തൃശൂർ കലക്ടര്‍ക്കെതിരെ സുരേഷ് ഗോപിയും ബിജെപിയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

തൃശൂർ കലക്ടര്‍ക്കെതിരെ സുരേഷ് ഗോപിയും ബിജെപിയും


 തൃശ്ശൂർ > ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ തൃശൂർ കലക്ടർ ടി വി അനുപമയ‌്ക്കെതിരെ സുരേഷ് ഗോപിയും ബിജെപി നേതാക്കളും രംഗത്ത്.  അയ്യന്റെ അർഥം പരിശോധിക്കണമെന്നും ഇഷ്ടദേവന്റെ പേര് പറയാൻ പാടില്ലെന്നതിനെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

താൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാം പാർടി പരിശോധിക്കും. നോട്ടീസിന് ഉടൻ മറുപടി നൽകും. സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന കലക്ടറുടെ നിലപാട് അസംബന്ധമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നവോത്ഥാന മതിലിൽ പങ്കെടുത്ത കലക്ടർ പിണറായി സർക്കാരിന് ഓശാന പാടുകയാണ്. സർക്കാരിന്റെ ദത്തുപുത്രി ആകാൻ ശ്രമിക്കുകയാണ് കലക്ടർ.

ശബരിമല വിഷയം ബിജെപിയുടെ പ്രചാരണ വിഷയംതന്നെയാണ്. കലക്ടറോ കമീഷണറോ തടയാൻ ശ്രമിച്ചാലും തങ്ങളത് ജനമധ്യത്തിൽ ഉയർത്തുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ ടി വി അനുപമ  മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന‌് നോട്ടീസ‌് നൽകിയിരുന്നു.

  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചെന്നും, 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ‌് നോട്ടിസ് നൽകിയത്.  വെള്ളിയാഴ്ച തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന എൻഡിഎയുടെ കൺവൻഷനിലാണ‌് സുരേഷ് ഗോപിയുടെ ചട്ടലംഘന പ്രസംഗം.

സുരേഷ‌് ഗോപിയുടേത‌് നിയമലംഘനം തന്നെയെന്ന‌് വിദഗ‌്ധർ
തൃശൂർ തേക്കിൻകാട‌് മൈതാനിയിൽ ചേർന്ന എൻഡിഎ തെരഞ്ഞെടുപ്പ‌് കൺവൻഷനിൽ എൻഡിഎ സ്ഥാനാർഥി സുരേഷ‌് ഗോപി നടത്തിയ പ്രസംഗം ജനപ്രാതിനിധ്യനിയമത്തിന്റെ 123(3) വകുപ്പിന്റെ ലംഘനവും ഈ വകുപ്പിനെ സംബന്ധിച്ച‌് 2017ൽ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച‌് നൽകിയ വിധിക്ക‌് എതിരുമാണെന്ന‌് നിയമവിദഗ‌്ധർ‌. സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അദ്ദേഹത്തെ അയോഗ്യനാക്കാൻതക്ക നിയമലംഘനം സുരേഷ‌് ഗോപി നടത്തിയിട്ടുണ്ടെന്നും നിയമവിദഗ‌്ധർ വ്യക്തമാക്കി.

‘ശബരിമലയുടെ പശ‌്ചാത്തലത്തിൽ ഞാൻ വോട്ടിനുവേണ്ടി അപേക്ഷിക്കുന്നു’ എന്നാണ‌് സ്ഥാനാർഥി പറഞ്ഞത‌്. ശബരിമല അയ്യപ്പക്ഷേത്രമാണ‌്. അപ്പോൾ സ്ഥാനാർഥി നേരിട്ട‌് ശബരിമലയുടെ പേരിൽ വോട്ട‌് ചോദിക്കുകയാണ‌്. മതത്തിന്റെയോ ജാതിയുടെയോ ദൈവങ്ങളുടെയോ പേരിലുള്ള വോട്ട‌് ചോദിക്കൽ നിയമം അനുശാസിക്കുന്നില്ല. തെരഞ്ഞെടുപ്പുപ്രചാരണരംഗത്ത‌് ഒട്ടും ആശാസ്യമല്ലാത്ത നടപടിയാണ‌് സുരേഷ‌് ഗോപിയുടേത‌്. തെരഞ്ഞെടുത്താൽ ഈ ഒറ്റക്കാരണംകൊണ്ടുതന്നെ റദ്ദാക്കാവുന്നതാണ‌്.

സ്ഥാനാർഥിതന്നെയാണ‌് നിയമവിരുദ്ധപ്രസ‌്താവന നടത്തിയത‌്. വ്യക്തമായ അറിവോടെയും ബോധ്യത്തോടെയുമാണത‌്.  അയ്യപ്പന്റെ പേര‌് ഉപയോഗിക്കരുതെന്ന‌് കോടതി വ്യക്തമാക്കിയിട്ടും ആ പേരുപയോഗിച്ചു. മാത്രമല്ല, മതചിഹ‌്നങ്ങൾ, ദൈവചിഹ‌്നങ്ങൾ, പേരുകൾ എന്നിവ ഒഴിവാക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. സമാനമായ സംഭവമാണ‌് അഴീക്കോട‌് നിയമസഭാ തെരഞ്ഞെടുപ്പിൽ മുമ്പുണ്ടായത‌്. അവിടെ കെ എം ഷാജിക്കുവേണ്ടി നടത്തിയ വോട്ടഭ്യർഥന 123(3) വകുപ്പിന്റെ ലംഘനമായതിനാലാണ‌് അദ്ദേഹത്തിന്റെ തെരഞ്ഞൈടുപ്പ‌് അസാധുവായത‌്.

സുരേഷ‌് ഗോപിയുടെ പ്രസംഗം തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനംകൂടിയാണ‌്. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച‌് ഏതെങ്കിലും ജാതിയുടെയും സാമുദായികവികാരത്തിന്റെയും പേരിലുള്ള വോട്ടഭ്യർഥന ചട്ടലംഘനമായാണ‌് കണക്കാക്കുന്നതെന്നും നിയമവിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു. മുമ്പ‌് പി സി തോമസിന്റെ തെരഞ്ഞെടുപ്പും ഇത്തരത്തിൽ അസാധുവാക്കിയിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2FVIurG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages