അരലക്ഷത്തിലധികം പൊലീസ്; 11,781 സ്പെഷ്യൽ പൊലീസ് , സുരക്ഷാക്രമീകരണം സജ്ജം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

അരലക്ഷത്തിലധികം പൊലീസ്; 11,781 സ്പെഷ്യൽ പൊലീസ് , സുരക്ഷാക്രമീകരണം സജ്ജം

തിരുവനന്തപുരം > ചൊവ്വാഴ്ച കേരളത്തിലെ എല്ലാ ലോക‌്സഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂർവവും ഭയരഹിതവുമായി  വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ അറിയിച്ചു. പ്രശ്നസാധ്യതയുള്ള ബൂത്തുകളിൽ അധികസുരക്ഷ ഏർപ്പെടുത്തി.

കേരള പൊലീസിൽ നിന്നുമാത്രം 58,138   ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ  3,500 പേർ വനിതാ   ഉദ്യോഗസ്ഥരാണ്. 240 ഡിവൈഎസ‌്പിമാർ, 677 ഇൻസ്പെക്ടർമാർ, 3,273 എസ്ഐ /എഎസ്ഐമാർ എന്നിവരുമുണ്ട‌്.

കൂടാതെ സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് എന്നിവയിൽനിന്ന് 55 കമ്പനി ജവാന്മാരും തമിഴ്നാട്ടിൽനിന്ന് 2,000 പൊലീസ് ഉദ്യോഗസ്ഥരും കർണാടകത്തിൽനിന്ന്   1,000 പൊലീസ് ഉദ്യോഗസ്ഥരും കേരളത്തിലെത്തിയിട്ടുണ്ട്.

11,781 പേരെ സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചു. വിരമിച്ച സൈനികർ, വിരമിച്ച  പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും എൻസിസി, നാഷണൽ സർവീസ് സ്ക്കീം, സ്റ്റുഡന്റ്  പൊലീസ് കേഡറ്റ് എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചത്.

അനിഷ്ടസംഭവങ്ങൾ നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. ഒരു സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം 957 പട്രോൾ സംഘങ്ങൾ വേറെയുമുണ്ടാകും. ഇവർ ഞായറാഴ്ച വൈകിട്ടുതന്നെ പ്രവർത്തനക്ഷമമായി. പൊലീസ് സ്റ്റേഷൻ, ഇലക‌്ഷൻ സബ് ഡിവിഷൻ, ജില്ലാതലങ്ങളിൽ സ്ട്രൈക്കിങ് സംഘങ്ങൾ എന്നിവയെ നിയോഗിച്ചിട്ടുണ്ട്.

റേഞ്ച് ഐജിമാർ, സോണൽ  എഡിജിപിമാർ, സംസ്ഥാന പൊലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തിൽ  യഥാക്രമം എട്ടു കമ്പനി, നാലു കമ്പനി, 13 കമ്പനി സ്ട്രൈക്കിങ് സംഘങ്ങളും സജ്ജമാണ‌്. അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനായി 402 ഫ്ളൈയിങ് സ്ക്വാഡുകളും 412 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളും രംഗത്തുണ്ട്.

പ്രശ‌്നസാധ്യതാ ബൂത്ത‌് 272ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പൊലീസ് സംഘത്തെ വിന്യസിച്ചു. പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ  അവർക്ക് തടസ്സമില്ലാതെ ബൂത്തുകളിൽ എത്താനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തി. 

ഈ മേഖലകളിൽ അതീവജാഗ്രതാ നിർദേശമുണ്ട്.പ്രശ്നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തെരഞ്ഞെടുപ്പുപ്രക്രിയ സുഗമമാക്കുന്നതിനായി അധികസുരക്ഷ ഏർപ്പെടുത്തി. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ  അന്വേഷിക്കാൻ 210 സബ് ഡിവിഷണൽ അന്വേഷണസംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. 4,500 ചെറിയ വാഹനങ്ങൾ, 500 ബസുകൾ, 40 ബോട്ടുകൾ, 2,000 ഇരുചക്രവാഹനങ്ങൾ എന്നിവ സുരക്ഷയുടെ ഭാഗമായി ഉണ്ടാകും. 



from Kerala || Deshabhimani ​Online ​News http://bit.ly/2PoUlmv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages