ദേശീയ തലത്തിൽ ഇടതുമതേതര ബദലിന് കരുത്തുപകരാൻ എൽഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിക്കണമെന്ന് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു. കോൺഗ്രസും ബിജെപിയും രാജ്യത്ത് നടപ്പാക്കുന്നത് ഒരേനയമാണ്. 2014ൽ തെരഞ്ഞെടുപ്പ് നടന്നപ്പോഴുള്ള അതേ സാഹചര്യമാണ് ഇന്നും.
അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചത്. അഴിമതിയുടെ കൂത്തരങ്ങായി കേന്ദ്ര സർക്കാർ അധഃപതിച്ചു.
തുടർന്ന‌് അധികാരത്തിലെത്തിയ ബിജെപി, മതനിരപേക്ഷതയെ തകർക്കാനും ഭരണഘടനാ മൂല്യങ്ങളെ കടന്നാക്രമിക്കാനുമാണ് ശ്രമിച്ചത്. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിനെ കടത്തിവെട്ടിയതിന് തെളിവാണ് റഫേൽ വിമാന ഇടപാട്. മോഡി സർക്കാരും സംഘപരിവാറും ഉയർത്തിയ വർഗീയതയ്ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസും തയ്യാറായില്ല. സംഘപരിവാർ വർഗീയതയുമായി സമരസപ്പെടാനുള്ള നീക്കമാണ് കോൺഗ്രസ് പുലർത്തിയത്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ജനങ്ങൾക്ക് വിശ്വാസം അർപ്പിക്കാനാകാത്ത പാർടിയായി കോൺഗ്രസ് മാറി. ബിജെപിയും കോൺഗ്രസും മുഖ്യശത്രുവായി കേരളത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത് ഇടതുപക്ഷത്തെയാണ്. ബദൽ നയങ്ങളുമായി ജനകീയപ്രശ്‌നങ്ങൾ പരിഹരിക്കുന്ന സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് അവർ നടത്തുന്നത്. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർഥിത്വംതന്നെ അതിനു തെളിവാണ്.
എൽഡിഎഫ് സർക്കാർ സ്വീകരിച്ച നയങ്ങളും നിലപാടും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതാണ്. ബദൽ സാമ്പത്തികനയം നടപ്പാക്കുന്നതു വഴി സാമൂഹികനീതി ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിനെതിരെ നുണപ്രചാരണം നടത്തുന്ന മോഡിക്ക് ചുട്ടമറുപടി നൽകാൻ ജനങ്ങൾ തയ്യാറാകണം. മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കേന്ദ്രത്തിൽ ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള സർക്കാർ കേന്ദ്രത്തിൽ വരണം.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അക്രമം നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പു നൽകാൻ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് വിജയരാഘവൻ അഭ്യർഥിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Pkthoi
via IFTTT
No comments:
Post a Comment