ഇടുക്കി... മിടുമിടുക്കി ; വികസന നായകന‌് ഹൃദയാഭിവാദ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ഇടുക്കി... മിടുമിടുക്കി ; വികസന നായകന‌് ഹൃദയാഭിവാദ്യം


ഇടുക്കി
നാടിൻ മനസ്സറിഞ്ഞ വികസന നായകന‌് മണ്ഡലത്തിലെ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും ഹൃദയാഭിവാദ്യം. അന്ന‌് കുടിയൊഴിപ്പിക്കലിനെതിരെ കർഷക ചെറുത്ത‌ുനിൽപ്പ‌്, ഇന്ന‌് പോരാടി നേടിയ മണ്ണിന്നവകാശം നിലനിർത്താനുള്ള പോരാട്ടം.. വികസന മുന്നേറ്റം.

പാവങ്ങളുടെ പടത്തലവൻ എ കെ ജി നേതൃത്വം കൊടുത്ത അയ്യപ്പൻകോവിൽ സമരഭൂവിലും തോട്ടം മേഖലയുടെ ഈറ്റില്ലമായ പീരുമേട്ടിലും പുതുകാല കർഷക മനസ്സറിഞ്ഞ യുവ സാരഥി ഹൃദയംതൊട്ട വരവേൽപ്പ‌് ഏറ്റുവാങ്ങിയപ്പോൾ അത‌ിന‌് ചരിത്രനിയോഗ തിളക്കം.

ഞായറാഴ‌്ച രാവിലെ 7.30. മീനച്ചൂട‌് കത്തികയറുംമുമ്പേ ഐതിഹാസിക കർഷകസമര ചരിത്രം തുടിക്കുന്ന അയ്യപ്പൻകോവിൽ, മേരികുളം എന്നിവിടങ്ങൾ വികസന നായകൻ ജോയ‌്സ‌് ജോർജിനെ വരവേൽക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു.  എൽഡിഎഫ‌് വിജയത്തിന്റെ അനിവാര്യത സംബന്ധിച്ച‌് സമ്മേളനം ഉദ‌്ഘാടനം ചെയ‌്ത ജനാധിപത്യ കേരള കോൺഗ്രസ‌് ചെയർമാൻ കെ ഫ്രാൻസിസ‌് ജോർജ‌് വിശദീകരിക്കുന്നു.

ഏതാനും നിമിഷങ്ങൾക്കുശേഷം ചെണ്ടമേളത്തിന്റെയും ബൈക്ക‌് റാലിയുടെയും താലപ്പൊലിയുടേയും നൂറുകണക്കിന‌് ആളുകളുടെയും അകമ്പടിയിൽ അകലെനിന്നും സ്ഥാനാർഥിയെ സ്വീകരിച്ച‌് വേദിയിലേക്ക‌്. അയ്യപ്പൻകോവിൽ സമരത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാരും പത്ത‌്ചെയിൻ മേഖലയിലെ പട്ടയം ലഭിച്ചവരും അവിടെയുണ്ട‌്. ആദിവാസി മേഖലയിൽനിന്നും ആദ്യമായി പഞ്ചായത്തംഗമായ രാമന്റെ ഭാര്യ ലക്ഷ‌്മി രാമൻ പൂച്ചണ്ട‌ുനൽകി ജോയ‌്സ‌ിനെ അനുഗ്രഹിച്ചു. തങ്ങളുടെ കുടിയിലേക്ക‌് മൂന്ന‌് കോടി രൂപ ചെലവഴിച്ച‌് നിർമിച്ച റോഡിന‌് അവർ നന്ദി പറഞ്ഞു. ‘ഇപ്പോൾ പുറംലോകവുമായി ഞങ്ങൾക്ക‌് ബന്ധപ്പെടാം, വാഹനവും പോകുന്നുണ്ട‌്’ കുടിയുടെ പ്രതിനിധിയായി അവർ ജോയ‌്സിനെ അറിയിച്ചു. റോഡും പാലങ്ങളും ഹൈമാസ‌്റ്റ‌് ലൈറ്റും പട്ടയവുമെല്ലാം നൽകിയ വികസന നേട്ടങ്ങൾ വിവരിച്ച‌് ഹ്രസ്വമായ ജോയ‌്സിന്റെ പ്രസംഗം. തുടർ പ്രതീക്ഷ വീണ്ടും നിറച്ച‌്, വോട്ടർമാരുടെ കൈപിടിച്ച‌് വീണ്ടും കാണാമെന്ന‌് പറഞ്ഞ‌് അടുത്ത കേന്ദ്രമായ ഉപ്പുതറയിലേക്ക‌്. ഒരിക്കലും പട്ടയം ലഭിക്കുമെന്ന‌് കരുതാതിരുന്ന പത്തുചെയിൻ മേഖലയിലെ കൃഷിക്കാർ ഹൃദയപൂർവം അവിടെ സ്വീകരിച്ചു.

   തുടർന്ന‌് പെരിയാർ കലിതുള്ളിയൊഴുകിയ ചപ്പാത്തിന്റെ കരയിലേക്ക‌്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട‌് സർക്കാർ വീട‌് നൽകിയ സുമതി ശ്രീധരൻ ഉൾപ്പെടെയുള്ളവരാണ‌് ഇവിടെ സ്ഥാനാർഥിക്ക‌് സ്വീകരണം നൽകിയത‌്. ഇതിനുശേഷം ഏലപ്പാറ, പീരുമേട‌് തോട്ടം മേഖലകളിലെല്ലാം ലഭിച്ചത‌് സമാനതകളില്ലാത്ത വരവേൽപ്പ‌്. പുഷ‌്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞും കാർഷിക ഉൽപന്നങ്ങളും ഫലങ്ങളും സ്ഥാനാർഥിക്ക‌് സ‌്നേഹോപകാരമായി നൽകുന്നു.

തൊഴിലാളി കേന്ദ്രങ്ങളായ ലാൻട്രം, പാമ്പനാർ, റാണിമുടി, വണ്ടിപ്പെരിയാർ, വള്ളക്കടവ‌്, വാളാടി, ചെങ്കര, മ്ലാമല എന്നിവിടങ്ങളിലും പാതയോരങ്ങളിൽ വൻ ജനസഞ്ചയം കാത്ത‌ുനിന്നു.

കണ്ണഞ്ചിപ്പിക്കുന്ന വികസന പരമ്പരകൾക്ക‌് നേതൃത്വംനൽകി നാടിൻ ഹൃദയപക്ഷത്ത‌് നിൽക്കുന്നതിന്റെ രാഷ‌്ട്രീയ സാഹചര്യവും കർഷകരുടെ   പ്രശ‌്നങ്ങളിൽ തുടർ ഇടപെടൽ നയങ്ങളും വിശദീകരിക്കുമ്പോൾ വോട്ടർമാരുടെ ഹർഷാരവം പൊതുസമ്മതന്റെ അനിവാര്യതയാണ‌്    വ്യക്തമാക്കുന്നത‌്.
ഇ എസ‌് ബിജിമോൾ എംഎൽഎ, പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ‌് രാജൻ ഉൾപ്പെടെയുള്ളവർ ജോയ‌്സ‌് ജോർജിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

ആരോഗ്യരംഗത്ത‌് വെന്നിക്കൊടി പാറിച്ച‌്
പി ജി ബിജു
മൂവാറ്റുപുഴ
ആരോഗ്യരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളുമായി ജോയ‌്സ‌് ജോർജ‌് എംപി. ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യകേന്ദ്രങ്ങളിലൊന്നായ പണ്ടപ്പിള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ പ്രത്യേക നവീന പദ്ധതിയിലുൾപ്പെടുത്തി എംപി ഫണ്ടിൽനിന്ന് ഒരുകോടി രൂപയാണ‌് അനുവദിച്ചത‌്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡ്, ലേബർ റൂം എന്നിവയുടെ നിർമാണത്തിന് രണ്ടുകോടി 44 ലക്ഷം രൂപ അനുവദിച്ചതും ആരോഗ്യരംഗത്തെ വികസനനേട്ടമാണ്.

ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ പിന്നോക്ക ഗ്രാമമേഖലയിൽ ആരോഗ്യരംഗത്ത് പുത്തനുണർവ‌് നൽകി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നതിന് എംപി ഫണ്ടിൽനിന്ന് സഹായം നൽകുന്നതിനും കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും നിരന്തര ഇടപെടലുകളാണ് ജോയ്സ് ജോർജ് നടത്തിയത്.

മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങളിലെ പാലക്കുഴ, ആവോലി, വാളകം, പോത്താനിക്കാട്, കടവൂർ, പുന്നേക്കാട്, പിണ്ടിമന എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നതിന് ഒരുകോടി 35 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇടുക്കി ജില്ലയിൽ 25 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് ഇത്തരത്തിൽ മൂന്നുകോടി 75 ലക്ഷം രൂപയും അനുവദിച്ചു.

കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നവീകരണത്തിനും നിർമാണപ്രവർത്തനങ്ങൾക്കും തുടക്കമായി. സംസ്ഥാനത്ത് 18 ഇഎസ്ഐ ഡിസ‌്പെൻസറികൾ അനുവദിച്ചതിൽ അഞ്ചെണ്ണം ഇടുക്കി പാർലമെന്റ് മണ്ഡലത്തിലാണ്. കട്ടപ്പന, പീരുമേട്, അടിമാലി, മൂന്നാർ, കണ്ണൻ ദേവൻ ഹിൽസ്, കുമളി എന്നിവിടങ്ങളിൽ അനുവദിച്ച ഇഎസ്ഐ ഡിസ‌്പെൻസറികൾ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ഏറെ ആശ്വാസമായി.

നന്ദി അറിയിക്കാൻ മോഹനേട്ടനെത്തി
ചപ്പാത്ത‌്
അപകടത്തിൽ ഇടതുകാലിന‌് താഴെ മുറിച്ച‌ുമാറ്റിയതിനാൽ നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട‌്‌. പ്രായത്തിന്റെ അവശതകളും. എന്നാൽ, ജോയ്സ‌് ജോർജിനെ സ്വീകരിക്കാൻ എത്തുന്നതിൽനിന്നും മോഹനേട്ടനെ തടയാനോ തളർത്താനോ ആ അവശതകൾക്ക‌് സാധിച്ചില്ല. എൽഡിഎഫ‌് സർക്കാരിന്റെ പട്ടയമേളയിലൂടെ പട്ടയം ലഭിച്ച മോഹനേട്ടൻ ചപ്പാത്തിൽനടന്ന സ‌്വീകരണത്തിനിടെയാണ‌് സർക്കാരിനോടുള്ള നന്ദി അറിയിക്കാൻ എത്തിയത‌്. എട്ട് പതിറ്റാണ്ടായി തിരിയാന്തറയിൽ മോഹനന്റെ കുടുംബം ചപ്പാത്ത് പൊരികണ്ണിയിലെ 40 സെന്റ് സ്ഥലത്താണ‌് താമസിക്കുന്നത‌്. കൃഷിയും ചെയ്യുന്നു. ഇതിൽ അഞ്ച‌് സെന്റ‌് സ്ഥലത്തിനാണ‌് പട്ടയം ലഭിച്ചത‌്. കരിന്തരുവി ടീ ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന മോഹനന‌് ഏഴ‌് വർഷംമുമ്പ‌് കാലിൽ ജോലിക്കിടെ നാരുകൊണ്ടിരുന്നു. എന്നാൽ, കാൽ പഴുക്കുകയും പിന്നീട‌് മുട്ടിനുതാഴെവച്ചു മുറിച്ച‌് നീക്കേണ്ടിയുംവന്നു. ഈ അവശതകളും ഇദ്ദേഹത്തിന‌് ജോയ‌്സിനെ സ്വീകരിക്കാനെത്താൻ തടസ്സമായില്ല.

രാജ്യത്തെ രക്ഷിക്കാൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണം: അമർജിത് കൗർ
മൂന്നാർ
രാജ്യത്തെ രക്ഷിക്കാൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണമെന്ന് എഐടിയുസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം മൂന്നാറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനോപകാരപ്രദമായ കാര്യങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൽ മുൻപന്തിയിൽ നിന്നിട്ടുള്ളത് ഇടതുപക്ഷ എംപിമാരാണ്.  കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് നടപ്പാക്കിയ തെറ്റായ സാമ്പത്തികനയമാണ് മോദി സർക്കാർ അധികാരത്തിലെത്താൻ കാരണമായത്. രാജ്യത്തെ ജനങ്ങളെയാകെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപിയും, കോൺഗ്രസും സ്വീകരിച്ചത്. അഞ്ചുവർഷം കേന്ദ്രം ഭരിച്ച നരേന്ദ്രമോദിയെ നാടുകടത്തേണ്ട കാലം അതിക്രമിച്ചു.

കടക്കെണിയിൽപ്പെട്ട് കർഷകർ ആത്മഹത്യ ചെയ്യുന്നു. അഭ്യസ്ത വിദ്യരായ കോടിക്കണക്കിനു  യുവജനങ്ങൾ ജോലി  ലഭിക്കാതെ നിരാശയിൽ കഴിഞ്ഞുവരികയാണ്‌. കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ രാജ്യത്തിനാകെ മാതൃകയാണ്. പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സ, തുടങ്ങി നിരവധി മേഖലകളിൽ സർക്കാർ നടത്തിയ ഇടപ്പെടൽ പ്രശംസനീയമാണ്. അന്തർദേശീയതലത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം ശ്രദ്ധിക്കപ്പെട്ടു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ല. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ കരുത്ത് തെളിയിക്കുന്നതിന് കേരളത്തിലെ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അമർജിത് കൗർ പറഞ്ഞു. മന്ത്രി എം എം മണി, എൽ ഡി എഫ് നേതാക്കളായ കെ വി ശശി, എസ് രാജേന്ദ്രൻ എംഎൽഎ, സി എ കുര്യൻ, എം ലക്ഷ്മണൻ, കെ കെ വിജയൻ, ആർ ഈശ്വരൻ, വാഴൂർ സോമൻ, പി മുത്തുപ്പാണ്ടി, പി പഴനിവേൽ എന്നിവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2Ur64Xl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages