കോൺഗ്രസിന‌് ലാവ‌്‌ലിൻ അപസ‌്മാരം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കോൺഗ്രസിന‌് ലാവ‌്‌ലിൻ അപസ‌്മാരം: കോടിയേരി


സ്വന്തം ലേഖകൻ
ഏതുകാര്യത്തിലും എസ്എൻസി ലാവ്‌ലിൻ എന്നു പറഞ്ഞുവരുന്നത് കോൺഗ്രസിന് അപസ‌്മാരബാധയായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വൈപ്പിനിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നേരത്തെ ലാവ‌്‌ലിൻ എന്നുപറഞ്ഞ് ഉണ്ടാക്കിയ കഥകളെല്ലാം പൊളിഞ്ഞു.  ഇപ്പോൾ പുതിയ കഥയുമായി വരികയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇനിയും പുതിയ കഥകളുമായി വരും.

എം കെ രാഘവനെതിരെ ഉയർന്ന ആരോപണത്തിന് ചെന്നിത്തല ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. അതിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് പുതിയ ആരോപണങ്ങളുമായി വരുന്നത‌്. കേരളത്തിൽ വരുന്ന എല്ലാ നിക്ഷേപങ്ങളും മുടക്കാനുള്ള നശീകരണപ്രവണതയുടെ ഭാഗമാണ് പ്രതിപക്ഷനേതാവിന്റെ കിഫ്ബി സംബന്ധിച്ച ആരോപണം. കിഫ്ബിവഴി 50,000 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. പ്രതിപക്ഷനേതാവ് ഉൾപ്പെടുന്ന നിയമസഭയാണ് കിഫ്‌ബിക്ക‌് അംഗീകാരം നൽകിയത്. പദ്ധതിയിൽ ആരും സഹകരിക്കില്ലെന്നാണ് അവർ കരുതിയത്. എന്നാൽ, വിദേശങ്ങളിൽനിന്നുവരെ നിക്ഷേപം വരുന്നു. ഇത് അവർ പ്രതീക്ഷിച്ചതല്ല. കേരളത്തിൽ എന്തെങ്കിലും പദ്ധതി വരുമ്പോൾ മുടക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2UkMD2s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages