മോഡിക്ക് സൈനികരോടുള്ള ബഹുമാനം തെരഞ്ഞെടുപ്പുസമയത്ത് മാത്രം: വി എസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

മോഡിക്ക് സൈനികരോടുള്ള ബഹുമാനം തെരഞ്ഞെടുപ്പുസമയത്ത് മാത്രം: വി എസ‌്


കൊല്ലങ്കോട് 
തെരഞ്ഞെടുപ്പ‌് അടുത്തുവരുമ്പോൾ മാത്രമാണ‌് മോഡിക്ക‌് സൈനികരോട‌് വലിയ ബഹുമാനം തോന്നുന്നതെന്ന‌് ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ. എൽഡിഎഫ‌് കൊല്ലങ്കോട‌് പഞ്ചായത്ത‌് റാലി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു വി എ‌സ‌്. സൈനികരുടെ പേരിൽ മോഡിയും അംബാനിയുമെല്ലാം കോടികൾ പോക്കറ്റിലാക്കി. ദേശീയ ഗാനത്തേയും പതാകയേയും തള്ളിപ്പറഞ്ഞവരാണ‌് സംഘപരിവാറുകാർ. തെരഞ്ഞെടുപ്പ‌് വരുമ്പോൾ അതിർത്തിയിൽ യുദ്ധവും ഭീകരാക്രമണവും ഉണ്ടാകുന്നത‌് യാദൃശ‌്ചികമല്ല.

കർഷകർ കടക്കെണിയിൽപ്പെട്ട‌് ആത്മഹത്യചെയ്യുമ്പോൾ മോഡിക്ക‌് അംബാനിയും അദാനിയുമാണ‌് പ്രിയപ്പെട്ടവരാകുന്നത‌്. രാജ്യം കത്തിയെരിയുമ്പോൾ മോഡി വീണവായിക്കുകയാണ‌്. അധികാരം നിലനിർത്താൻ മോഡിയും അമിത് ഷായും വർഗീയ വിഷം തുപ്പുകയാണ‌്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കേസ് കൊടുത്തത‌്  ബിജെപി,  കോടതി വിധിക്കെതിരെ തെരുവിൽ സമരം നടത്തിയതും ബിജെപി. വിശ്വാസമല്ല വിശ്വാസികളുടെ വോട്ട് തട്ടിയെടുക്കലാണ് ബിജെപി ലക്ഷ്യം. ഈ കപട വിശ്വാസ സംരക്ഷകരെ ജനങ്ങൾക്ക‌് വിശ്വാസമില്ലാതായെന്നും വി എസ‌് പറഞ്ഞു.

റാലിയിൽ എം എസ് രാമചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം  കെ  രാധാകൃഷ്ണൻ, ആലത്തൂർ ലോക‌്സഭാ മണ്ഡലം സെക്രട്ടറി എൻ ആർ ബാലൻ, സംസ്ഥാന കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ചെന്താമരാക്ഷൻ, കെ ബാബു എംഎൽഎ,  ഏരിയ സെക്രട്ടറി കെ രമാധരൻ, എം ആർ നാരായണൻ, നൈസ് മാത്യു, എൻ ജി കെ പിള്ള, എൻ കെ തങ്ക വേലു എന്നിവർ സംസാരിച്ചു. എ ദേവീദാസ് സ്വാഗതവും ആർ വിജയകുമാർ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2KOnPLJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages