കേരളത്തിൽ കലാപനീക്കം അനുവദിക്കില്ല: പിണറായി വിജയൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

കേരളത്തിൽ കലാപനീക്കം അനുവദിക്കില്ല: പിണറായി വിജയൻ


കേളകം (കണ്ണൂർ)
മറ്റ് പലതും അറിയാത്തതുപോലെ കേരളത്തെക്കുറിച്ചും പ്രധാനമന്ത്രി മോഡിക്ക‌് ഒന്നുമറിയില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇത‌് ദൈവനാമം ഉച്ചരിക്കാൻ പറ്റാത്ത നാടാണെന്നാണ‌് മോഡി പറഞ്ഞത‌്.  എന്നാൽ, ഇത‌് ദൈവത്തിന്റെ സ്വന്തം നാടാണ‌്. മോഡി പറഞ്ഞതുപോലെ ദൈവനാമം ഉച്ചരിച്ചതിന്റെ പേരിൽ ആരും കേസിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേളകത്ത‌ും വളപട്ടണത്തും എൽഡിഎഫ‌്  തെരഞ്ഞെടുപ്പ‌് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തങ്ങൾ ആരാധിക്കുന്ന ദൈവങ്ങൾ മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് സംഘപരിവാറിന്. നാമജപം നടത്തിയതിനല്ല, ശബരിമലയെയും സന്നിധാനത്തെയും കലാപഭൂമിയാക്കാൻ ശ്രമിച്ചതിനാണ് സംഘപരിവാർ പ്രവർത്തകരുടെ പേരിൽ കേസെടുത്തത്. നിയമവ്യവസ്ഥയ്‌ക്ക‌് എതിരായി സംഘപരിവാർ വന്നപ്പോഴാണ‌് ശക്തമായ നടപടിയുണ്ടായത‌്. സ‌്ത്രീകളെയും കുടുംബത്തെയുമടക്കമാണ‌് ആക്രമിച്ചത‌്.  ഇവിടെ നിയമത്തിന‌് ആരും അതീതരല്ല. നിയമത്തിന‌് വിരുദ്ധമായി ആര‌് പ്രവർത്തിച്ചാലും ശക്തമായ നടപടിയുണ്ടാകും. പ്രകോപനമായിരുന്നു സംഘപരിവാർ ലക്ഷ്യം. സംയമനത്തോടെ പൊലീസും സർക്കാർ സംവിധാനങ്ങളും പ്രവർത്തിച്ചതിനാൽ സമാധാനം നിലനിന്നു. ഇത്തരം അക്രമം നടത്തിയവർക്കെതിരെയാണ‌്

വളപട്ടണത്ത്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പുറാലി ഉദ്‌ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക്‌ ആനയിക്കുന്നു

കേസെടുത്തത‌്. മോഡിയുടെ കക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ‌് ഉണ്ടായിട്ടുള്ളത‌്. എന്നാൽ, ഇത‌് നാട‌് വേറെയാണ‌്. കേരളത്തിൽ അത‌് നടക്കില്ല. ബിജെപിയുടെ വോട്ട‌് സ്വന്തം സ്ഥാനാർഥിക്കുതന്നെ കിട്ടുമെന്നുറപ്പിക്കാൻ നേതാക്കൾക്ക‌് കഴിയുമോയെന്നും പിണറായി ചോദിച്ചു. വലിയ നേതാവിനെപ്പോലും സ്ഥാനാർഥിയാക്കി നിർത്തിയിടത്ത‌് എന്താണ‌് ബിജെപിയുടെ അവസ്ഥ. സ്ഥാനാർഥി തിരിഞ്ഞുനോക്കുമ്പോൾ പിന്നിൽ അനുയായികളില്ലാത്ത സ്ഥിതിയല്ലേ. അണികളെല്ലാം നാളെ ബിജെപിയാകുമെന്ന‌് പ്രതീക്ഷിക്കുന്ന സ്ഥാനാർഥിയുടെ പിന്നാലെയല്ലേ. മറ്റ‌് സംസ്ഥാനങ്ങളിൽ കോൺഗ്രസുകാരെ വിലക്കെടുക്കാനാണ‌് ബിജെപി  കോടികൾ മുടക്കുന്നത‌്. ഇവിടെ പണമുറപ്പിച്ച‌് വോട്ട‌് കച്ചവടമാണ‌്–-പിണറായി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Vb0Sqj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages