‌്, പി ജി പ്രസാദ‌്, ജി കൃഷ‌്ണൻ നായർ, ജെ ഇന്ദിരാദേവി, വി വി വിനോദ‌്, ബെന്നി ദേവസ്യ, എൻ ജി ഷമിൾകുമാർ, പി എൻ ശശി തുടങ്ങിയവർ നേതൃത്വം നൽകി.
from Kerala || Deshabhimani Online News http://bit.ly/2G4aY3U
via IFTTT
No comments:
Post a Comment