പടയോട്ടം പാലായിൽ, കോട്ടയത്ത‌് വനിതകളുടെ കൂറ്റൻ റോഡ‌് ഷോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

പടയോട്ടം പാലായിൽ, കോട്ടയത്ത‌് വനിതകളുടെ കൂറ്റൻ റോഡ‌് ഷോ


പാലാ
ആയിരം വാസവന്മാർ ഒന്നിച്ചണിനിരന്നു. റോഡ്ഷോയിൽ പ്രകമ്പനംകൊണ്ട് പാലാ നഗരം. കാത്തുനിന്ന് ജനസാഗരം നൽകിയ കിടുക്കൻ സ്വീകരണം. ഒപ്പം നിന്ന് സെൽഫിയെടുത്ത് ന്യൂ ജെൻ ചങ്ക്സ്. പച്ചക്കറികളും പഴങ്ങളും പൂക്കളും നൽകി ഹൃദയത്തിലിരിപ്പിടം നൽകി കർഷക മനസ്സുകൾ. വീട്ടിൽനിന്നിറങ്ങി പാതയോരത്തെത്തി കൈവീശി പിന്തുണ അറിയിച്ച് വീട്ടമ്മമാർ. ആനയും അമ്പാരിയുമായി മേളക്കൊഴുപ്പോടെ സ്ഥാനാർഥിയെ സ്വീകരിച്ചാനയിച്ച് ജനസഞ്ചയം. എങ്ങും ആവേശക്കാഴ്ചകൾ. മലമടക്കുകളിൽ വിജയാരവം മുഴക്കിയായിരുന്നു വി എൻ വാസവന്റെ പടയോട്ടം. 

എലിക്കുളം പഞ്ചായത്തിലെ മല്ലികശേരിയിൽ നിന്നാണ് കോട്ടയം ലോക‌്‌സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ ശനിയാഴ്ചത്തെ സ്വീകരണ പര്യടനം തുടങ്ങിയത്. എൽഡിഎഫ‌് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തിന്റെ താളത്തിൽ കുംഭകുടം ചുവടുവച്ചപ്പോൾ പ്രദേശം ജനനിബിഡമായി. സ്ഥാനാർഥിയെ എതിരേറ്റ് നാസിക് ഡോളിന്റെ മേളം. പിന്നാലെ യുവാക്കളുടെ ഉശിരൻ മുദ്രാവാക്യംവിളി. വാസവന്റെ വരവറിയിച്ച് അനൗൺസ്മെന്റ് വാഹനവും പിന്നാലെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും പാലാമണ്ഡലത്തിന്റെ കർഷക ഭൂമിയിലൂടെ ഇരച്ചുകയറി. 

പൈക ആശുപത്രി പടിക്കലേക്ക് പര്യടനവ്യൂഹം കടന്നുവരുമ്പോൾ ആനയും അമ്പാരിയുമായി പ്രവർത്തകർ റോഡ‌് നിറഞ്ഞു. മനസ്സിൽ നിറഞ്ഞ ആവേശത്തിൽ തുറന്ന ജീപ്പിൽ നിന്നിറങ്ങിയ വാസവനൊപ്പം പ്രവർത്തകർ മഹാപ്രവാഹമായി സ്വീകരണ കേന്ദ്രത്തിലെത്തി. വർണക്കുടകളും ചുവന്ന ബലൂണും വാദ്യമേളങ്ങളും  ഉത്സവ പ്രതീതി സൃഷ്ടിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും നാസിക് ഡോളിന്റെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയിൽ സ്വീകരണകേന്ദ്രത്തിലേക്ക്. ഹോട്ടൽ വ്യാപാരി ഈറ്റോലിൽ വാസുചേട്ടൻ വിഷുക്കണി ഒരുക്കിയ താലം നൽകി വാസവനെ വരവേറ്റു. തുടർന്ന് പൗരാവലിയുടെ സ്വീകരണം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വാസവന് വിജയാശംസയുമായി എത്തി.

മഞ്ചക്കുഴിയിൽ എത്തിയപ്പോൾ ആദ്യകാല പാർടി പ്രവർത്തകൻ ആർ കെ മഞ്ചക്കുഴി സ്ഥാനാർഥിയെ രക‌്തഹാരം അണിയിച്ചു. കാരടിയിൽ വൻ സ്ത്രീ പങ്കാളിത്തം. സെൽഫിയെടുത്തും മൊബൈലിൽ ചിത്രം പകർത്തിയും പെൺകുട്ടികളടക്കം ഹൃദയപക്ഷം ചേർന്നു. ഇളനീരും പഴക്കുലയും പഴവർഗങ്ങളും പൂക്കളും നൽകിയായിരുന്നു ഓരോ കേന്ദ്രത്തിലും സ്വീകരണം. കൊഴുവനാൽ, മുത്തോലി എൽസി എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമായിരുന്നു. കരൂർ ലോക്കൽ കമ്മിറ്റി പ്രദേശത്തേക്ക് പ്രവേശിക്കുന്ന പൈങ്ങളത്ത് പഴക്കുല നൽകി വരവേറ്റു. നെല്ലാനിക്കാട്ടു പാറയിൽ വഴിയരികിൽ കാത്തുനിന്ന തൊഴിലുറപ്പ‌് തൊഴിലാളികൾ സ്വീകരിച്ചു. പാലാ ലോക്കലിലേക്ക് എത്തിയ സ്ഥാനാർഥിയെ ഇടതുകോട്ടയായ ഊരാശാലയിൽ സ്ത്രീകളടക്കം എതിരേറ്റു. കടപ്പാട്ടൂർ അമ്പലം ജങ്ഷനിൽ വിഷുക്കണി താലം നൽകിയാണ് വരവേറ്റത്. പാലാ നഗരത്തിലേക്ക് എത്തുമ്പോൾ റോഡ് ഷോയ്ക്കുള്ള തയ്യാറെടുപ്പുമായി ആയിരങ്ങൾ കാത്തുനിന്നു. നഗരത്തെ ഇളക്കിമറിച്ച് വാസവന്റെ പര്യടനം പാലായിൽ പുതുതരംഗമായി.

എൽഡിഎഫ് നേതാക്കളായ ലാലിച്ചൻ ജോർജ്, മാണി സി കാപ്പൻ, ബാബു കെ ജോർജ്, ആർ ടി മധുസൂദനൻ, ടി വി ബേബി, തോമസ് കുന്നപ്പള്ളി, പി എം ജോസഫ്, പീറ്റർ പന്തലാനി, സിബി തോട്ടുപുറം, സണ്ണി ഡേവിഡ്, ജോസ്കുറ്റിയാനിമറ്റം, എസ് ഷാജി, ടി ആർ വേണുഗോപാൽ, വി ജി സലി, കെ കെഗിരീഷ്, പുഷ്പചന്ദ്രൻ തുടങ്ങിയവർ പര്യടനപരിപാടികൾക്ക് നേതൃത്വംനൽകി.

ഉദ്ഘാടന യോഗത്തിൽ പി വി ഗിരി അധ്യക്ഷനായി. എസ് ഷാജി സ്വാഗതം പറഞ്ഞു. വി ജി വിജയകുമാർ, അനിൽ മത്തായി, ഷാർളി മാത്യു, പയസ് രാമപുരം, എൻ ജി ശേഖരൻ,  വി എൽ സെബാസ്റ്റിയൻ, ഡോ. സിന്ധുമോൾ ജേക്കബ്, അഡ്വ. പി എസ് സുനിൽ,  ടി എസ് സുരേഷ്, കെ പി റെജി, പി കെ ഷാജകുമാർ, അഡ്വ. വി ടി തോമസ്, ജോയി കുഴിപ്പാല, ബെന്നി മൈലാടൂർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

 

കോട്ടയത്ത‌് വനിതകളുടെ കൂറ്റൻ റോഡ‌് ഷോ
കോട്ടയം
എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം കോട്ടയം നഗരത്തിൽ വനിതകൾ പങ്കെടുത്ത‌ കൂറ്റൻ റോഡ‌് ഷോ നടന്നു. സ‌്ത്രീകളും വിദ്യാർഥിനികളും കൊച്ചു പെൺകുട്ടികളുമടക്കം അണിനിരന്നു. "വർഗീയത വീഴും, വികസനം വാഴും, ഇത‌് കേരളമാണ‌്' എന്ന മുദ്രാവാക്യമുയർത്തിയാണ‌് ഇടതുപക്ഷ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ റോഡ‌്ഷോ സംഘടിപ്പിച്ചത‌്.

എൻജിഒ യൂണിയൻ ഓഫീസ‌് പരിസരത്ത‌് നിന്നാരംഭിച്ച പ്രകടനത്തിൽ സെറ്റ‌് സാരിയുടുത്ത‌് നൂറുകണക്കിനു വനിതകൾ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു റോഡ‌് ഷോ. അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ‌്ത ബലൂണുകൾ, വി എൻ വാസവന്റെ ചിത്രവും എൽഡിഎഫിന്റെ മുദ്രാവാക്യവുമുള്ള പ്ലക്കാർഡുകൾ എന്നിവയുമേന്തി നടന്ന പ്രകടനം

കെകെ റോഡ‌് വഴി തിരുനക്കര പഴയ പൊലീസ‌് സ‌്റ്റേഷൻ മൈതാനത്ത‌് സമാപിച്ചു. വനിതകൾ സ‌്കൂട്ടറിൽ പ്രകടനത്തിന‌് അകമ്പടിയേകി. റോഡ‌്ഷോക്ക‌് വിവിധ വനിതാ സംഘടനാ ഭാരവാഹികളായ കൃഷ‌്ണകുമാരി രാജശേഖരൻ, കെ വി ബിന്ദു, അഡ്വ‌. ഷീജ അനിൽ, പി എൻ സരസമ്മാൾ, ലീനമ്മ ഉദയകുമാർ, ബീന ജോബി, റാണി ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.

വി എൻ വാസവൻ ഇന്ന‌് പുതുപ്പള്ളി മണ‌്ഡലത്തിൽ
പുതുപ്പള്ളി
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ ഞായറാഴ‌്ച പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തും. അകലക്കുന്നം, കൂരോപ്പട, മണർകാട്, അയർക്കുന്നം പഞ്ചായത്തുകളിലെ വോട്ടർമാരെ നേരിട്ട് കാണും. അകലക്കുന്നം പഞ്ചായത്ത് രാവിലെ എട്ടിന് മണൽ,. 8 15 പാദുവ, 8 30 നെല്ലിക്കുന്ന്, 8 40 കരിമ്പനി, 8.50 പൂവത്തിളപ്പ്,  9- കാഞ്ഞിരമറ്റം, 9 10 ചെങ്ങളം, 9 30 തെക്കുംതല, 9 40 മൂഴൂർ, 9 50 മഞ്ഞാമറ്റം,  10 കൂരോപ്പട കുളത്തിങ്കൽ, 10.10 ളാക്കാട്ടൂർ കവല, 10.20 പള്ളിക്കാട്ടു പടി,  10 30 കൂരോപ്പട, 10 40 കൂവപൊയ്ക, 10.50 മാടപ്പാട്ട്, 11 വട്ടുകളം,  11.10 പന്ത്രണ്ടാം മൈൽ,  3 പറയർ കുന്ന്, 3 10 ആനിവേലി,  3 20 മണർകാട് പൊടിമറ്റം, 3 30 പറപ്പള്ളി കുന്ന്, 3.40   തുരുത്തി പടി,  3 50 പാലക്കോട്ട് പടി, 4 പണിക്കമറ്റം, 4 10 വല്ലാഴം, 4.20 കൈതമറ്റം,  4 30  കുഴി പുരയിടം, 4 40 നീലകണ്ഠപടി, 5 ലക്ഷം കോളനി. 5 20 അയർക്കുന്നം നിര പാടിക്കുന്ന്, 5 30 അതുല്യ ക്ലബ്ബ്, 5 40 വന്നനല്ലൂർ കര, 5 50 പള്ളി അമ്പിൽ, 6 10 വരകുമല,  6 20 തേങ്ങണാംകുന്ന്, 6 30 പുളിയംമാക്കൽ,  6.50 തൈക്കൂട്ടം, 7 അയർക്കുന്നം ടൗൺ. 7 20 തൈമറ്റം പടി,  7 30 പാറേക്കാട്ട്, 7.40 പുളിഞ്ചുവട്, 7. 50 കൊങ്ങാണ്ടൂർ എട്ടിന് പുന്നത്തുറയിൽ സമാപിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2v6cZ9w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages