ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു ‘എന്റെ വോട്ട് വി എൻ വാസവന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു ‘എന്റെ വോട്ട് വി എൻ വാസവന്


വൈക്കം
നിലയ‌്ക്കാത്ത മുദ്രാവാക്യങ്ങൾ, വ്യത്യസ്തവും വർണ്ണാഭവുമായ സ്വീകരണകേന്ദ്രങ്ങൾ, തടിച്ചുകൂടുന്ന ജനസഹസ്രം...ആരവങ്ങളിലലിഞ്ഞു എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ ഞായറാഴ്ചത്തെ പര്യടനം. ചുട്ടുപൊള്ളുന്ന മീനമാസ വെയിലും തോറ്റുപോകുന്നതായിരുന്നു പ്രവർത്തകരുടെ ആവേശം. പുഴയും, കായലും, വയലോരങ്ങളാലും പ്രകൃതി ഭംഗി നിറഞ്ഞ് നിൽക്കുന്ന നാട്ടുവഴികളിലൂടെ കടന്നുചെന്ന വി എൻ വാസവനെ ഹൃദയത്തോട് ചേർത്താണ‌് ജനങ്ങൾ സ്വീകരിച്ചത്.
പരമ്പരാഗത തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് എൽഡിഎഫ‌് സർക്കാർ നടപ്പിലാക്കിയ നയങ്ങളാണ് ഇവർക്കെല്ലം ജീവിതത്തിലെ പുത്തൻ പ്രതീക്ഷകളേകിയത് എന്നതിന്റെ നേർകാഴ‌്ചയായിരുന്നു ഓരോ കേന്ദ്രങ്ങളിലെയും പങ്കാളിത്തം. രാവിലെ കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്തിൽ സി കെ ആശ എംഎൽഎ പര്യടനം ഉദ്ഘാടനം ചെയ്തു.

വടയാർ, തലയോലപ്പറമ്പ്, വെള്ളൂർ, വടകര, ബ്രഹ്മമംഗലം, മറവൻതുരുത്ത്, കുലശേഖരമംഗലം, ചെമ്പ് പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മറവൻതുരുത്ത് അപ്പക്കോട് കോളനിയിലാണ് പര്യടനം സമാപിച്ചത‌്. വാദ്യമേളങ്ങളും, കരിമരുന്ന് പ്രയോഗവും, മുത്തുക്കുട ചൂടിയ പെൺകുട്ടികളും, പ്രായത്തിന്റെ അവശതകളെ മറികടന്നെത്തിയ മുത്തച്ഛൻമാരും മുത്തശ്ശിമാരും സ്വീകരണ കേന്ദ്രങ്ങളിലെ ആവേശകരമായ കാഴ്ച്കളായി.  പച്ചക്കറികൾ, കരിക്കിൻ കുലകൾ, പനിനീർ ചാമ്പങ്ങ, പഴങ്ങൾ, കണിക്കൊന്നപ്പൂക്കൾ എന്നിവ നൽകിയാണ് സ്ഥാനാർഥിയെ വരവറ്റത്.

കല്ലറയിൽനിന്ന് ആരംഭിച്ച് തലയോലപ്പറമ്പിന്റെ  മണ്ണിലെത്തുമ്പോൾ സമയം 10 കഴിഞ്ഞിരുന്നു.  രക്തസാക്ഷി വടയാർ തങ്കപ്പന്റെ മണ്ണിലേക്ക് എഴുമാന്തുരുത്ത് പാലത്തിൽനിന്നാണ് എൽഡിഎഫ് നേതാക്കൾ സ്വീകരിച്ചത്. രക്തസാക്ഷി വടയാർ തങ്കപ്പന്റെ ഭാര്യ തങ്കമ്മ വാസവനെ സ്വീകരിക്കാൻ എത്തി. പഴംമ്പട്ടി കോളനിയിൽ അമ്മമാർ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചു. സർക്കാരിന്റെ പ്രളയ ദുരിതാശ്വാസത്തിൽ വീട് ലഭിച്ച ഫിലോമിനയുടെ മകൾ സബീനയും, കളത്തൂർ സരളയുമെല്ലാം സ്വീകരണ വേദിയിലെത്തിയത‌് ഇടതുപക്ഷം എന്നും ജനപക്ഷത്താണെന്ന് വിളിച്ചോതുന്നതായിരുന്നു. മുത്തുക്കുടകൾ ചൂടിയ നൂറുകണക്കിന് സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് കോരിക്കലിലേക്ക് സ്ഥാനാർഥിയെ സ്വീകരിച്ചത്‌.

തലയോലപ്പറമ്പ് ടൗണിലെത്തിയ സ്ഥാനാർഥിയെ കൂറ്റൻ റോസാപ്പൂമാലയണിയിച്ചാണ് ഓട്ടോറിക്ഷ തൊഴിലാളികൾ സ്വീകരിച്ചത്.  പാറക്കണ്ടത്ത് കരിക്കിൻകുലകൾ നൽകിയാണ് സ്ഥാനാർഥിയെ വരവേറ്റത്. തലപ്പാറയിൽ സ്ഥാനാർഥി എത്തുന്നത് കാത്തുനിന്ന ചേമ്പിലയിൽ ലക്ഷ്മിക്കുട്ടി കദളിക്കുല നൽകി. ഇറുമ്പയത്തിന്റെ മണ്ണിലെത്തിയ വി എൻ വാസവനെ സ്വീകരിക്കുവാൻ 107–-ാം വയസ്സിലും ചുറുചുറുക്കോടെ ഔസേപ്പ് ഇടപ്പനാടൻ ഉണ്ടായിരുന്നു. ഭരണഘടനയുടെ ആമുഖം നൽകിയാണ് പമ്പ് ഹൗസിൽ സ്ഥാനാർഥിയെ സ്വീകരിച്ചത്. മേവെള്ളൂർ ബ്രാഞ്ച് സെക്രട്ടറി വിനോദ് വി നായർ നൽകിയ ഭരണഘടന ആലേഖനംചെയ്ത ചിത്രം എറ്റുവാങ്ങിയ വി എൻ വാസവൻ ഇത് സ്വീകരണങ്ങളിലെ വ്യത്യസ‌്തവും ആവേശഭരിതവുമായ സ്വീകരണമാണെന്ന് പറഞ്ഞു. ഫെഡറൽ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനായി പോരാടുമെന്നും വി എൻ വാസവൻ പറഞ്ഞു.

മൂഴിക്കോട് എത്തിയപ്പോൾ കർഷക തൊഴിലാളികൾ നിറപറയും കണിവിഭവങ്ങളുമായാണ് സ്ഥാനാർഥിയെ വരവേറ്റത്. ബ്രഹ്മ്മംഗലത്ത് കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാർ അവേശക്കാഴ്ചയായി.  മറവൻതുരുത്തിന്റെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വൻ ബഹുജന പങ്കാളിത്തമായിരുന്നു.

കരിമരുന്ന് പ്രയോഗത്തോടെയാണ് മറവൻതുരുത്ത് ജനത സ്ഥാനാർഥിയെ സ്വീകരിച്ചത്. പരമ്പരാഗത തൊഴിൽമേഖലകളിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുലശേഖരമംഗലം, ചെമ്പ് പ്രദേശങ്ങളിൽ രാത്രിയേറെ വൈകിയും തങ്ങളുടെ പ്രിയ സ്ഥാനാർഥിയെ കാണുവാൻ സ്ത്രീകളും കുട്ടികളുമടക്കം കാത്തുനിന്നു. കാട്ടിക്കുന്ന് നിവാസികളുടെ സ്വപ്നസാക്ഷാൽക്കാരമായ കാട്ടിക്കുന്ന് തുരുത്ത് പാലത്തിന്റെ നിർമാണത്തിന് ഇടതുപക്ഷ സർക്കാർ അനുമതിനൽകിയതിന്റെ സന്തോഷ സൂചകമായി പുഴയിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി കൊരവപ്പൂ കത്തിച്ചാണ് തുരുത്ത് നിവാസികൾ വി എൻ വാസവനെ സ്വീകരിച്ചത്. ചെമ്പിന്റെ വിവിധ പ്രദേശങ്ങളിൽ വിപ്ലവ ഗായിക പി കെ മേദിനി അടക്കം പങ്കെടുത്ത വിവിധ കലാപരിപാടികളും അരങ്ങേറി.

ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു ‘എന്റെ വോട്ട് വി എൻ വാസവന് ’
തലയോലപ്പറമ്പ്
താൻ നട്ടുവളർത്തിയ കദളിക്കുല നൽകിയ ലക്ഷ്മിക്കുട്ടിയമ്മക്ക് മറച്ചുവയ്ക്കാനായില്ല തന്റെ സന്തോഷം. എന്റെ വോട്ട്  വാസവനാണ്. അടച്ചുറപ്പുള്ള വീട് എന്ന തന്റെ സ്വപ‌്നം സിപിഐ എം ആണ‌് യാഥാർഥ്യമാക്കിയത‌്. തലയോപ്പറമ്പ് ലോക്കൽ കമ്മിറ്റിയാണ് വീട് നിർമിച്ച് നൽകുന്നത്. വീടിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. തുടർച്ചയായ അസുഖങ്ങളും മറ്റുമായി വലഞ്ഞ ലക്ഷ്മിക്കുട്ടിയമ്മക്കും വലിയൊരു കൈത്താങ്ങായിരുന്നു ഇത‌്. 

ഞങ്ങളെന്നും ഇടതുപക്ഷത്തിനൊപ്പമുണ്ടാകും. എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് സ്ഥീകരണം നൽകിയ ശേഷം ചക്കാലയിൽ ഫിലോമിനയുടെ മക്കൾ സബീന നിറകണ്ണുകളോടെ പറഞ്ഞു. പ്രളയത്തിൽ ഫിലോമിനയും മക്കളും താമസിച്ച വീട് പൂർണമായും തകർന്നു. സർക്കാരിന്റെ ഹോം കെയർ പദ്ധതിയിൽപ്പെടുത്തി മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തികരിച്ചു. ആ സ്നേഹവായ്പ്പുകൾ അവരുടെ വാക്കുകളിൽ വ്യക്തമായിരുന്നു.

സ്വീകരണ കേന്ദ്രത്തിൽ എത്തിയ സരളക്ക്  പറയാൻ വാക്കുകളില്ലായിരുന്നു. അവരുടെ പുഞ്ചിരിയിൽ  സർക്കാർ തങ്ങൾക്കൊരുക്കിയ സുരക്ഷിതത്വത്തിന്റെ നന്ദി പ്രകാശിതമായിരുന്നു.

പ്രളയത്തിൽ വീട് തകർന്നപ്പോൾ വിധവയായ കളത്തൂർ വീട്ടിൽ സരളയും രണ്ട് പെൺമക്കളും ഇനി എങ്ങനെ ഒരു വീട് നിർമിക്കും എന്ന് അറിയാതെ മാനസികമായി തകർന്നു. ഇവർക്ക‌് ഹോം കെയർ പദ്ധതിയിൽപ്പെടുത്തി വീട് നിർമിച്ചു നൽകി.ഇറുമ്പയം വെട്ടേക്കലിൽ ലിസി സണ്ണി മക്കളുമായാണ്  സ്ഥാനർഥിയുടെ സ്വീകരണത്തിനായി എത്തിച്ചേർന്നത്. സിപിഐ എം ഒരുക്കിയ സുരക്ഷിത ഭവനത്തിൽ  കഴിയുന്ന ഇവർ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങളിലാണ്. വെള്ളൂർ ലോക്കൽ കമ്മിറ്റിയാണ് ഇവർക്ക് വീട് നിർമിച്ച് നൽകിയത്.

107ലും ചോരാത്ത ആവേശം
വൈക്കം
‘എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനിതാ ഈ വാഹനത്തിന് തൊട്ടുപിന്നിലായി കടന്നുവരുന്നു "ഇ അനൗൺസ്മെന്റ് കേട്ട് വീട്ടിലിരിക്കാനാവില്ല ഔസേപ്പ് ഇടപ്പനാടന്. ഇതാണ് തന്റെ 107–-ാം വയസ്സിലെ അവശതകൾ മറികടന്ന് ഔസേപ്പ് ചേട്ടനെ തണ്ണിപ്പള്ളിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. വാർധക്യത്തിലെ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ സാന്നിധ്യം പുതുതലമുറക്ക് ആവേശമായിരുന്നു.

തങ്കമ്മയെത്തിയത‌് രക്തസാക്ഷി സ‌്മരണയുമായി
തലയോലപ്പറമ്പ്
രക്തസാക്ഷി സ‌്മരണകൾ ഇരമ്പുന്ന വടയാറിൽ എത്തിയ എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ നാടിന്റെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി. പ്രായത്തിന്റെ അവശതകളെയും മറന്ന് രക്തസാക്ഷി വടയാർ തങ്കപ്പന്റെ ഭാര്യ തങ്കമ്മ വി എൻ വാസവനെ സ്വീകരിക്കാൻ ചക്കാല കോളനിയിലെത്തി. 

കണിക്കൊന്നപ്പൂക്കൾ നൽകി സ്വീകരിച്ച് വി എൻ വാസവനെ അനുഗ്രഹിച്ച തങ്കമ്മയ്ക്ക് സംശയമേതുമില്ല  എൽഡിഎഫ‌് വിജയത്തിൽ. വർഷമേറെ കഴിഞ്ഞിട്ടും തന്റെ ശീലങ്ങൾ മാറ്റാൻ തങ്കമ്മ തയ്യാറല്ല. എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കരുത്തായി അവർ എത്തിച്ചേരും. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വാസവന് കഴിയുമെന്നും തങ്കമ്മ പറഞ്ഞു. വേലക്കും കൂലിക്കും വേണ്ടി നടന്ന സമരത്തിൽ 1971 നവംബർ 23 നാണ് വടയാർ തങ്കപ്പനെ ജന്മിഗുണ്ടാ സംഘങ്ങൾ കൊലപ്പെടുത്തിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2FWqJsr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages