ഖാദിത്തൊഴിലാളികൾക്ക്‌ വേതനം : 7 കോടികൂടി അനുവദിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

ഖാദിത്തൊഴിലാളികൾക്ക്‌ വേതനം : 7 കോടികൂടി അനുവദിച്ചു


ഖാദിത്തൊഴിലാളികളുടെ മിനിമം വേതന കുടിശ്ശിക കൊടുത്തുതീർക്കാൻ ഏഴു കോടി രൂപകൂടി സർക്കാർ അനുവദിച്ചു. നേരത്തെ 21.80 കോടി രൂപ അനുവദിച്ചതിനു പുറമെയാണിത്‌. ഇതോടെ ഈയിനത്തിൽ 2018‐19 സാമ്പത്തികവർഷം ആകെ അനുവദിച്ച തുക 28.80 കോടിയായി.

പരമ്പരാഗതമേഖലയിലെ തൊഴിലാളികൾക്ക്‌ കൂലി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്‌ സർക്കാർ നടപടി. 13,500 ഖാദിത്തൊഴിലാളികൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്തദിവസംതന്നെ തൊഴിലാളികളുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കും. തൊഴിലാളികൾക്ക്‌ ഉൽപ്പാദന ആനുകൂല്യം നൽകുന്നതിന്‌ മൂന്നു കോടി രൂപ മാർച്ചിൽ അനുവദിച്ചിരുന്നു. വേതന കുടിശ്ശികയും ഉൽപ്പാദന ആനുകൂല്യവും ഉൾപ്പെടെ ഒരു തൊഴിലാളിക്ക്‌ 10,000 രൂപയിലധികം ലഭിക്കും.

2016‐17 സാമ്പത്തികവർഷം മിനിമംവേതനം നൽകുന്നതിന്‌ 29.64 കോടി രൂപയും 2017‐18 സാമ്പത്തികവർഷം 24.60 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.ഖാദിത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യമായി സർക്കാർ അനുവദിച്ച 1.87 കോടി രൂപ മാർച്ചിൽ തൊഴിലാളികൾക്ക്‌ വിതരണം ചെയ്‌തിരുന്നു. 3505 പേർക്ക്‌ ആനുകൂല്യം ലഭിച്ചു. വിവാഹസഹായം, ചികിത്സച്ചെലവ്‌, വിദ്യാഭ്യാസ ആനുകൂല്യം, പെൻഷൻ തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളാണ്‌ വിതരണം ചെയ്‌തത്‌.

എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം ഖാദിമേഖലയുടെ ഉന്നമനത്തിന്‌ വിപുലമായ പദ്ധതികൾ നടപ്പാക്കി. ഖാദി പ്രോത്സാഹനത്തിന്‌ വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ വികസനപ്രവർത്തനങ്ങളും നവീകരണവും നടപ്പാക്കി. 26 ഖാദി ഉൽപ്പന്നകേന്ദ്രങ്ങളും നാല്‌ നൂൽനൂൽപ്പുകേന്ദ്രങ്ങളും മൂന്ന്‌ റെഡിമെയ്‌ഡ്‌ പാവുൽപ്പന്ന യൂണിറ്റുകളും ആരംഭിച്ചു. 

3384 തൊഴിലവസരങ്ങൾ ലഭ്യമാക്കി. 900 രൂപയായിരുന്ന ഉത്സവബത്ത 1500 ആയി വർധിപ്പിച്ചു. നിലവിലുള്ള മിനിമം കൂലി പരിഷ‌്കരിച്ചു. ഉൽപ്പാദന ആനുകൂല്യം ഇരട്ടിയാക്കി. 956 പുതിയ തൊഴിലാളികളെ ഈ രംഗത്തേക്ക്‌ ആകർഷിക്കാൻ ഇത‌് ഉപകരിച്ചു. ഖാദിഗ്രാമങ്ങൾ, ഗ്രാമവ്യവസായങ്ങളുടെ ശക്തിപ്പെടുത്തൽ എന്നീ പദ്ധതികളും നടപ്പാക്കിവരുന്നു. കേരള  ഖാദി ഗ്രാമവ്യവസായ ബോർഡിൽ വിവിധ തസ്‌തികകളിലായി 95 പേരെ പിഎസ്‌സിവഴി നിയമിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2PbCjnM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages