ചട്ടം മറികടന്ന‌് കേന്ദ്രസർവകലാശാലയിൽ അധ്യാപകർക്ക് പ്രമോഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ചട്ടം മറികടന്ന‌് കേന്ദ്രസർവകലാശാലയിൽ അധ്യാപകർക്ക് പ്രമോഷൻ


പാർലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം മറികടന്ന് കേന്ദ്ര സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർമാർക്ക് സ്ഥാനക്കയറ്റം നൽകാൻ നീക്കം. അസോസിയേറ്റ് പ്രൊഫസർമാർക്ക് പ്രൊഫസർമാരായി പ്രമോഷൻ നൽകുന്നതിന് രജിസ്ട്രാർ ഇറക്കിയ സർക്കുലർ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

മാർച്ച് 13നാണ് വൈസ് ചാൻസലർ ഡോ. ജി ഗോപകുമാറിന്റെ അംഗീകാരത്തോടെ രജിസ്ട്രാർ സർക്കുലർ ഇറക്കുന്നത്. മാർച്ച് പത്തിന‌് തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നിരുന്നു. പ്രൊഫസർ പ്രമോഷന് പുറമെ ഡെപ്യൂട്ടി രജിസ്ട്രാർ (പർച്ചേസ്) ഉൾപ്പെടെ 100 അധ്യാപകേതര ജീവനക്കാരെയും നിയമിക്കാൻ നീക്കമുണ്ട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മറികടന്ന് പ്രമോഷൻ നൽകാനും അനധികൃതനിയമനം നടത്താനുമുള്ള നീക്കത്തിനെതിരെ സേവ് സെൻട്രൽ യൂണിവേഴ്സിറ്റി ഫോറം പ്രവർത്തകൻ അഡ്വ. ടി വി രാജേന്ദ്രൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്കും പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർവകലാശാലയോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വിശദീകരണം ചോദിച്ചതായി അറിയുന്നു. ഡോ. ജി ഗോപകുമാർ വിസിയായതിനു ശേഷമുള്ള നിയമനങ്ങളും പ്രമോഷനുകളും യുജിസി ചട്ടങ്ങൾ ലംഘിച്ചായിരുന്നുവെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ കോപ്പിയും പരാതിക്കൊപ്പം അയച്ചു. കേന്ദ്ര സർവകലാശാലയിലെ അഞ്ച് അസോസിയേറ്റ് പ്രൊഫസർമാരുടെ സ്ഥാനക്കയറ്റം യുജിസി മാനദണ്ഡപ്രകാരമല്ലെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇവർക്കാണ് പ്രൊഫസർമാരായി പ്രമോഷൻ നൽകാൻ ശ്രമിക്കുന്നത്. ഇതിൽ രണ്ടുപേർ വിസിയുടെ അടുത്ത ബന്ധുക്കളാണ്. മതിയായ യോഗ്യതയില്ലാതെ അസോസിയേറ്റ് പ്രൊഫസർമാരായവർക്കെതിരെയുള്ള കേസ് അട്ടിമറിക്കാനാണ് ധൃതിപിടിച്ച് പ്രമോഷൻ നൽകുന്നതെന്നും ആക്ഷേപമുണ്ട്.

ഗോപകുമാറിന്റെ വിസി കാലാവധി ആഗസ്തിൽ തീരും. വൈസ് ചാൻസലർമാർ വിരമിക്കുന്നതിന് ആറുമാസം മുമ്പ് പുതിയ നിയമനമോ പ്രമോഷനോ നടത്താൻ പാടില്ല. ഗോപകുമാറിന് വിരമിക്കാൻ അഞ്ചു മാസമേയുള്ളൂ. അതിനാൽ വിസിയുടെ സർക്കുലർ തെരഞ്ഞെടുപ്പ് ചട്ടലംഘനം മാത്രമല്ല, യുജിസി മാനദണ്ഡങ്ങളെ മറികടക്കലുമാണെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2UmRuQx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages