പരസ്യപ്രചാരണം ഇന്ന‌് വൈകിട്ട‌് ആറിന‌് അവസാനിക്കും ; ചൊവ്വാഴ്‌ച ബൂത്തിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

പരസ്യപ്രചാരണം ഇന്ന‌് വൈകിട്ട‌് ആറിന‌് അവസാനിക്കും ; ചൊവ്വാഴ്‌ച ബൂത്തിലേക്ക‌്

തിരുവനന്തപുരം
ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന‌് ജയാരവത്തോടെ ഞായറാഴ‌്ച കൊടിയിറങ്ങും. വൈകിട്ട‌് ആറോടെ  പരസ്യപ്രചാരണം അവസാനിക്കും. ഒന്നരമാസം നീണ്ട രാഷ്ട്രീയയുദ്ധത്തിനാണ‌് കലാശക്കൊട്ട‌്. തി​ങ്ക​ളാ​ഴ്​​ച​ത്തെ നിശ്ശ​ബ്ദപ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം 23ന്​ ​കേരളം വിധിയെഴുതും.

നെഞ്ചുറപ്പോടെ എൽഡിഎഫ‌്
പ്രധാനമന്ത്രിയുടെ കാര്യമില്ലാവിമർശനങ്ങൾക്ക‌് മുഖ്യമന്ത്രി നൽകിയ മറുപടിയുടെ ഇടിമുഴക്കത്തോടെയാണ‌് പരസ്യപ്രചാരണത്തിന‌് തിരശ്ശീല വീഴുന്നത‌്. ജനകീയപ്രശ‌്നങ്ങളിൽ നിന്നെല്ലാം മാറി വർഗീയതയുടെയും വിശ്വാസത്തിന്റെപേരിൽ വികാരം ഇളക്കിവിട്ട‌് മുതലെടുപ്പ‌് നടത്താൻ കോൺഗ്രസും ബിജെപിയും അവസാന നിമിഷംവരെയും പരസ‌്പരം മത്സരിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്നതിനാണ‌് ഇരുകൂട്ടരും കിണഞ്ഞ‌് പരിശ്രമിച്ചത‌്.

ബദൽ രാഷ്ട്രീയസന്ദേശത്തിന‌് വൻ സ്വീകാര്യത
സാമുദായിക വർഗീയധ്രുവീകരണത്തിന‌് മോഡിയും രാഹുൽ ഗാന്ധിയും നടത്തിയ നീക്കത്തെയാണ‌് എൽഡിഎഫ‌് നേരിട്ടത‌്.  ഇടതുപക്ഷം മുന്നോട്ടുവച്ച ബദൽ രാഷ്ട്രീയസന്ദേശത്തിന‌് വലിയ സ്വീകാര്യതയായിരുന്നു. പ്രചാരണരംഗത്തെ സ‌്ത്രീപങ്കാളിത്തവും യുവജനങ്ങളുടെ പിന്തുണയും എൽഡിഎഫിന‌് ആത്മവിശ്വാസം പകർന്നു. 

മോഹം മാത്രമായി ‘രാഹുൽ തരംഗം’
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വമാണ‌് യുഡിഎഫ‌് ക്യാമ്പിന‌് ആവേശം നൽകിയത‌്. എന്നാൽ, യുഡിഎഫിന്റെ തരംഗമോഹം ഏശിയിട്ടില്ല. വയനാട്ടിൽ എൽഡിഎഫിൽനിന്ന‌് കടുത്ത രാഷ്ട്രീയ പോരാട്ടമാണ‌് രാഹുൽ നേരിടുന്നത‌്. എൽഡിഎഫ‌് കാഴ‌്ചവച്ച റോഡ‌് ഷോയിലും മറ്റും ദൃശ്യമായ ജനപങ്കാളിത്തം കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന‌് ഇളക്കംതട്ടിച്ചു.  കോൺഗ്രസിന‌് ഒരു സീറ്റ‌് പോലും ലഭിക്കാത്ത 2004ലെ വിധിയെഴുത്തായിരിക്കും കേരളത്തിലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ആവർത്തിച്ചു.  18 സീറ്റ‌് തങ്ങൾക്ക‌ായിരിക്കുമെന്നാണ‌് യുഡിഎഫ‌് അവകാശവാദം. ന്യൂനപക്ഷ ഏകീകരണം അനുകൂലമാണെന്ന‌്  യുഡിഎഫ‌് കേന്ദ്രങ്ങൾ വാദിക്കുന്നു. എന്നാൽ,  മൃദുഹിന്ദുത്വ നിലപാടും ബിജെപിയിലേക്കുള്ള കോൺഗ്രസുകാരുടെ ചേക്കേറലും ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ തോതിൽ കോൺഗ്രസ‌് വിരുദ്ധ ധ്രുവീകരണത്തിന‌് വഴിയൊരുക്കി.

വൈറസായി വർഗീയ പ്രചാരണം
ബിജെപി അധ്യക്ഷൻ അമിത‌്‌ ഷാ വയനാടിനെ പാകിസ്ഥാനോട‌് ഉപമിച്ചപ്പോഴും യുപി മുഖ്യമന്ത്രി മുസ്ലിംലീഗിനെ വൈറസായി ചിത്രീകരിച്ചപ്പോഴും കോൺഗ്രസ‌് കൈക്കൊണ്ട തണുപ്പൻ സമീപനം ന്യൂനപക്ഷങ്ങളെ ചൊടിപ്പിച്ചു. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മുസ്ലിംവേട്ടയ‌്ക്കെതിരെ സംരക്ഷണകവചം തീർക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന ചിന്തയും ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമാണ‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം അതേപടി നിലനിർത്താനാകുമോയെന്നതാണ‌് ബിജെപി നേരിടുന്ന വെല്ലുവിളി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2GywQVl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages