വർഗീയതയ‌്ക്ക‌് കോൺഗ്രസ‌് എണ്ണ പകരുന്നു ; മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോൺഗ്രസുകാരെ വിശ്വസിക്കാനാകില്ല : പിണറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

വർഗീയതയ‌്ക്ക‌് കോൺഗ്രസ‌് എണ്ണ പകരുന്നു ; മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോൺഗ്രസുകാരെ വിശ്വസിക്കാനാകില്ല : പിണറായി


പാലക്കാട‌്
സംഘപരിവാറിന്റെ വർഗീയ നിലപാടുകൾക്ക‌് എണ്ണ പകരുന്ന സമീപനമാണ‌് കോൺഗ്രസ‌് സ്വീകരിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. കോങ്ങാട്, ചിറ്റൂര്‍ എന്നിവിടങ്ങളില്‍  തെരഞ്ഞെടുപ്പ‌്  റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ‌്ജിദ‌് തകർത്ത‌് വർഗീയശക്തികൾക്ക‌് സഹായം ചെയ‌്തത‌് കോൺഗ്രസ‌് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരായിരുന്നു. സർക്കാരിന്റെ എല്ലാ സന്നാഹവും അതിന‌് കൂട്ടുനിന്നു. ഇനി അധികാരത്തിൽ വന്നാൽ രാമക്ഷേത്രം നിർമിക്കുമെന്ന‌് കോൺഗ്രസ‌്   പറയുന്നു. ഗോവധ നിരോധനം നടപ്പാക്കിയത‌് തങ്ങളാണെന്നു പറഞ്ഞ‌് സംഘപരിവാറിനെ സഹായിക്കുന്നു. ബിജെപിയും കോൺഗ്രസും ഒരേ നയമാണ‌് നടപ്പാക്കുന്നത‌്.

കോൺഗ്രസ‌് തുടക്കംകുറിച്ച നവ ഉദാരവൽക്കരണനയം ബിജെപി സ്വന്തം നയമാക്കി.  കോൺഗ്രസ‌ിൽനിന്ന‌് നേതാക്കൾ  കൂട്ടത്തോടെ ബിജെപിയിലേക്ക‌് പോകുന്നു. ഗോവയിൽ കോൺഗ്രസാണ‌് ജയിച്ചത‌്. എന്നാൽ സർക്കാരുണ്ടാക്കിയത‌് ബിജെപി. ത്രിപുരയിൽ മരുന്നിനുപോലും കോൺഗ്രസ‌് ഇല്ലാതായി. പ്രതിപക്ഷ നേതാവ‌് ഉൾപ്പെടെയുള്ളവർ പോയി.  മഹാരാഷ‌്ട്രയിൽ കോൺഗ്രസ‌് പ്രതിപക്ഷനേതാവ‌് ബിജെപിയിലെത്തി. പിന്നീട‌് തിരിച്ചെത്തി. ഗുജറാത്തിൽ അഞ്ച‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിൽ ചേക്കേറി. കേരളത്തിൽ പല നേതാക്കളും ബിജെപിയിലേക്ക‌് പോകാൻ കാത്തിരിക്കുന്നു. മതനിരപേക്ഷതയിൽ കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നാണ‌് ഇതൊക്കെ തെളിയിക്കുന്നത‌്.

കേരളത്തിൽ കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് കുട്ടികളെ വാർത്താചാനൽ കാണുന്നതിൽനിന്ന‌് രക്ഷിതാക്കൾ വിലക്കിയിരുന്നു. അത്രയ‌്ക്ക‌് ജീർണതയായിരുന്നു.  എൽഡിഎഫ‌് സർക്കാരിൽ ജീർണതയുടെ ഒരംശം കാണാൻ കഴിയില്ല. അതാണ‌് ബദൽനയം. ദേശീയപാത, ഒരിക്കലും നടക്കില്ലെന്ന‌് കരുതിയ ജലപാത എന്നിവ യാഥാർഥ്യമാക്കി. തീരദേശത്തും മലയോരത്തും ഹൈവേ നിർമാണത്തിന‌് 10,000കോടി രൂപ നീക്കിവച്ചു. അത‌് സമയബന്ധിതമായി പൂർത്തിയാക്കും. 
എല്‍ഡിഎഫ്അ ധികാരത്തിലെത്തിയപ്പോൾ പറഞ്ഞ കാര്യമാണ‌് ‘കിഫ‌്ബി’യിലൂടെ അഞ്ചുവർഷത്തിനിടയിൽ 50,000കോടി രൂപയുടെ വികസനം നടപ്പാക്കുമെന്ന‌്. എന്നാൽ മൂന്നു വർഷം പൂർത്തിയാകുന്നതിനുമുമ്പേ 42,000 കോടി രൂപയുടെ പദ്ധതിക്ക‌് അനുമതി നൽകി. 

കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കണമെന്ന‌് കരുതുന്ന കോൺഗ്രസ‌് ദേശീയരാഷ്ട്രീയത്തിന്റെ എന്ത‌് സത്തയാണ‌് ഉൾക്കൊള്ളുന്നത‌്.  രാജ്യത്ത‌് വർഗീയകലാപവും അക്രമവും ഉണ്ടായപ്പോൾ ഇടതുപക്ഷത്തിന്റെ നിലപാട‌് പ്രശംസിക്കപ്പെട്ടു. ആ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ എന്ത‌് സന്ദേശമാണ‌് കോൺഗ്രസ‌് നൽകുന്നത‌്. രാഷ്ട്രീയത്തിൽ വിശ്വാസ്യത പ്രധാനമാണ‌്. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോൺഗ്രസുകാരെ വിശ്വസിക്കാനാകില്ല. 

ഒരു ബിജെപി എംപിയും ജയിച്ചുവരരുത‌് എന്ന‌് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഡൽഹിയിൽ എഎപിയുമായി കോൺഗ്രസ‌് സഖ്യത്തിന‌് സന്നദ്ധമാകേണ്ടതായിരുന്നു. അവർ മൂന്ന‌് സീറ്റ‌് നീക്കിവച്ചിട്ടും കോൺഗ്രസ‌് സഖ്യം തകർത്തു. അവിടെ ധാരണയുണ്ടാക്കാൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ‌്. അദ്ദേഹം എന്ത‌് നിലപാട‌് സ്വീകരിക്കുമെന്ന‌് അറിയേണ്ടിയിരിക്കുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2Ur5Kb5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages