അഴിമതിയും കെടുകാര്യസ്ഥതയുംമൂലം യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് നഷ്ടത്തിലേക്ക‌് കൂപ്പുകുത്തിയ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട‌്സ‌് ലിമിറ്റഡിന‌് (ടിടിപിഎൽ) വിറ്റുവരവിൽ സർവകാല റെക്കോഡ‌്. 2018–-19 സാമ്പത്തികവർഷം 208 കോടിയാണ‌് വിറ്റുവരവ‌്. 1946ൽ സ്ഥാപിച്ച ഈ രാസവ്യവസായ പൊതുമേഖലാ സ്ഥാപനം ചരിത്രത്തിലാദ്യമായാണ‌് 200 കോടിക്കുമേൽ വിറ്റുവരവ‌് നേടുന്നത‌്. പിണറായി സർക്കാർ അധികാരമേറ്റതുമുതൽ ഇതുവരെ ലാഭം 45 കോടിയിലേറെ.
അന്ന് അതിവേഗം നഷ്ടത്തിൽ, ഇന്ന‌് വൻ ലാഭത്തിൽ
രാജ്യത്തെ ഏറ്റവും വലിയ ടൈറ്റാനിയം നിർമാതാക്കൾ എന്ന പെരുമയുള്ള കമ്പനി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത‌് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. 2011 മുതൽ 2016 കാലത്ത‌് 36.85 കോടിയായിരുന്നു നഷ്ടം. ശമ്പളംതന്നെ പ്രതിസന്ധിയിലായി. ഗ്രാറ്റുവിറ്റി, ലീവ‌് സറണ്ടർ, പിഎഫ‌് അടവ‌് എന്നിവ മുടങ്ങി. കമ്പനിയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലായെങ്കിലും അഴിമതിക്ക‌് ഒരുകുറവുമുണ്ടായിരുന്നില്ല. കമ്പനിയിൽ ട്രീറ്റ‌്മെന്റ‌് പ്ലാന്റ‌് സ്ഥാപിക്കുന്നതിൽ വൻ അഴിമതികാട്ടി സർക്കാരിന‌് 258 കോടിയുടെ നഷ്ടമുണ്ടാക്കി. എൽഡിഎഫ‌് അധികാരമേറ്റതോടെ കാര്യങ്ങൾ മാറി. സർക്കാരിന്റെ സാമ്പത്തിക സഹായവും വ്യവസായവകുപ്പിന്റെ കൃത്യമായ ആസൂത്രണവും ദീർഘവീക്ഷണമുള്ള പദ്ധതികളും ഉയിർപ്പുനൽകി. നഷ്ടം നികത്തി 2017–-18ൽ 18.31 കോടി ലാഭം നേടി. വിറ്റുവരവിൽ 20 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയ കഴിഞ്ഞ സാമ്പത്തിക വർഷം ലാഭം 18.37 കോടി രൂപയായി ഉയർന്നു.
മാലിന്യം നീക്കി, ജിപ‌്സമുണ്ടാക്കി
അസംസ‌്കൃത വസ്തുക്കളുടെ വിലയിൽ വൻ വർധനയുണ്ടായിട്ടും വിറ്റുവരവിലും ലാഭത്തിലും വർധനയുണ്ടായത‌് നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. 11426 ടൺ ടൈറ്റാനിയം ഡയോക‌്സൈഡാണ‌് വിപണിയിലെത്തിച്ചത‌്. 25,952 ടൺ സൾഫ്യൂരിക‌് ആസിഡ‌് വിൽക്കാനുമായി.മാലിന്യ സംസ‌്കരണമായിരുന്നു കമ്പനി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഉമ്മൻചാണ്ടി സർക്കാർ കോടികളുടെ അഴിമതി നടത്തിയതും ഇതിന്റെ പേരിൽ. എന്നാൽ, ജലമലിനീകരണ പ്രശ്നം എൽഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് പരിഹരിച്ചു. ജലമാലിന്യം സംസ‌്കരിച്ച‌് ജിപ്സം ഉൽപ്പാദിപ്പിച്ച‌് മലബാർ സിമന്റുപോലുള്ള സ്ഥാപനങ്ങൾക്ക‌് വിറ്റഴിച്ചു.
from Kerala || Deshabhimani Online News http://bit.ly/2G1nQGL
via IFTTT
No comments:
Post a Comment