എം കെ രാഘവന്റെ സ്ഥാനാർഥിത്വം പിൻവലിക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

എം കെ രാഘവന്റെ സ്ഥാനാർഥിത്വം പിൻവലിക്കണം


ഒളിക്യാമറ ദൃശ്യവുമായി ബന്ധപ്പെട്ട‌് കോഴിക്കോട‌് മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി എം കെ രാഘവനെതിരെ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ കോൺഗ്രസ‌് നേതൃത്വം തയ്യാറാകണമെന്ന‌് എൽഡിഎഫ‌് ആവശ്യപ്പെട്ടു.

സാങ്കേതികമായി പിടിച്ചുനിൽക്കാമെന്നല്ലാതെ നിയമപരമായും ധാർമികമായും അദ്ദേഹത്തിന‌് സ്ഥാനാർഥിയായി തുടരാൻ അർഹതയില്ല. വിഷയത്തിൽ കോൺഗ്രസ‌് നേതാക്കളായ എ കെ ആന്റണിയും വി എം സുധീരനും നിലപാട‌് വ്യക്തമാക്കണം. രാഹുൽ ഗാന്ധിയുടെ ടീമിലെ അംഗം അഴിമതി ആരോപണത്തിൽ കുടുങ്ങിയ സാഹചര്യത്തിൽ രാഹുലും എഐസിസിയും നിലപാട‌് വ്യക്തമാക്കണമെന്ന‌് എളമരം കരീം എം പി പറഞ്ഞു.

നിരപരാധിയാണെന്നും സിപിഐ എം കോഴിക്കോട‌് ജില്ലാ കമ്മിറ്റിയുടെ ഗൂഢാലോചനയാണെന്നുമുള്ള രാഘവന്റെ പരാതിയിൽ  കഴമ്പില്ലെന്ന‌് പൊലീസ‌് അന്വേഷണത്തിൽ വ്യക്തമായി. അഴിമതി നിരോധന നിയമം, തെരഞ്ഞെടുപ്പ‌് നിയമം, എക‌്സൈസ‌് നിയമം എന്നിവയെല്ലാം രാഘവൻ ലംഘിച്ചിട്ടുണ്ടെന്നാണ‌് ഡയറക്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷൻ സംസ്ഥാന പൊലീസ‌് മേധാവിക്ക‌് നൽകിയ നിയമോപദേശം.  പൊലീസ‌് കേസിനൊപ്പം നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ‌്ക്ക‌് തെരഞ്ഞെടുപ്പ‌് കമീഷനിൽനിന്നും  രാഘവനെതിരെ നടപടിയുണ്ടാകുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.  ടിവി 9 ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ കൃത്രിമമല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഇനിയും കരഞ്ഞ‌് കാര്യം നേടാൻ നിൽക്കാതെ രാഘവൻ പിന്മാറണം. 2014ലെ തെരഞ്ഞെടുപ്പിൽ 20കോടി ചെലവായെന്നാണ‌് ‌എംപി വെളിപ്പെടുത്തിയത‌്. എന്നാൽ ഇലക‌്ഷൻ കമീഷന‌് നൽകിയ കണക്ക‌്  53ലക്ഷം എന്നാണ‌് .  ഇത‌് തെരഞ്ഞെടുപ്പ‌് അഴിമതിയാണ‌്. വ്യവസായ സംരം ഭകർ എന്ന പേരിൽ വന്നവരോട‌് 5 കോടി  രൂപ കോഴക്ക‌് എം പി സന്നദ്ധത അറിയിച്ചതും പൊതുപ്രവർത്തക അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റകരമാണ‌്.

തെരഞ്ഞെടുപ്പ‌് ദിവസം മദ്യം നൽകിയെന്നുള്ള വെളിപ്പെടുത്തലും  നിയമവിരുദ്ധമാണ‌്. ഇനിയും രാഘവൻ സ്ഥാനാർഥിയായി തുടരുന്നത‌് കേരളത്തിന‌് അപമാനമാണ‌്.
ഇതിൽ രാഘവനും യുഡിഎഫും പറയുന്നതുപോലെ രാഷ‌്ട്രീയ പകപോക്കൽ ഇല്ല. അദ്ദേഹം ചെയർമാനായ അഗ്രീൻകോയുമായി ബന്ധപ്പെട്ട  കേസിൽ 29 കോടി രൂപ അദ്ദേഹത്തിന്റെ പേരിൽ റവന്യൂ റിക്കവറി വന്നപ്പോൾ അതിന‌് സ‌്റ്റേ നൽകിയത‌് എൽഡിഎഫ‌് സർക്കാരായിരുന്നു. രാഷ‌്ട്രീയമായ വിയോജിപ്പുകൾ ഉണ്ടാകും. അല്ലാതെ വിദ്വേഷമില്ല.

എൽഡിഎഫ‌് സ്ഥാനാർഥി പ്രദീപ‌്കുമാർ ഈ വിഷയത്തിൽ രാഘവനെതിരെ സംസാരിക്കാത്തത‌് എതിർ സ്ഥാനാർഥിക്കെതിരെ വ്യക്തിഹത്യ പാടില്ലെന്ന പൊതുബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ‌്. എൽഡിഎഫ‌് നേതാക്കളായ പി മോഹനൻ, ടി വി ബാലൻ, പി എം മുഹമ്മദ‌് റിയാസ‌്, കെ ജി പങ്കജാക്ഷൻ, മുക്കം മുഹമ്മദ‌്, പി കിഷൻചന്ദ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2vhxJLv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages